Tuesday, November 13, 2018 Last Updated 54 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 05 Jun 2018 01.53 AM

തിരുവോണ ആരാധന നടന്നു: അക്കരെ കൊട്ടിയൂരില്‍ ഇന്ന്‌ ഇളനീര്‍വെപ്പ്‌

uploads/news/2018/06/223228/re4.jpg

പേരാവൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിലെ നാല്‌ ആരാധനകളില്‍ ആദ്യത്തേതായ തിരുവോണ ആരാധന നടന്നു. കോട്ടയം കോവിലകത്തുനിന്നെത്തിച്ച അഭിഷേകസാധനങ്ങളും കരോത്ത്‌ നായര്‍ തറവാട്ടില്‍നിന്ന്‌ എഴുന്നള്ളിച്ച്‌ കൊണ്ടുവന്ന പഞ്ചഗവ്യവും വാവലി പുഴക്കരയില്‍ തേടന്‍ വാര്യര്‍ കുത്തുവിളക്കോടെ സ്വീകരിച്ച്‌ ഭഗവാന്റെ സന്നിധിയില്‍ എത്തിച്ചു. വേക്കളം കരോത്തുനിന്നും സ്‌ഥാനികന്‍ മൂന്ന്‌ വീതം മുളംകുറ്റികളില്‍ പാലമൃത്‌ നിറച്ച്‌ അവയുടെ വായ വാട്ടിയ ഇലകൊണ്ട്‌ മൂടിക്കെട്ടി കവൂള്‍ നാരു കൊണ്ട്‌ ബന്ധിച്ച്‌ തലയിലേറ്റി കാല്‍നടയായി കൊട്ടിയൂരിലെത്തിച്ച പാലമൃതാണ്‌ ആരാധനയ്‌ക്ക് ഉപയോഗിച്ചത്‌. ഉഷപൂജയ്‌ക്ക് ശേഷമാണ്‌ ആരാധനാപൂജ നടന്നത്‌. തുടര്‍ന്ന്‌ നിവേദ്യ പൂജകഴിഞ്ഞ്‌ ശീവേലിക്ക്‌ സമയമറിയിച്ച്‌ ശീവേലിക്ക്‌ വിളിച്ചതോടെ എഴുന്നള്ളത്തിന്‌ തുടക്കമായി. തിരുവോണ ആരാധന ദിവസം മുതല്‍ ശീവേലിക്ക്‌ വിശേഷവാദ്യങ്ങള്‍ ആരംഭിച്ചു. ആനകള്‍ക്ക്‌ സ്വര്‍ണ്ണവും (ശ്രീപാര്‍വ്വതി) വെളളിയും(ശ്രീപരമേശ്വരന്‍) കൊണ്ടലങ്കരിച്ച്‌ നെറ്റിപ്പട്ടവും മറ്റെലങ്കാരങ്ങളും ആരാധന ദിവസങ്ങളില്‍ ഭണ്ഡാരങ്ങള്‍ (സ്വര്‍ണ്ണക്കുടം, വെള്ളിക്കുടം, വൈളിവിളക്ക്‌ വെളിക്കിടാരം വെളളിത്തട്ട്‌ തുടങ്ങിയ വിശിഷ്‌ട പൂജാപാത്രങ്ങള്‍ മാത്രം) ശിവേലിക്ക്‌ അകമ്പടിയായി ആരംഭിച്ചത്‌ തിരുവോണ ആരാധന മുതലാണ്‌ . പൊന്നിന്‍ ശീവേലിയാണ്‌ തിരുവോണം ആരാധനയ്‌ക്ക് നടന്നത്‌.. പഞ്ചഗവ്യവും കോവിലകത്തുനിന്ന്‌ കൊണ്ടുവന്ന വസ്‌തുക്കളും ഉപയോഗിച്ച്‌ കളഭം തയ്ായറാക്കി അഭിഷേകം ചെയ്‌തു മത്തവിലാസം കൂത്ത്‌ പൂര്‍ണരൂപത്തില്‍ ആരംഭിച്ചു.
അക്കരെ കൊട്ടിയൂരില്‍ ഇന്ന്‌ ഇളനീര്‍വെപ്പ്‌ നടക്കും. തീയ്യ സമുദായത്തില്‍പ്പെട്ട ജന്മവകാശികളാണ്‌ ഇളനീര്‍വെയ്‌പ് നടത്തുക. എരുവട്ടി,കുറ്റ്യാടി,ആയിരത്തി,മുടിശ്ശേരി,മേക്കിലേരി,കുറ്റിയന്‍,തെയ്യന്‍ എന്നീ ജന്മാവകാശികളായ തണ്ടയാന്‍മാര്‍ പ്രക്കൂഴം മുതല്‍ വ്രതം ആരംഭിച്ചാണ്‌ ഇന്ന്‌ ഇളനീര്‍വെയ്‌പിന്‌ എത്തുക.വിവിധ ഇളനീര്‍മഠങ്ങളിലെ വ്രതക്കാര്‍ കൊട്ടിയൂരിലേക്ക്‌ പുറപ്പെട്ട്‌ ഇന്ന്‌ സന്ധ്യയോടെ മന്ദംചേരിയിലെത്തും.എരുവട്ടി വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ നിന്ന്‌ എരുവട്ടി തണ്ടയാന്റെ നേതൃത്വത്തിലൂള്ള സംഘം കൊട്ടിയൂരില്‍ എത്തും. വടക്കേ മലബാറിലെ നാലു തണ്ടയാന്മാരുടെ നേതൃത്വത്തില്‍ 187 മഠങ്ങളില്‍ നിന്നായി ഏഴായിരത്തോളം നേര്‍ച്ചക്കാര്‍ ആറു വീതം ഇളനീര്‍ അടങ്ങിയ ഇളനീര്‍ കാവുകളാണ്‌ കൊടട്‌ിയൂരിലെത്തിക്കുക. ഇത്തരത്തിലുള്ള നിരവധി ഇളനീര്‍ കാവുകള്‍ കൊട്ടിയൂരിലെത്തി കഴിഞ്ഞു. കൊട്ടിയൂരിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി വീടുകള്‍ ജാതിമത ഭേദ മന്യേ ഇളനീര്‍ക്കാരാല്‍ നിറഞ്ഞ്‌ കഴിഞ്ഞു. ഇളനീര്‍ക്കാര്‍ക്കായി ക്ഷേത്രം കിഴക്കേ നട മൈതാനം ശുചീകരിച്ച്‌ കലശം തളിച്ച്‌ ശുദ്ധികരിച്ച്‌ കയര്‍ കെട്ടി. സംഘത്തോടെപ്പം അഞ്ഞൂറ്റാന്‍ വീരഭദ്ര വേഷത്തില്‍ ഉണ്ടാകും.ഇന്ന്‌ രാത്രി പന്തീരടി പൂജ കഴിഞ്ഞാണ്‌ ഇളനീര്‍വെയ്‌പ് നടത്തുക.നാളെയാണ്‌ ഇളനീരാട്ടം.

Ads by Google
Tuesday 05 Jun 2018 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW