Friday, June 08, 2018 Last Updated 3 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 08 Jun 2018 01.45 PM

വെയിലല്ല, മഴയത്തും തളരില്ല ഈ 'കാക്കി': പെരുമഴയത്ത് നനഞ്ഞൊലിച്ച് ട്രാഫിക് നിയന്ത്രിച്ച പോലീസുകാരന്‍ വൈറലാകുന്നു

 Mumbai Cop,   Manage Traffic

മുംബൈ: പെരുംവെയിലില്‍ ട്രാഫിക്ക് നിയന്ത്രിക്കുന്ന പോലീസിന്റെ ക്ഷമ രാജ്യത്ത് സര്‍വസാധാരണമാണ്. ഇപ്പോഴിതാ പെരുമഴയത്ത് നനഞ്ഞൊലിച്ച് ട്രാഫിക്ക് നിയന്ത്രിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ നന്മയുടെ മാതൃകയാകുകയാണ്, ആത്മാര്‍ത്ഥയുടെ പ്രതീകമാകുകയാണ് എല്ലാത്തിനും മേലേ സോഷ്യല്‍ മീഡിയയില്‍ വൈറലും ആയി.

കനത്ത മഴ തുടരുന്ന മുംബൈയില്‍ നിന്നാണ് ഈ കാക്കി മാഹാത്മ്യം പുറത്തുവന്നത്. മുംബൈ സ്വദേശിയായ സത്യം യാദവ് മെബൈലില്‍ പകര്‍ത്തിയ വീഡിയോ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടു തീര്‍ത്തത് 12 ലക്ഷം പേരാണ്. അപ്രതീക്ഷിതമായെത്തിയ കനത്ത മഴയില്‍ നിന്നും രക്ഷപ്പെടാന്‍ ഏവരും പരക്കം പായുന്നതിനിടെയാണ് അകുര്‍ലി റോഡ് ജങ്ഷനില്‍ പെരുമഴയെ അവഗണിച്ചു കൊണ്ട് പോലീസുകാരന്‍ ട്രാഫിക് നിയന്ത്രിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് ഈ കാക്കി മാഹാത്മ്യം സത്യം യാദവ് മെബൈലില്‍ പകര്‍ത്തിയത്.

ദഹിസാര്‍ ട്രാഫിക് ഡിവിഷനിലെ ട്രാഫിക് കോണ്‍സ്റ്റബിളായ നന്ദകുമാര്‍ ഇം(47) ആണ് ഈ പോലീസുകാരന്‍ എന്ന് തിരിച്ചറിഞ്ഞു. കുടയും റെയിന്‍കോട്ടും കരുതിയിരുന്നുവെങ്കിലും പെട്ടെന്നുള്ള മഴയില്‍ അത് എടുക്കാനുള്ള സമയം ലഭിച്ചില്ലെന്ന് നന്ദകുമാര്‍ പറയുന്നു. അടുത്ത ദിവസം ഒരു സുഹൃത്തില്‍ നിന്നാണ് വീഡിയോയുടെ വിവരം അറിഞ്ഞതെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു. കര്‍ഷക കുടുംബത്തില്‍ ജനിച്ച നന്ദകുമാര്‍ 23 വര്‍ഷമായി സേനയില്‍ ജോലി ചെയ്തു വരുന്നു. നിസ്വാര്‍ത്ഥ സേവനത്തിന് അസിസ്റ്റന്റ് കമ്മീഷണറുടെ ആദരവും അദേഹത്തെ തേടിയെത്തിക്കഴിഞ്ഞു.

Ads by Google
Friday 08 Jun 2018 01.45 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW