Thursday, September 13, 2018 Last Updated 4 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 09 Jun 2018 02.34 AM

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; രേവതി ആരാധന ഇന്ന്‌

uploads/news/2018/06/224406/re5.jpg

പേരാവൂര്‍: വൈശാഖ മഹോത്സവത്തിലെ നാല്‌ ആരാധനകളില്‍ മൂന്നാമത്തെ ആരാധനയായ രേവതി ആരാധന ഇന്ന്‌ നടക്കും. ഉച്ചയ്‌ക്ക് പൊന്നിന്‍ ശീവേലി നടക്കും. തുടര്‍ന്ന്‌ കുടിപതികള്‍, വാളശന്‍മാര്‍, കാര്യത്ത്‌ കൈക്കോളന്‍, പട്ടാളി എന്നിവര്‍ക്ക്‌ കേവിലകം കയ്ാലയയില്‍ ആരാധന സദ്യ നടത്തും. ഇന്ന്‌ സന്ധ്യയോടെ ബാബുരാളര്‍ സമര്‍പ്പിക്കുന്ന പഞ്ചഗവ്യം സ്വയംഭൂവില്‍ അഭിഷേകം നടത്തും. പാലമൃത്‌ വേക്കളം കരോത്ത്‌ നായര്‍ തറവാട്ടില്‍ നിന്ന്‌ എഴുന്നള്ളിച്ച്‌ ഉച്ചയോടെ പടിഞ്ഞാറെ നടയില്‍ എത്തിക്കും. പന്തീരടി കാമ്പ്രം സ്‌ഥാനിക ബ്രാഹ്‌മണന്റെ കാര്‍മികത്വത്തിലാണ്‌ പൂജ നടക്കുക.

കൊട്ടിയൂര്‍ വൈശാഖോത്സവം; ഭക്‌തജനതിരക്കേറുന്നു

കൊട്ടിയൂര്‍: നിപ്പ വൈറസ്‌ പടര്‍ത്തിയ പ്രചരണങ്ങള്‍ കൊട്ടിയൂര്‍ ക്ഷേത്രത്തെയും ബാധിച്ചിരുന്നുവെങ്കിലും സന്ദേശങ്ങള്‍ വ്യാജമാണെന്ന തിരിച്ചറിവില്‍ വൈശാഖോത്സവത്തില്‍ പങ്കെടുക്കാനെത്തുന്നവരുടെ എണ്ണം മുന്‍ വര്‍ഷങ്ങളെപ്പോലെ വര്‍ദ്ധിച്ചു തുടങ്ങി. ഉത്സവ ആരംഭം മുതല്‍ ഭക്‌തജനങ്ങളുടെ എണ്ണത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും നിപ്പ, ഡെങ്കി എന്നിവ സംബന്ധിച്ച വ്യാജ സന്ദേശമെന്ന തിരിച്ചറിവില്‍ ഭക്‌തജനങ്ങളുടെ ഒഴുക്ക്‌ തുടങ്ങിക്കഴിഞ്ഞു. നിപ്പയുടെ മറവില്‍ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി ആരംഭിച്ചതോടെ ജനം യാഥാര്‍ത്ഥ്യം മനസ്സിലാക്കുകയും അനാവശ്യ ഭീതി ഉപേക്ഷിക്കുകയും ചെയ്യുന്നുണ്ട്‌. ഇത്‌ കൊട്ടിയൂരിലെ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധന ഉണ്ടാക്കുന്നുണ്ട്‌. കൊട്ടിയൂരിലേക്ക്‌ വരുന്ന തീര്‍ത്ഥാടകരെ തടയുന്നതായുള്ള സംഭവം വ്യാജമാണ്‌. ഇത്തരം സന്ദേശങ്ങളുടെ ഉറവിടങ്ങളെക്കുറിച്ച്‌ അന്വേഷിച്ച്‌ നടപടി സ്വീകരിക്കണമെന്ന്‌ കൊട്ടിയൂര്‍ ദേവസ്വം അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഉത്സവ സീസണില്‍ കൊട്ടിയൂരില്‍ അഞ്ചു കോടി 61 ലക്ഷം രൂപയുടെ വരുമാനമാണ്‌ ദേവസ്വത്തിന്‌ ലഭിച്ചത്‌. എന്നാല്‍ ഇത്തവണ ഇതുവരെ 31 ലക്ഷം രൂപവരെ(ഒമ്പത്‌ ദിവസത്തെ കണക്ക്‌)കിട്ടിയിട്ടുള്ളു. പലരും വഴിപാടുകള്‍ മണി ഓര്‍ഡറായി അയച്ചിട്ടുണ്ട്‌. എന്നാല്‍ പോസ്‌റ്റല്‍ സമരം ഇതിനെയും ബാധിച്ചിട്ടുണ്ട്‌. വരും ദിവസങ്ങളില്‍ കൊട്ടിയൂരില്‍ നിരവധി ഭക്‌തജനങ്ങള്‍ ഒഴുകിയെത്തും എന്നാണ്‌ കണക്കുകൂട്ടല്‍.

Ads by Google
Saturday 09 Jun 2018 02.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW