Sunday, July 14, 2019 Last Updated 12 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Jun 2018 11.02 AM

മുസ്‌ളീം യുവതിയെ പ്രണയിച്ച ഹിന്ദു യുവാവിനെ മാതാപിതാക്കളും ആങ്ങളയും ചേര്‍ന്ന് കുത്തിക്കൊന്നു ; കെവിന്‍ മോഡല്‍ കൊലപാതകത്തില്‍ മുസ്‌ളീങ്ങള്‍ക്ക് ഇഫ്ത്താര്‍ വിരുന്നു നടത്തി പയ്യന്റെ പിതാവിന്റെ പ്രതികാരം...!!

uploads/news/2018/06/223255/ifthar.jpg

ന്യൂഡല്‍ഹി: കേരളത്തെ ഞടുക്കിയ കെവിന്‍ കൊലപാതക്കേസിന് സമാനമായ രീതിയില്‍ നടന്ന ദുരഭിമാന കൊലപാതക സംഭവത്തില്‍ മകനെ നഷ്ടമായ പിതാവ് കൊലപാതകികളോട് പ്രതികാരം ചെയ്തത് ഇഫ്ത്താര്‍ വിരുന്ന് നടത്തി. ഇസ്‌ളാമിക യുവതിയെ പ്രണയിച്ചതിന് മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തിയ ഹിന്ദു യുവാവിന്റെ പിതാവ് വര്‍ഗ്ഗീയ വിദ്വേഷത്തിന് പകരം വിളമ്പിയത് മതസൗഹാര്‍ദ്ദവും സ്‌നേഹവുമായിരുന്നു. വിരുന്നില്‍ ഉത്തര്‍പ്രദേശിലെ വിഖ്യാത ഡോക്ടര്‍ കഫീല്‍ഖാന്‍ ഉള്‍പ്പെടെ 200 ലധികം അതിഥികള്‍ പങ്കെടുത്തു.

നാലുമാസം മുമ്പാണ് 23 കാരന്‍ അങ്കിത് സക്‌സേനയെ പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രഘുബീര്‍ നഗറില്‍ വെച്ച് കാമുകിയുടെ കുടുംബം കുത്തിക്കൊന്നത്. ഇസ്‌ളാമിക യുവതിയായിരുന്നു കാമുകി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും അമ്മാവനും അറസ്റ്റിലായി. തങ്ങളുടെ പെണ്‍കുട്ടി ഒരു ഹിന്ദുവിനെ വിവാഹം കഴിക്കുന്നതില്‍ ഏറ്റവും എതിര്‍പ്പ് അമ്മാവനും 14 വയസ്സ് മാത്രം പ്രായമുള്ള സഹോദരനുമായിരുന്നു. വീടിനടുത്തു വെച്ചായിരുന്നു ഫോട്ടോഗ്രാഫറായ അങ്കിത് സക്‌സേനയെ കുത്തി കൊലപ്പെടുത്തിയത്. കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസില്‍ ജൂലൈയില്‍ വാദം തുടങ്ങാനിരിക്കുകയാണ്.

മകന്റെ വിയോഗത്തിനുള്ള പ്രതികാരം പിതാവ് യശ്പാല്‍ സക്‌സേന തീര്‍ത്തത് സ്‌നേഹത്തിന്റെ സമാധാനത്തിന്റെയും സന്ദേശമായ ഇഫ്താര്‍ വിരുന്ന് നല്‍കിയാണ്. മകന്റെ ചോരയില്‍ ഒരു വര്‍ഗ്ഗീയ ലഹളയ്ക്കുള്ള സകല കോപ്പുകളും ഉണ്ടെന്നിരിക്കെ വിദ്വേഷം ഉണ്ടാക്കരുതെന്നായിരുന്നു സ്വന്തം സമുദായക്കാര്‍ ഉള്‍പ്പെടെയുള്ളവരോട് പിതാവിന്റെ അഭ്യര്‍ത്ഥന. മകനെ കൊലപ്പെടുത്തിയത് മുസ്‌ളീങ്ങളാണെന്ന് സമ്മതിക്കുന്നു. പക്ഷേ എല്ലാ മുസ്‌ളീങ്ങളെയും ഇങ്ങിനെ കാണാനാകില്ല. തന്നെ ഒരു വര്‍ഗ്ഗീയ സംഘര്‍ഷത്തിന് ഉപയോഗിക്കരുതെന്നും മതത്തെ ഇക്കാര്യത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും സക്‌സേന എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

ഡോ. കഫീല്‍ഖാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരാണ് സക്‌സേന സംഘടിപ്പിച്ച ഇഫ്ത്താര്‍ വിരുന്നില്‍ പങ്കെടുത്തത്. സമാധാനം പ്രചരിപ്പിക്കാനുള്ള സക്‌സേനയുടെ ശ്രമത്തെ അഭിനന്ദിക്കാനും കഫീല്‍ഖാന്‍ മടിച്ചില്ല. ഏഴു മണിയോടെ എഴുത്തുകാര്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അയല്‍ക്കാര്‍ എന്നിവരെല്ലാം അതിഥികളായി എത്തി. പഴങ്ങളും ബിരിയാണിയും ശീതളപാനീയങ്ങളും വിളമ്പി. ഇഫ്ത്താര്‍ വിരുന്നിനെ കുറിച്ച് ഫേസ്ബുക്കിലൂടെ അറിഞ്ഞവര്‍ പോലും ചടങ്ങില്‍ പങ്കെടുത്തു. വിരുന്നിന് പിന്നില്‍ ഒരു രാഷ്ട്രീയവും ഇല്ലെന്നും മനുഷ്യത്വം മാത്രമേയുള്ളെന്നും പങ്കെടുത്തവര്‍ പ്രതികരിച്ചു. എല്ലാറ്റിനും സക്‌സേനയ്‌ക്കൊപ്പം ഉണ്ടായിരുന്നത് മതസൗഹാര്‍ദ്ദ വിവാഹത്തെ പിന്തുണയ്ക്കുന്ന അങ്കിതിന്റെ സുഹൃത്തുക്കളായിരുന്നു.

Ads by Google
Tuesday 05 Jun 2018 11.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW