Wednesday, October 17, 2018 Last Updated 7 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 07 Jun 2018 07.38 PM

പരസ്പരം ഒന്നിക്കാന്‍ കഴിയാത്ത കമിതാക്കളെ സഹായിക്കാന്‍ കൊച്ചിയില്‍ നിന്ന് ഒരു സംഘന: നിങ്ങളുടെ പ്രണയത്തിന് ഒരു കൈത്താങ്ങ് ആവശ്യം ഉണ്ടെങ്കില്‍ ഈ നമ്പറില്‍ വിളിക്കു

uploads/news/2018/06/223960/13.jpg

കൊച്ചി : ഇനിയൊരു കെവിനും നീനുവും ഉണ്ടാകാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെ ഒരു കൂട്ടായ്മയുമായി ഒരു കൂട്ടം യുവ തലമുറ. പ്രണയിക്കുന്നതിന്റെ പേരില്‍ നമുക്ക് ചുറ്റും ആരും ഇനി കണ്ണീരണിയരുതെന്നാണ് 'ഒന്നാകാന്‍ ഒന്നിക്കാം' എന്ന സന്ദേശത്തോടെ രൂപംകൊണ്ട 'മിത്രകുല'ത്തിന്റെ പ്രധാന ലക്ഷ്യം. പ്രണയിച്ചതിന്റെ പേരില്‍ ആരും ഒറ്റപ്പെടാനോ കഷ്ടതയനുഭവിക്കാനോ പാടില്ലെന്നതാണ് ഉദ്ദേശം. സെന്ററുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്നവരുടെ തൊഴില്‍മേഖലയില്‍ ധാരാളം ജോലിസാധ്യതകളുണ്ട്. അത് ഇവര്‍ക്കായി പ്രയോജനപ്പെടുത്തുകയും തൊഴില്‍നേടിയെടുക്കാന്‍ സഹായിക്കുകയും പരാശ്രയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമൊരുക്കുകയും ചെയ്യുന്നതിലൂടെ ഈ കൂട്ടായ്മ മറ്റൊരു തരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

ഹ്യൂമന്‍ വെല്‍നസ് സ്റ്റഡിസെന്ററാണ് ഈ കൂട്ടായ്മ ഒരുക്കുന്നത്. വിവാഹിതരല്ലെങ്കിലും പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചുജീവിക്കാമെന്ന് ഹൈക്കോടതി അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവും കൂട്ടായ്മയ്ക്ക് പ്രേരകമായിട്ടുണ്ട്. ഒന്നാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്തെങ്കിലും തടസ്സമുണ്ടായാല്‍ അത് നിയമപരമായിത്തന്നെ നീക്കാന്‍ സഹായിക്കും. രണ്ടുപേരുടെ ജീവിതത്തെയും സമൂഹത്തെയും ബാധിക്കുന്നതെന്ന നിലയില്‍ വളരെ ഗൗരവമായാണ് ഇതിനെ സമീപിക്കുന്നത്. പ്രണയിക്കുന്നവര്‍ക്കും പ്രണയം നഷ്ടപ്പെട്ടവര്‍ക്കും പ്രണയം അന്വേഷിക്കുന്നവര്‍ക്കും പ്രണയത്തിന് കൈത്താങ്ങും നിയമസഹായവും ആവശ്യമുള്ളവര്‍ക്കും വേണ്ടിയാണ് ഈ യത്നം. എല്ലാ നാലാമത്തെ ഞായറാഴ്ചയും മിത്രകുലത്തില്‍ ഈ കൂട്ടായ്മ ചേരും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 94474 98430.

Ads by Google
Thursday 07 Jun 2018 07.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW