Thursday, September 13, 2018 Last Updated 20 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Jun 2018 02.18 AM

ഭക്‌തസഹസ്രങ്ങളെ സാക്ഷിയാക്കി ഇളനീര്‍വെപ്പ്‌ നടന്നു; ഇന്ന്‌ ഇളനീരാട്ടം

uploads/news/2018/06/223459/re5.jpg

പേരാവൂര്‍: കൊട്ടിയൂര്‍ വൈശാഖോത്സവത്തില്‍ ഭക്‌തസഹസ്രങ്ങളെ സാക്ഷിയാക്കി ഇളനീര്‍വെപ്പ്‌ നടന്നു. ചൊവ്വാഴ്‌ച രാത്രി കാര്യത്ത്‌ കൈക്കോളന്‍ തിരുവഞ്ചിറയിലെ കിഴക്കെ നടയില്‍ തട്ടും പോളയും വിരിച്ച്‌ കുടിപതി കാരണവര്‍ വെള്ളി ക്‌ടാരം വച്ചു രാശി വിളിച്ചുയുടന്‍ ഇളനീര്‍വെപ്പ്‌ ആരംഭിച്ചു. ഇളനീര്‍വെപ്പ്‌ ആരംഭിച്ചാല്‍ വാക്കന്റെ കുഴലൂത്തിന്റെയും മുന്നൂറ്റാന്റെ വാദ്യത്തിന്റെയും അകമ്പടിയോടെ വീരഭദ്രവേഷത്തില്‍ അഞ്ഞൂറ്റാന്‍ കിഴക്കേനടയിലേക്ക്‌ എഴുന്നള്ളി കിഴക്കെ നടയില്‍ നിലയുറപ്പിച്ചു. പന്തീരിടി പൂജയ്‌ക്ക് ശേഷമാണ്‌ ഇളനീര്‍വെപ്പ്‌ ആരംഭിച്ചത്‌. രാശി വിളിക്കുന്നതുവരെ ഇളനീര്‍ വ്രതക്കാര്‍ മന്ദംചേരിയിലെ ബാവലക്കരിയില്‍ മുഹൂര്‍ത്തം കാത്ത്‌ നിന്നു. വയ്‌പ് ആരംഭിച്ചയുടന്‍ ബാവലിപ്പുഴയില്‍ ഇളനീര്‍കാവുമായി മുങ്ങിയെണീറ്റ്‌ സന്നിധാനത്തിലേക്ക്‌ ഓടിയെത്തി മൂന്നു വലംവെച്ച്‌ ഇളനീര്‍കാവുകള്‍ സമര്‍പ്പിച്ചതിനുശേഷം വീരഭദ്രനെ വണങ്ങി ഭണ്ഡാരം പെരുക്കി തിരിച്ചു. ഇളനീര്‍വെപ്പിന്റെ അവസാനം എരുവട്ടി തണ്ടയാന്‍ ഒരു കുടം എള്ളെണ്ണയും ഇളനീര്‍ചെത്താനുള്ള കത്തികളും സമര്‍പ്പിച്ചു. എരുവട്ടി, കുറ്റ്യാടി, ആയിരത്തി, മുടിശ്ശേരി, മേക്കിലേരി, കുറ്റിയന്‍, തെയ്ന്‍ എയന്നീ ജന്മാവകാശികളായ തണ്ടയാന്‍മാരാണ്‌ ഇളനീര്‍ക്കാവുകള്‍ സമര്‍പ്പിച്ചത്‌. ഇന്ന്‌ രാത്രിയാണ്‌ ദൈവം വരവും ഇളനീരാട്ടവും. ഉച്ചയ്‌ക്ക് അഷ്‌ടമി ആരാധനയും നടത്തും.

Ads by Google
Wednesday 06 Jun 2018 02.18 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW