Sunday, July 07, 2019 Last Updated 20 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 08 Jun 2018 04.18 PM

ചൂരമീനിനു വേണ്ടി വലയെറിഞ്ഞു, വലയില്‍ കുടുങ്ങിയ ആളെ കണ്ടു തുറയിലുള്ളവര്‍ ഞെട്ടി

uploads/news/2018/06/224196/2.jpg

ചൂരമീനിനു വേണ്ടി വലയെറിഞ്ഞ വിഴിഞ്ഞം തുറക്കാര്‍ വലയില്‍ കുടുങ്ങിയ ആളെ കണ്ട അമ്പരപ്പിലാണ്. ചൂരുയ്ക്കു പകരം വലയില്‍ കുടുങ്ങിയത് അപൂര്‍വ്വ ഇനം സൂര്യമീനായിരുന്നു. എന്നാല്‍ ഇതു ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ വലയില്‍ കുടുങ്ങിയെങ്കിലും പ്രയോജനം ഇല്ല. സൂര്യമീന്‍ അഥവ സണ്‍ഫിഷ് (ഷാര്‍പ് ടൈല്‍ മോള) എന്നു പേരുള്ള അപൂര്‍വമീന്‍ രണ്ടു വര്‍ഷത്തിനു മുമ്പാണ് ആദ്യമായി വിഴിഞ്ഞത്ത് എത്തിയത്. വിഴിഞ്ഞം സ്വദേശി അബ്രഹവും സംഘവും എറിഞ്ഞ വലയിലാണു സൂര്യമീന്‍ കുടുങ്ങിയത്.

എന്തായാലും വലയില്‍ കുടുങ്ങിയ അപൂര്‍വ്വ ഇനം മീനിനെ കാണാന്‍ തീരത്തു ജനത്തിരക്കും ഉണ്ടായി. അന്‍പതുകിലോ ഭാരമുണ്ടായിരുന്നു സൂര്യമത്സ്യത്തിന് ചിറകുകളുടെ നീളം ഒന്നരമീറ്റര്‍ ആയിരുന്നു. അത്ര തന്നെ വീതിയും ഉണ്ട്. കരയിലെത്തിയപ്പോഴേയ്ക്കും സൂര്യമീന്‍ ചത്തിരുന്നു. രണ്ടു വര്‍ഷം മുമ്പു ലഭിച്ച സൂര്യ മത്സ്യത്തെ വിഴിഞ്ഞം മറയന്‍ അക്വറിയത്തില്‍ സ്റ്റഫ് ചെയ്തു സൂക്ഷിച്ചിട്ടുണ്ട്. വിഴിഞ്ഞം കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിലെ നിന്ന് അധികൃതര്‍ എത്തിയാണ് വലയില്‍ കുടുങ്ങിയത് സൂര്യ മത്സ്യം തന്നെയാണ് എന്നു സ്ഥിരീകരിച്ചു.

Ads by Google
Friday 08 Jun 2018 04.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW