Wednesday, April 24, 2019 Last Updated 21 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Jun 2018 11.54 AM

മോട്ടോറോളയുടെ പുതിയ സ്മാർട്ട്ഫോൺ മോട്ടോ ജി 6 ഇന്ത്യയില്‍ അവതരിപ്പിച്ചു

motorola motog6 and g6 play launched in india

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി6 ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ചു. 13,999 രൂപയാണ് ആമസോണിലൂടെ വാങ്ങാൻ സാധിക്കുന്ന ഈ ഫോണിന്റെ വില. ഫ്ലിപ്പ്കാർട്ടിലൂടെ മോട്ടോയുടെ തന്നെ മോട്ടോ ജി6 പ്ലേ വാങ്ങാൻ സാധിക്കും. ഇതിന്റെ വില 11,999 രൂപയാണ്.

മോട്ടോ ജി6 ഫോണിന് വേഗമേറിയ പ്രൊസസറും കൂടുതൽ വലിയ ഡിസ്പ്ലേയും മികച്ച റാം ശേഷിയും ആണ് ഉള്ളത്. 5.7 ഇഞ്ച് ഫുൾ എച്ച്ഡി സ്ക്രീനാണ് ഡ്യുവൽ സിം സ്മാർട്ഫോണായ മോട്ടോ ജി6ൽ ഉപയോഗിച്ചിരിക്കുന്നത്. 1.8 ജിഗാഹെഡ്സ് സ്നാപ്ഡ്രാഗൺ ഓക്ടകോർ പ്രൊസസറിൽ 3ജിബി റാം, 32 ജിബി സ്റ്റോറേജ്, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് പതിപ്പുകളാണ് ജി 6നുള്ളത്.

3000 എംഎഎച്ച് ബാറ്ററിയാണ് ജി 6നു കരുത്തുപകരുക. 128 ജിബി വരെയുള്ള എസ്ഡി കാർഡ് ഉപയോഗിക്കാം. ഫിംഗർ പ്രിന്റ് സ്കാനറും ഫെയ്സ് അൺലോക്ക് ഫീച്ചറും ഈ ഫോണിനുണ്ട്. മോട്ടോ ജി 6ൽ 12-5 മെഗാപിക്സൽ റിയർ ക്യാമറയും എട്ട് മെഗാപിക്സൽ സെല്ഫി ക്യാമറയുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW