Tuesday, May 21, 2019 Last Updated 12 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Jun 2018 03.52 PM

പച്ചക്കറികളില്‍ ഉള്ളി പോഷക സമ്പുഷ്ടം

uploads/news/2018/06/223639/oniontips060618.jpg

ഉള്ളി എന്നു കേള്‍ക്കുമ്പോള്‍ സവോളയാണോ ചുവന്നുള്ളിയാണോ എന്ന് സംശയം തോന്നാം. യൂറോപ്പിലും, അമേരിക്കയിലും ചുവന്നുള്ളി ദുര്‍ലഭമായതുകൊണ്ടാവാം 'ഒനിയന്‍' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സവോള ഉള്ളിയാണ്.

ചുവന്നുള്ളിയെ ഷാലറ്റ് എന്നും ഇലയോടുകൂടി ഉപയോഗിക്കുന്ന ഗ്രീന്‍ ഒനിയനെ ലീക്ക് എന്നും വിളിക്കുന്നു. വെളുത്തുള്ളിയാണ് ഗാര്‍ലിക്. ഇതെല്ലാംതന്നെ ഒരേ കുടുംബത്തില്‍പ്പെട്ടതാണെങ്കലും ഓരോന്നിന്റെയും രുചിയിലും ഗുണത്തിലും വ്യത്യാസമുണ്ട്.

പഠനങ്ങള്‍ പറയുന്നത്


ഗന്ധകം ചേര്‍ന്ന മിശ്രിതങ്ങള്‍ ഉള്ളിയിലുള്ളതുകൊണ്ടാണ് രൂക്ഷമായ ഗന്ധം ഉണ്ടാകുന്നതും ഉള്ളി മുറിക്കുമ്പോള്‍ കണ്ണ് എരിയുകയും ചെയ്യുന്നത്. പോളിഫിനോള്‍ മിശ്രിതങ്ങളുടെ ഏറ്റവും വലിയ ശ്രോതസാണെന്നുള്ളതാണ് ഉള്ളിയുടെ പ്രത്യേകത. പ്രത്യേകിച്ച് ഫ്‌ളവനോയിഡ് വിഭാഗത്തില്‍പ്പെടുന്ന ക്വേര്‍സിറ്റിന്‍ ഉള്ളതുകൊണ്ട്.

നൈസര്‍ഗികമായ ആന്റി ഇന്‍ഫ്‌ളമേറ്ററി സ്വഭാവം ക്വേര്‍സിറ്റിനില്‍ ഉള്ളതുകൊണ്ട് കാന്‍സര്‍, ഹൃദയസംബന്ധിയായ അസുഖങ്ങള്‍, പ്രമേഹം, ഓസ്റ്റിയോപൊറോസിസ്, ന്യൂറോ ഡിജനറേറ്റീവ് ഡിസീസ് എന്നിങ്ങനെ ഒട്ടനവധി
അസുഖങ്ങള്‍ക്കു പ്രതിരോധമായി പ്രവര്‍ത്തിക്കുന്നതായി പല പഠനങ്ങളും തെളിയിക്കുന്നു.

പോഷക സമ്പുഷ്ടം


ബയോട്ടിന്‍, മാംഗനീസ്, കോപ്പര്‍, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ സി, ഫൈബര്‍, ഫോസ്ഫറസ്, പൊട്ടാസ്യം, വൈറ്റമിന്‍ ബി1, ഫോലേറ്റ് എന്നിങ്ങനെ എണ്‍പതോളം പോഷകങ്ങളുള്ള ഉള്ളിയിലെ ആന്റിഓക്‌സിഡന്റിന്റെ സ്വഭാവമുള്ള ഫ്‌ളവനോയിഡായ ക്വേര്‍സിറ്റിനെ കുറിച്ചാണ് ഏറ്റവും കൂടുതല്‍ പഠനങ്ങള്‍ നടത്തിവരുന്നത്.

2011 ല്‍ ന്യുട്രീഷന്‍ റിസര്‍ച്ച് ആന്‍ഡ് പ്രാക്ടീസ് എന്ന ജേര്‍ണല്‍ പ്രസിദ്ധപ്പെടുത്തിയ പഠന ലേഖനം അതിശയിപ്പിക്കുന്നതും ആശാവഹവുമാണ്. ഉള്ളി കഴിക്കുന്നതിലൂടെ പ്ലാസ്മാ ഇന്‍സുലിന്റെ സാന്നിധ്യം ഇല്ലാതെതന്നെ പ്ലാസ്മാ ഗ്ലൂക്കോസിന്റെയും ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിന്റെയും നില വ്യക്തമായ രീതിയില്‍ കുറഞ്ഞു.

കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും ഉയര്‍ന്ന നില കുറയ്ക്കുവാനും രക്തസമ്മര്‍ദം കുറയ്ക്കുവാനും ഉള്ളിക്കു കഴിയുമെന്നാണു മറ്റൊരു പഠനം തെളിയിക്കുന്നത്.

uploads/news/2018/06/223639/oniontips060618a.jpg

പല്ലിന്റെ ആരോഗ്യത്തിന്


ദിവസവും ഉള്ളി ഉപയോഗിക്കുന്നതുകൊണ്ട് പല്ലിന്റെ സാന്ദ്രത വര്‍ധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രത്യേകിച്ചും ആര്‍ത്തവ വിരാമഘട്ടത്തില്‍. 2004 - ല്‍ കംപാരറ്റീവ് ബയോകെമിസ്ട്രി ആന്‍ഡ് ഫിസിയോളജി എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനമനുസരിച്ച് ആന്റിഓക്‌സിഡന്റിന്റെ സ്വഭാവമുള്ള ഫ്‌ളവനോയിഡ് ആയ ക്വേര്‍സിറ്റിന് പാന്‍ക്രിയാറ്റിക് ഐലറ്റ്‌സ് പുനര്‍ജീവിപ്പിക്കുവാനും ഇന്‍സുലിന്റെ ഉത്പാദനം ഉയര്‍ത്തുവാനും സാധിക്കും.

അതിന്റെ ഫലമായി പ്രമേഹത്തെ പ്രതിരോധിക്കാന്‍ ഉള്ളിക്ക് കഴിയും. എന്നാല്‍ 2000 ല്‍ ആള്‍ട്രനേറ്റീവ് മെഡിസിന്‍ റിവ്യൂവില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത് അനുസരിച്ച് അര്‍ബുദ പ്രതിരോധശക്തിയുള്ള പദാര്‍ഥമാണെന്നാണ്. മറ്റ് അനേകം മാരക രോഗങ്ങള്‍ക്കും ക്വേര്‍സിറ്റിന്‍ ഒരു അനുഗ്രഹമാണ്.

ഉള്ളിയില്‍ കാണപ്പെടുന്ന ഒനിയന്‍ എ എന്ന അസാധാരണമായ സള്‍ഫര്‍ ഘടകം ശരീരത്തില്‍ അമിതമായുണ്ടാകുന്ന നീര്‍ക്കെട്ട് നിയന്ത്രിക്കുവാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ ഏഴുദിവസവും ഉള്ളികഴിക്കുന്ന ഒരാള്‍ക്ക് കുടല്‍ കാന്‍സര്‍, ഒവേറിയന്‍ കാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ തടയുവാന്‍ സഹായിക്കും.

സവോള പലതരം


സവോള പലതരത്തിലുണ്ട്. വെള്ള നിറമുള്ളതും ഇളം മഞ്ഞ നിറത്തിലുള്ളതും കടുത്ത പിങ്ക് നിറത്തിലുള്ളതും ഉണ്ട്. ഇതില്‍ രൂക്ഷമായ ഗന്ധത്തിനും രുചിക്കും വ്യത്യാസമുള്ളതും ഉണ്ട്. ഗന്ധത്തിന്റെയും രുചിയുടെയും രൂക്ഷത കൂടിയതരം ഉള്ളിക്ക് ഗുണം കൂടിയതാണെന്ന് ഹോര്‍ട്ട് സയന്‍സ് എന്ന മാസിക 2000 ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

രോഗങ്ങള്‍ തടയും


കാന്‍സര്‍, കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങള്‍ തുടങ്ങിയ ഗുരുതര സ്വഭാവമുള്ള രോഗങ്ങള്‍ തടയുന്ന പോളിഫിനോള്‍ എന്ന ഫ്‌ളവനോയിഡ് ഉള്ളിയില്‍ താരതമ്യേന കൂടുതലാണ്. അതുപോലെ മറ്റനേകം ഫ്‌ളവനോയിഡ് ഉള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഇതൊക്കെയും ശരീരത്തിന്റെ പ്രതിരോധശക്തിയെയും ശരീരത്തിന്റെ പ്രവര്‍ത്തനത്തെയും കാര്യക്ഷമമാക്കുകയും ചെയ്യുന്നു.

ഒരു ദിവസം അര കപ്പ് ഉള്ളി കഴിക്കുന്നത് ഉത്തമമാണ്. വിര്‍ജിന്‍ വെളിച്ചെണ്ണ ഉള്ളിക്കൊപ്പം ഉപയോഗിക്കുന്നതാണ് നല്ലത്. ഉള്ളിയിലെ ഗന്ധകം ചേര്‍ന്ന മിശ്രിതങ്ങളും ക്വേര്‍സിറ്റിനും ശക്തമായ ആന്റി ബാക്ടീരിയല്‍ ഗുണവിശേഷം കാണിക്കുന്നുണ്ട്.

ടൂത്ത് കാവിറ്റീസ് ഉണ്ടാക്കുന്ന സ്‌ട്രെപ്‌റ്റോകോക്കസ് മൂട്ടൈന്‍സ്, സ്‌ട്രെപ്‌റ്റോകോക്കസ് സോബ്രിനസ് എന്നീ ബാക്ടീരിയകളില്‍ പ്രവര്‍ത്തിക്കുന്നു. പാകം ചെയ്യാത്ത, മുറിച്ച ഫ്രഷ് ആയ ഉള്ളിക്കുമാത്രമേ ഈ ഗുണവിശേഷം ഉണ്ടാകൂ എന്നുമാത്രം. ഉള്ളി വാങ്ങുമ്പോള്‍ വാടിയതും ചീഞ്ഞതുംപൂര്‍ണമായും ഒഴിവാക്കുക. വഴറ്റിയ ഉള്ളിയാണ് ശരീരത്തിന് ഏറ്റവും ഉത്തമമെന്ന് ഓര്‍ക്കുക.

റാം രാജേന്ദ്രന്‍
വട്ടപ്പാറ, തിരുവനന്തപുരം

Ads by Google
Ads by Google
Loading...
TRENDING NOW