Thursday, September 13, 2018 Last Updated 0 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 07 Jun 2018 01.31 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി. പ്രവേശന പരീക്ഷ

സ്‌കൂള്‍ ഓഫ്‌ ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ പഞ്ചവത്സര ബി.ബി.എ. എല്‍.എല്‍.ബി. പ്രവേശന പരീക്ഷ ഒമ്പതിന്‌ രാവിലെ 10.30ന്‌ കോട്ടയം നട്ടാശേരിയിലുള്ള ലീഗല്‍ തോട്ടില്‍ നടക്കും. പരീക്ഷാര്‍ഥികള്‍ അഡ്‌മിഷന്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖയുമായി ഹാജരാകണം. അഡ്‌മിഷന്‍ കാര്‍ഡ്‌ ലഭിച്ചിട്ടില്ലാത്തവര്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0481 - 2310165

ദ്വിവത്സര എം.എഡ്‌. പ്രവേശനം

മൂവാറ്റുപുഴ നിര്‍മ്മല സദന്‍ ട്രെയിനിങ്‌ കോളജില്‍ 2018- 2020 അക്കാഡമിക വര്‍ഷത്തില്‍ ആരംഭിക്കുന്ന ദ്വിവത്സര എം.എഡ്‌. (സ്‌പെഷല്‍ എജ്യൂക്കേഷന്‍ - ഇന്റലക്‌ച്വല്‍ ഡിസെബിലിറ്റി) (സി.എസ്‌.എസ്‌.) പ്രോഗ്രാമിന്‌ 18 വരെ അപേക്ഷിക്കാം.

പി.എച്ച്‌.ഡി. കോഴ്‌സ്‌ വര്‍ക്ക്‌ പരീക്ഷ

സ്‌കൂള്‍ ഓഫ്‌ പെഡഗോഗിക്കല്‍ സയന്‍സസില്‍ നടത്തുന്ന പി.എച്ച്‌.ഡി. കോഴ്‌സ്‌ വര്‍ക്ക്‌ 2017 ബാച്ചിന്റെ എക്‌സ്‌റ്റേണല്‍ പരീക്ഷകള്‍ 25, 26, 29 തീയതികളില്‍ നടക്കും. അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും 750 രൂപയും മറ്റുള്ളവര്‍ക്ക്‌ 400 രൂപയുമാണ്‌ പരീക്ഷാഫീസ്‌. കൂടാതെ കോഴ്‌സ്‌ വര്‍ക്ക്‌ പാസ്‌ സര്‍ട്ടിഫിക്കറ്റ്‌/ ഗ്രേഡ്‌ കാര്‍ഡ്‌ ഫീസായി 100 രൂപയും സര്‍വകലാശാലാ ഇ-പോര്‍ട്ടല്‍ വഴി ഇ-പേയ്‌മെന്റായി അടയ്‌ക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ പിഴയില്ലാതെ പഠനവകുപ്പില്‍ 14 വരെയും 50 രൂപ പിഴയോടെ 18 വരെയും സ്വീകരിക്കും.

പരീക്ഷാഫലം

സ്‌കൂള്‍ ഓഫ്‌ പ്യുവര്‍ ആന്‍ഡ്‌ അപ്ലൈഡ്‌ ഫിസിക്‌സില്‍ 2017 ഒക്‌ടോബറില്‍ നടത്തിയ പി.എച്ച്‌.ഡി. കോഴ്‌സ്‌ വര്‍ക്ക്‌ (സി.എസ്‌.എസ്‌.) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.

സിവില്‍ സര്‍വ്വീസ്‌ പരീക്ഷാ പരിശീലനം- പ്രവേശന പരീക്ഷ

ഡിപ്പാര്‍ട്ട്‌മെന്‍റ്റ്‌ ഓഫ്‌ ലൈഫ്‌ ലോങ്‌ ലേണിങ്ങില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വീസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ പ്രാഥമിക പരീക്ഷാ പരിശീലനത്തിന്‌ അപേക്ഷ നല്‍കിയവര്‍ക്കുള്ള പ്രവേശന പരീക്ഷ 2018 10 ന്‌ രാവിലെ 10 മുതല്‍ 12 വരെ കോട്ടയം സി.എം.എസ്‌ കോളജില്‍ നടക്കും. അഡ്‌മിറ്റ്‌ കാര്‍ഡുകള്‍ അപേക്ഷകരുടെ ഈമെയില്‍ വിലാസത്തിലേക്ക്‌ അയച്ചിട്ടുണ്ട്‌. വിശദവിവരങ്ങള്‍ക്ക്‌ ഫോണ്‍: 0481 -2731560, 2731724.

കേരള

നാലാം സെമസ്‌റ്റര്‍ എം.ടെക്‌ സപ്ലിമെന്ററി ഫലം

ജൂലൈ 2017 ല്‍ നടന്ന നാലാം സെമസ്‌റ്റര്‍ എം.ടെക്‌ സപ്ലിമെന്ററി (2013, 2008 സ്‌കീം),മെഴ്‌സി ചാന്‍സ്‌ (2003 സ്‌കീം) ഡിഗ്രി പരീക്ഷകളുടെ ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

ആറാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌ ബി.എസ്‌.സി
പ്രാക്‌ടിക്കല്‍ വൈവ പരീക്ഷ

ആറാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌, ബി.എസ്‌.സി, ഫിസിക്‌സ്‌, മൈക്രോബയോളജി, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ എന്നീ വിഷയങ്ങളുടെ പ്രാക്‌ടിക്കലും വൈവ വോസിയും എട്ടു മുതല്‍ 19 വരെ ഉള്ള തീയതികളില്‍ അതാതു കോളജുകളില്‍ നടത്തുന്നതാണ്‌.

ആറാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌, ബി.എസ്‌.സി സൈക്കോളജി

11-ാം തീയതി നടത്താനിരുന്ന ആറാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌,ബി.എസ്‌.സി സൈക്കോളജി പ്രോജക്‌ട്‌ വൈവ വോസി 13-ന്‌ അതതു കോളജുകളില്‍ നടത്തുന്നതാണ്‌.

ഒന്നാം സെമസ്‌റ്റര്‍ കരിയര്‍ റിലേറ്റഡ്‌ സി.ബി.സി.എസ്‌.എസ്‌ ബി.എസ്‌.സി കമ്പ്യൂട്ടര്‍ സയന്‍സ്‌ പരീക്ഷ

മാര്‍ച്ച്‌/ഏപ്രില്‍ 2018 ല്‍ നടന്ന കരിയര്‍ റിലേറ്റഡ്‌ സി.ബി.സി.എസ്‌.എസ്‌ ഒന്നാം സെമസ്‌റ്റര്‍ ബി.എസ്‌.സി. കമ്പ്യൂട്ടര്‍ സയന്‍സ്‌ ഡിഗ്രി (റെഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ 11 മുതല്‍ കോളജുകളില്‍ നടത്തുന്നതാണ്‌. വിശദ വിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

നാലാം സെമസ്‌റ്റര്‍ എം.എഡ്‌. സ്‌പെഷല്‍ എഡ്യൂക്കേഷന്‍ പരീക്ഷ

27-ാം തീയതിയില്‍ നടത്തുന്ന നാലാം സെമസ്‌റ്റര്‍ എം.എഡ്‌.സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ 2015 സ്‌കീം (2016-18 ബാച്ച്‌) പ്രാക്‌ടിക്കല്‍ പരീക്ഷയുടേയും വാചാപരീക്ഷയുടേയും ഫീസ്‌ പിഴയില്ലാതെ 11 വരെയും, അമ്പതു രൂപ പിഴയോടു കൂടി 13 വരെയും, നൂറ്റി ഇരുപത്തിയഞ്ചു രൂപ പിഴയോടുകൂടി 18 വരെയും അടയ്‌ക്കാവുന്നതാണ്‌.

എട്ടാം സെമസ്‌റ്റര്‍ ബി.എഫ്‌.എ (എച്ച്‌.ഐ)പരീക്ഷ

എട്ടാം സെമസ്‌റ്റര്‍ ബി.എഫ്‌.എ (എച്ച്‌.ഐ) (ന്യൂ സ്‌കീം, ഓള്‍ഡ്‌ സ്‌കീം-സപ്ലിമെന്ററി)പരീക്ഷകള്‍ 28 ന്‌ ആരംഭിക്കുന്നതാണ്‌. പിഴ കൂടാതെ 13 വരെയും 50 രൂപ പിഴയോടുകൂടി 16 വരെയും 125 രൂപ പിഴയോടു കൂടി 19 വരെയും അപേക്ഷിക്കാവുന്നതാണ്‌.

ജര്‍മ്മന്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ്‌ പരീക്ഷ

ഡിപ്ലോമ ഇന്‍ ജര്‍മ്മന്‍, സര്‍ട്ടിഫിക്കറ്റ്‌ ഇന്‍ ജര്‍മ്മന്‍ പരീക്ഷകള്‍ 25ന്‌ ആരംഭിക്കും. പിഴകൂടാതെ 13 വരെയും 50 രൂപ പിഴയോടു കൂടി 16 വരെയും 125 രൂപ പിഴയോടു കൂടി 18 വരെയും അപേക്ഷിക്കാവുന്നതാണ്‌.

എല്‍.എല്‍.ബി നാലാം സെമസ്‌റ്റര്‍ (ത്രിവത്സരം) എട്ടാം സെമസ്‌റ്റര്‍ (പഞ്ചവത്സരം) പരീക്ഷ

27ന്‌ ആരംഭിക്കുന്ന നാലാം സെമസ്‌റ്റര്‍ (ത്രിവത്സരം) എട്ടാം സെമസ്‌റ്റര്‍ (പഞ്ചവത്സരം) എല്‍.എല്‍.ബി മേഴ്‌സി ചാന്‍സ്‌ പരീക്ഷയ്‌ക്ക്‌ (2004,05,06) (ത്രിവത്സരം), (2002,03,04,) (പഞ്ചവത്സരം) അഡ്‌മിഷന്‍ കാര്‍ക്കും അവസരം അനുവദിച്ചിരിക്കുന്നു.പരീക്ഷാ ഫീസിനുപുറമേ 5000/- രൂപ മേഴ്‌സി ചാന്‍സ്‌ ഫീസിനത്തില്‍ അടയ്‌ക്കേണ്ടതാണ്‌. പിഴകൂടാതെ 13 വരെയും 50 രൂപ പിഴയോടുകൂടി 16 വരെയും 125 രൂപ പിഴയോടു കൂടി 18 വരെയും അപേക്ഷിക്കാവുന്നതാണ്‌. പ്രസ്‌തുത അഡ്‌മിഷന്‍കാര്‍ക്ക്‌ ഇത്‌ അവസാന അവസരമാണ്‌.

ബി.എ മ്യൂസിക്‌ ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2018

ഒന്നാം വര്‍ഷ ബി.എ. മ്യൂസിക്കിന്‌ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 12.06.2018-നകം അതത്‌ കോളജുകളില്‍ സമര്‍പ്പിക്കണം.
അഭിരുചി പരീക്ഷകള്‍ നീറമണ്‍കര എന്‍.എസ്‌.എസ്‌. കോളജില്‍ 20.06.2018-നും, കൊല്ലം എസ്‌. എന്‍. വനിതാകോളജില്‍ 21.06.2018-നും തിരുവനന്തപുരം വഴുതയ്‌ക്കാട്‌ ഗവണ്‍മെന്റ്‌ വനിതാകോളജില്‍ 22.06.2018-നും നടത്തുന്നതാണ്‌. 23.06.2018-ന്‌ റാങ്ക്‌ പട്ടിക അതത്‌ കോളജുകളില്‍ പ്രസിദ്ധപ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെട്ട കോളജ്‌ പ്രിന്‍സിപ്പലിനെ സമീപിക്കണം. സര്‍വകലാശാലയിലേക്ക്‌ അപേക്ഷകള്‍ അയയ്‌ക്കേണ്ടതില്ല.

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം ട്രയല്‍ അലോട്ട്‌മെന്റ്‌

2018-19 അദ്ധ്യയന വര്‍ഷത്തിലെ ബിരുദ കോഴ്‌സുകളിലേയ്‌ക്ക്‌ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ്‌ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. ട്രയല്‍ അലോട്ട്‌മെന്റ്‌ പരിശോധിച്ചതിന്‌ ശേഷം വിദ്യാര്‍ഥികള്‍ക്ക്‌ ഓപ്‌ഷനുകള്‍ ചേര്‍ക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും പ്ര?ഫൈലില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിനും 11 രാവിലെ 10 മണിവരെ സമയം ഉണ്ടായിരിക്കും. മാറ്റങ്ങള്‍ വരുത്തുന്നവര്‍ പുതിയ പ്രിന്റൗട്ടെടുത്ത്‌ തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം. ട്രയല്‍ അലോട്ട്‌മെന്റ്‌ കഴിഞ്ഞ്‌ വിദ്യാര്‍ഥികള്‍ ഓപ്‌ഷനുകളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനാല്‍ ട്രയല്‍ അലോട്ട്‌മെന്റില്‍ ലഭിച്ച കോളജുകള്‍ക്കും കോഴ്‌സുകള്‍ക്കും മാറ്റങ്ങള്‍ വരുവാന്‍ സാധ്യതയുണ്ട്‌.

Ads by Google
Thursday 07 Jun 2018 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW