Sunday, August 12, 2018 Last Updated 9 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 07 Jun 2018 03.23 PM

സുരക്ഷിതമായ സ്‌കൂള്‍ യാത്ര

''രണ്ടുമാസം നീണ്ട അവധിക്കാലത്തിനു ശേഷം സ്‌കൂള്‍ തുറക്കുകയാണ്. ഇനി പഠനവും സ്‌കൂള്‍ യാത്രയുമായി തിരക്കിട്ട ദിനങ്ങള്‍. എന്നാല്‍ ഇനിയുള്ള നാളുകളില്‍ മാതാപിതാക്കള്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്.''
uploads/news/2018/06/223924/parenting070618a.jpg

ആഘോഷമാക്കിയ വേനലവധിക്ക് ശേഷം പഠനത്തിന്റെ തിരക്കുകളിലേക്കാണ് കുട്ടികളെത്തുന്നത്. അതിരാവിലെയുള്ള സ്‌കൂളില്‍ പോക്കും പഠനവുമെല്ലാം കുട്ടികള്‍ക്കൊപ്പം തന്നെ മാതാപിതാക്കള്‍ക്കും ചില്ലറ ടെന്‍ഷനല്ല സമ്മാനിക്കുന്നത്.

നീണ്ട രണ്ടു മാസത്തെ അവധിക്ക് ശേഷം സ്‌കൂളിലേക്കുള്ള യാത്ര അല്പം തിരക്കു പിടിച്ചതാണ്. സ്‌കൂളിലേക്കുള്ള ബസ് യാത്രയും ആദ്യ ദിനവുമെല്ലാം ഏറെ ശ്രദ്ധിക്കേണ്ടതാണ്.

1. സ്‌കൂള്‍ ബസിലെ യാത്ര
വേനലവധിക്ക് ശേഷമുള്ള സ്‌കൂള്‍ബസ് യാത്രയില്‍ ഡ്രൈവര്‍മാരെക്കുറിച്ചും ആയയെക്കുറിച്ചും സ്‌കൂളില്‍ വിളിച്ച് അന്വേഷിക്കുക. കുട്ടികളുടെ ജീവന്‍ സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കാണ്.

ഇക്കാലത്ത് ജോലിത്തിരക്കില്‍ പെട്ട് കഷ്ടപ്പെടുന്ന മാതാപിതാക്കളാണ് അധികവും. അവര്‍ക്ക് പലപ്പോഴും മക്കളെ സ്‌കൂളില്‍ കൊണ്ടുപോയി വിടാന്‍ സാധിക്കാറില്ല. ഇത്തരം സാഹചര്യങ്ങളില്‍ സ്‌കൂള്‍ ബസുകളെ ആശ്രയിക്കാറാണ് പതിവ്.

എന്നാല്‍ സ്‌കൂള്‍ ബസിന്റെ ഡ്രൈവര്‍മാരുടെ അശ്രദ്ധ കൊണ്ട് സംസ്ഥാനത്ത് ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളുണ്ടാകാറുണ്ട്. സ്‌കൂള്‍ ബസ് യാത്രയിലെ സുരക്ഷ ഉറപ്പാക്കേണ്ട ചുമതല കേവലം ഒരു വ്യക്തിയില്‍ മാത്രം ഒതുങ്ങുന്നതല്ല. സ്‌കൂള്‍ അധികൃതരും ബസ് ഡ്രൈവറും മാതാപിതാക്കളും കുട്ടികളും ഇതില്‍ പങ്കാളികളാവണം.

2. ആദ്യദിനം ഏറെ കരുതലോടെ
സ്‌കൂള്‍ തുറപ്പുകാലം യഥാര്‍ത്ഥത്തില്‍ ഒരു ഉത്സവകാലമാണ്. മഴക്കാലമായതിനാല്‍ ചെളിയും അഴുക്കുവെള്ളവും കൊണ്ട് റോഡുകള്‍ നിറയും. സ്‌കൂള്‍ തുറന്നെത്തുന്ന ആദ്യ ദിവസങ്ങളില്‍ കുട്ടികളുടെ യാത്രയില്‍ അദ്ധ്യാപകരും മാതാപിതാക്കളും ഏറെ കരുതിയിരിക്കണം.

ചെറിയ കുട്ടികളെ വരിയായി നിര്‍ത്തി സ്‌കൂള്‍ വാഹനങ്ങളില്‍ നിന്നിറക്കാനും കയറ്റാനും അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്‌കൂള്‍ തുറക്കുമ്പോഴും വൈകിട്ട് സ്‌കൂള്‍ വിടുമ്പോഴും സ്‌കൂള്‍ പരിസരങ്ങളിലും റോഡുകളിലും അധ്യാപകരുടേയും സ്‌കൂള്‍ അധികൃതരുടേയും ശ്രദ്ധയുണ്ടായിരിക്കണം.

വൈകിട്ട് കുട്ടിയെ വീട്ടിനു മുമ്പില്‍ ഇറക്കി ഉത്തരവാദിത്തപ്പെട്ടവര്‍ വന്നു കൊണ്ടുപോയി എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഡ്രൈവര്‍ വണ്ടിയെടുക്കാവൂ.

uploads/news/2018/06/223924/parenting070618a1.jpg

3. ഡ്രൈവിംഗ്
സ്‌കൂള്‍ ബസ് ഡ്രൈവറായി തെരഞ്ഞെടുക്കുന്ന വ്യക്തിക്ക് കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും ഡ്രൈവിംഗില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം എന്ന നിയമം മാതാപിതാക്കള്‍ ഓര്‍ത്തു വയ്ക്കണം.

സ്‌കൂള്‍ ബസില്‍ ഡ്രൈവറെ കൂടാതെ ഒരു ടീച്ചര്‍, അറ്റെന്‍ഡര്‍ ഇവര്‍ക്കൊപ്പം ഒരു ക്ലാസ് ടീച്ചറും സ്‌കൂള്‍ വണ്ടിയിലുണ്ടാകണം. ക്ലാസ് ടീച്ചര്‍ ബസില്‍ വരുന്ന കുട്ടികളുടെ പേരും അവരുടെ ഫോണ്‍നമ്പരുകളും കൈവശം സൂക്ഷിക്കണം.

വാന്‍, ബസ്, ഓട്ടോറിക്ഷ എന്നിവ സ്‌കൂള്‍ വണ്ടിയായി ഉപയോഗിക്കാറുണ്ട്. ഇവയില്‍ സ്പീഡ് ഗവര്‍ണര്‍ ഉണ്ടോയെന്ന് ചോദിച്ചറിയേണ്ടതിന്റെ ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കാണ്.

4. സ്‌കൂളിലേക്കുള്ള നടത്തം
പലപ്പോഴും അശ്രദ്ധമായുള്ള നടത്തം വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്താറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ റോഡ് മുറിച്ചു കടക്കാന്‍ കുട്ടികളെ പ്രാപ്തരാക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. റോഡിന്റെ ഇരുവശവും നോക്കി വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം റോഡ് മുറിച്ചു കടക്കണമെന്ന് കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക.

കുട്ടികള്‍ക്ക് ഇതിനുള്ള പരിശീലനം വീട്ടിലും സ്‌കൂളിലും നല്‍കേണ്ടത് അത്യാവശ്യമാണ്. മുതിര്‍ന്നവര്‍ ഒപ്പമുണ്ടെങ്കില്‍ കുട്ടിയുടെ കൈപിടിച്ച് റോഡ് മുറിച്ചു കടക്കാന്‍ സഹായിക്കാവുന്നതാണ്.

ചില കുട്ടികള്‍ മാതാപിതാക്കളുടെ കൈ വിട്ട് റോഡിലൂടെ അലക്ഷ്യമായി ഓടാറുണ്ട്്. ഈ സ്വഭാവം ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. കൂടാതെ തിരക്കേറിയ നഗരങ്ങളിലൂടെ യാത്ര ചെ
യ്യുമ്പോള്‍ ട്രാഫിക് സിഗ്നലുകളെക്കുറിച്ച് കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കേണ്ടത് മാതാപിതാക്കളും അധ്യാപകരുമാണ്.

5. സെക്കിള്‍ യാത്ര
പല കുട്ടികളും സ്‌കൂള്‍ യാത്രക്കായി സൈക്കിളാണ് തെരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ സൈക്കിള്‍ യാത്ര അത്ര സുരക്ഷിതമല്ല. തിരക്കേറിയ റോഡിലെ സൈക്കിള്‍ യാത്ര വലിയ അപകടങ്ങള്‍ക്കിടയാക്കും. അതിനാല്‍ തിരക്ക് കുറഞ്ഞ വഴികള്‍ തെരഞ്ഞെടുക്കണമെന്ന് കുട്ടികളോട് പറയാം.

സൈക്കിള്‍ യാത്ര ഏറെ ഇഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് പുതിയ സൈക്കിള്‍ മാത്രം നല്‍കുക. പഴകിയതും തുരുമ്പ് പിടിച്ചതും കുട്ടികള്‍ക്ക് നല്‍കാതിരിക്കുക. റോഡ് കളിസ്ഥലമല്ലെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക.

Ads by Google
Thursday 07 Jun 2018 03.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW