Wednesday, November 07, 2018 Last Updated 37 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Jun 2018 03.38 PM

കാല പ്രദര്‍ശനത്തിനെത്താനായുള്ള സമയം ഇതല്ല; കുമാരസ്വാമി

kumaraswamy, rajinikanth, kaala

ബംഗളൂരു: രജനീകാന്തിന്റെ പുതിയ ചിത്രം കാല പ്രദര്‍ശനത്തിനെതിരെ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്ത്. കാല കര്‍ണടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുകൂല ഉത്തരവ് നല്‍കിയ ഹൈക്കോടതി വിധിക്കെതിരെയാണ് അദ്ദേഹം രംഗത്തെത്‌യിരിക്കുന്നത്.

ഹൈക്കോടതി വിധിയെ അംഗീകരിക്കുന്നു. എന്നാല്‍ കര്‍ണാടകത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കേണ്ട സമയമിതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്റെ അഭിപ്രായമാണെന്നും കുമാരസ്വാമി പറഞ്ഞു. സംസ്ഥാനത്തിന്റെ ഉത്തരവാദപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്ന നേതാവെന്ന നിലയില്‍ കോടതി വിധി അനുസരിക്കാനുള്ള ബാധ്യത തനിക്കുണ്ട്.

എന്നാല്‍ വ്യക്തിപരമായ അഭിപ്രായത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കാല പ്രദര്‍ശനത്തിനെത്തുന്നത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അത്ര നന്നായിരിക്കില്ലെന്നുമാണ് കുമാരസ്വാമി പറഞ്ഞത്. കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയ്‌ക്കെതിരെ രജനീകാന്ത് നിലപാട് സ്വീകരിച്ചതോടെയാണ് കാല പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കന്നട സംഘടനകള്‍ നിലപാടെടുത്തത്. രജനി മാപ്പ് പറയാതെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കില്ലെന്ന് കര്‍ണാടക ഫിലിം ചേംബര്‍ ഒഫ് കൊമേഴ്‌സും പ്രഖ്യാപിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW