Friday, November 16, 2018 Last Updated 59 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 08 Jun 2018 12.58 AM

തൗഹീദ്‌ വര്‍ദ്ധിപ്പിക്കുക

"ജീവിതം നന്നാവാന്‍ തൗഹീദ്‌ അധികരിപ്പിക്കുക സത്യവിശ്വാസികളെ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യമായ വാക്ക്‌ പറയുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നന്നാക്കിത്തരികയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്ത്‌ തരികയും ചെയ്യും. അല്ലാഹുവേയും അവന്റെ ദൂതനേയും ആര്‍ അനുസരിക്കുന്നുവോ അവന്‍ മഹത്തായ വിജയം വരിക്കുക തന്നെ ചെയ്യും." എല്ലാ വെളളിയാഴ്‌ചയും വിശ്വാസി സമൂഹം പതിവായി കേട്ടുകൊണ്ടിരിക്കുന്ന ഒരു ഖുര്‍ആനിക വചനമാണിത്‌. വിശ്വാസികളെ ഏറെ ചിന്തിപ്പിക്കേണ്ട ഒരു വചനമാണിത്‌. അത്‌ കൊണ്ട്‌ തന്നെ ഈ വചനത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ നടത്താന്‍ പ്രവാചകന്‍ തന്നെ ആഹ്വാനം ചെയ്‌തു.
തന്റെ മിക്ക പ്രഭാഷണങ്ങളിലും ഈ വചനം പ്രവാചകന്‍ പറയാറുണ്ടായിരുന്നു. മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ നന്നാക്കുവാനും അവന്റെ പാപങ്ങള്‍ പൊറുക്കാനുമുളള മാര്‍ഗങ്ങളെക്കുറിച്ചുളള ഓര്‍മ്മപ്പെടുത്തലാണ്‌ ഈ വചനത്തിന്റെ കാതല്‍. പാപം പൊറുക്കപ്പെടാനും പ്രവര്‍ത്തനങ്ങള്‍ നന്നാക്കാനും രണ്ട്‌ കാര്യങ്ങള്‍ ചെയ്യാനാണ്‌ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്‌. അല്ലാഹുവെ സൂക്ഷിക്കുകയും ശരിയായ വാക്ക്‌ പറയുകയും ചെയ്യുക. ഒന്നാമത്തെ കാര്യമായ തഖ്‌വയെക്കുറിച്ച്‌ നാം ധാരാളം കേട്ടിരിക്കും. തഖ്‌വയുടെ നാനാ വശങ്ങളെക്കുറിച്ചുളള ചര്‍ച്ചകളും പ്രഭാഷണങ്ങളും നാം ഏറെ ശ്രവിച്ചിട്ടുണ്ട്‌.
എന്നാല്‍, എന്താണ്‌ ശരിയായ വാക്ക്‌. പ്രവര്‍ത്തനങ്ങള്‍ നന്നാകുന്ന, പാപങ്ങള്‍ പൊറുക്കപ്പെടാന്‍ പര്യാപ്‌തമായ ശരിയായ വാക്ക്‌ ഏതാണ്‌. മഹാനായ ഇബ്‌നു അബ്ബാസും(റ) ഇക്‌രിമ(റ)യും ഈ വചനത്തെ വിശദീകരിച്ച്‌ പറയുന്നു: ശരിയായ വാക്ക്‌ അത്‌ തൗഹീദാണ്‌. അത്‌ ഉച്ചരിക്കാനാണ്‌ ഖുര്‍ആന്‍ നമ്മെ ആഹ്വാനം ചെയ്യുന്നത്‌. ഇമാം ഖൂശൈരി (റ) പറയുന്നു. ശരിയായ വാക്ക്‌ എന്നത്‌ കൊണ്ടുളള ഉദ്ദേശ്യം രണ്ട്‌ ശഹാദത്ത്‌ കലിമകളാണ്‌. ഇന്ന്‌ സമൂഹം ഈ യാഥാര്‍ത്ഥ്യത്തെത്തൊട്ട്‌ അജ്‌ഞരാണ്‌ . അവര്‍ എല്ലാ വെളളിയാഴ്‌ച്ചയും ഈ വചനം കേട്ടുകൊണ്ടിരിക്കുന്നു. പക്ഷേ ഈ വചനത്തിന്റെ താല്‍പര്യം ഉള്‍ക്കൊളളുന്നതില്‍ അവര്‍ പരാജിതരാണ്‌. ഒരു ചടങ്ങ്‌ എന്ന നിലയില്‍ അത്‌ കേള്‍ക്കുന്നു. ഓതുന്ന പ്രഭാഷകനും ഇതേക്കുറിച്ച്‌ ബോധവാനല്ല. നാം ഇതേക്കുറിച്ച്‌ ഗൗരവത്തില്‍ ആലോചിക്കണം. നാം ശരിയായ വാക്ക്‌ ഉച്ചരിക്കുന്നവരിലാണോ? അതിലൂടെ പാപം പൊറുക്കപ്പെടാനും പ്രവര്‍ത്തനങ്ങള്‍ നന്നാക്കാനും നമുക്ക്‌ സാധിച്ചിട്ടുണ്ടോ? പ്രവര്‍ത്തനങ്ങള്‍ നന്നാവാന്‍, തിന്മയില്‍ നിന്ന്‌ രക്ഷപ്പെടാന്‍, പാപപങ്കിലമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന്‌ മോക്ഷം ലഭിക്കാന്‍,
തെളിച്ചമുളള മനസിന്റെ ഉടമകളാകാന്‍ ഇതിനെല്ലാമുളള ഒറ്റമൂലി തൗഹീദ്‌ വര്‍ദ്ധിപ്പിക്കലാണ്‌. അതുകൊണ്ട്‌ തന്നെ മഹാന്മാരായ മശാഇഖുമാര്‍ തങ്ങളെ സമീപിക്കുന്ന പാപികളായ മനുഷ്യര്‍ക്ക്‌ പരിഹാരമായി നിര്‍ദ്ദേശിച്ചിരുന്നതും തൗഹീദായിരുന്നു. മഹാനായ ഗൗസുല്‍ അഅ്‌ളം തന്നെ സമീപിക്കുന്ന മദ്യപാനികളും വ്യഭിചാരികളുമായ മനുഷ്യരോട്‌ തൗഹീദ്‌ വര്‍ദ്ധിപ്പിക്കാന്‍ കല്‍പ്പിച്ചു.
അതുവഴി അവരുടെ പ്രവര്‍ത്തനങ്ങള്‍ നന്നായി. തിന്മയില്‍ മുഴുകി ജീവിച്ചിരുന്നവര്‍ നന്മയുടെ വാഹകരായി. ആ തൗഹീദാണ്‌ നമ്മുടെ ജീവിതവും വിജയപ്രഥമാക്കി മാറ്റാനുള്ള ഒറ്റ മൂലി. അത്‌ അതിന്റെ അവകാശി കളായ കാമിലായ ശൈഖുമാരില്‍ നിന്ന്‌ കൈപ്പറ്റാന്‍ പരിശ്രമിക്കുക.

ശൈഖ്‌ യൂസഫ്‌ സുല്‍ത്താന്‍ ശാഹ്‌ ഖാദിരി ചിശ്‌തി
ഖുത്‌ബുസ്സമാന്‍

Ads by Google
Friday 08 Jun 2018 12.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW