Sunday, July 14, 2019 Last Updated 16 Min 1 Sec ago English Edition
Todays E paper
Ads by Google
അനില്‍ പെരുന്ന
Monday 04 Jun 2018 04.47 PM

ഉടനെ പ്രണയ സാഫല്യം ഉണ്ടാകുമോ? അടുത്ത രണ്ട് ആഴ്ച പ്രണയിക്കുന്നവരെ കാത്തിരിക്കുന്നത്

uploads/news/2018/06/223010/7.jpg

പ്രണയജ്യോതിഷഫലം (ജൂണ്‍ 1 മുതല്‍ 15 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

പ്രണയകാരനായ ശുക്രന്‍ ഉച്ചക്ഷേത്രമായ മീനത്തില്‍ പന്ത്രണ്ടാം ഭാവത്തില്‍ നില്‍ക്കുന്നു. നിങ്ങളുടെ പ്രണയ മോഹങ്ങള്‍ സാധിക്കുന്നതാണ്. ദീര്‍ഘകാലമായി ചിന്തിക്കുന്ന ലക്ഷ്യങ്ങള്‍ സാധ്യമായിത്തീരും. മനസ്സിന്റെ ഉള്ളറകളില്‍ പ്രണയാനന്ദം നിറയും. പ്രണയ വിവാഹം വീട്ടുകാരുടെ അംഗീകാരത്തോടെ നടക്കുന്നതിനും സാധ്യത കാണുന്നു. പ്രണയ സാഫല്യത്തിനായി ത്രിപുരസുന്ദരീപൂജ നടത്തുക.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

ശുക്രന്‍ പതിനൊന്നില്‍ ഉച്ചരാശി യിലാണ്. സര്‍വ്വാഭീഷ്ടസിദ്ധി ഫലമാകുന്നു. പ്രണയ കാര്യങ്ങളില്‍ നിങ്ങളുടെ ആഗ്രഹം സഫലമാകും. പ്രണയ ലക്ഷ്യങ്ങള്‍ സാധിക്കും. മനസ്സിന് ഉന്മേഷവും ആനന്ദവും നിറയുന്ന നിമിഷങ്ങളിലൂടെ കടന്നുപോകും. പ്രണയിതാവിലൂടെ ധനലാഭമുണ്ടാകും. നൂതന പ്രണയബന്ധങ്ങള്‍ ഉടലെടുക്കുന്നതിനും സാധ്യത. ചിരകാല പ്രണയങ്ങള്‍ കുടുംബക്കാരുടെ ആശീര്‍വാദത്തോടെ വിവാഹം നടക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

നിങ്ങളുടെ പ്രണയകാലം മോശമാണ്. പത്തില്‍ നില്‍ക്കുന്ന ശുക്രന്‍ പലവിധ തടസ്സങ്ങള്‍ക്കു കാരണമാകും. പ്രണയബന്ധങ്ങളില്‍ വിള്ളല്‍ വീഴും. പ്രണയിതാക്കള്‍ അകലാന്‍ സാധ്യത. മനഃക്ലേശകരമായ അനുഭവങ്ങള്‍ ഉണ്ടായേക്കും. പ്രണയബന്ധത്തെ ചൊല്ലി കലഹങ്ങള്‍ ഉണ്ടാകുന്നതിനുമിടയുണ്ട്. സംഭാഷണത്തില്‍ ആത്മനിയന്ത്രണം ശീലിക്കണം. ദോഷങ്ങള്‍ മാറി പ്രണയ അനുകൂലമാകുന്നതിന് സമ്മോഹന ഗോപാല പൂജ നടത്തുക.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) : -

ശുക്രന്‍ ഒന്‍പതില്‍ നില്‍ക്കുന്നതി നാല്‍ ആഗ്രഹസാഫല്യം, പ്രണയകാര്യസിദ്ധി, നൂതന വസ്ത്രലാഭം, അലങ്കാര-ആഭരണങ്ങള്‍ ലഭിക്കുക ഇവയെല്ലാം ഫലം. പുതിയ പ്രണയബന്ധങ്ങള്‍ ഉടലെടുക്കും. നിങ്ങളുടെ രാശിവീഥിയില്‍ തികച്ചും അപൂര്‍വ്വമായ ഒരു പ്രേമയോഗകല തെളിയുന്നു. അവിസ്മരണീയമായ ഒരു പ്രണയകാലമാണ് വരാന്‍ പോകുന്നത്. വളരെ ശ്രദ്ധയോടെയും ക്ഷമയോടെയും കാര്യങ്ങള്‍ ചെയ്താല്‍ ഈ പ്രണയം വിജയത്തിലെക്കുവാന്‍ സാധിക്കും. മംഗളഗൗരീപൂജ നടത്തുന്നത് ഉത്തമം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

നിങ്ങളുടെ പ്രണയകാലം ശോഭനമായിരിക്കും. ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കും. അഭീഷ്ടസിദ്ധി കൈവരും. മനസ്സിന് ആനന്ദകരമായ അനുഭവങ്ങളുണ്ടാകും. പുതിയ പ്രണയ ബന്ധങ്ങള്‍ ഉടലെടുക്കും. പ്രണയ ലക്ഷ്യങ്ങള്‍ സാഫല്യത്തിലും, വിവാഹത്തിലും എത്തിച്ചേരും. പ്രണയിതാ വിന്റെ സഹായംകൊണ്ട് ജീവിതപുരോഗതി നേടും. രാജഗോപാലപൂജ ചെയ്യുക. പത്മരാഗം ധരിക്കുക.

കന്നി (ഉത്രം 3/4 , അത്തം, ചിത്തിര 1/2)

നിങ്ങളുടെ രാശിയില്‍ വളരെ ദോഷഭാവത്തില്‍ ഏഴാമിടത്ത് ശുക്രന്‍ സഞ്ചരിക്കുന്നു. പ്രണയ നൈരാശ്യവും അസംതൃപ്തിയും അസുഖങ്ങളും ഉണ്ടാകും. പ്രണയബന്ധത്തില്‍ തകര്‍ച്ച ഉണ്ടാകും. പല സാഹചര്യ ങ്ങളും പ്രതികൂലമായി ഉണ്ടാകും. സംസാരത്തിലെ മിതത്വവും ആത്മനിയന്ത്രണവും വളരെ പ്രധാനമായി കാത്തുസൂക്ഷിക്കുക. തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ക്ക് ചെവി കൊടുക്കരുത്. ദോഷശാന്തിയ്ക്കായി ലക്ഷ്മീനാരായണപൂജ നടത്തി, വെണ്‍ പവിഴം ധരിക്കുക.

തുലാം (ചിത്തിര 1/2 , ചോതി, വിശാഖം 3/4 )

പ്രണയകാലം വളരെ ദോഷാത്മകമായി കാണുന്നു. വലിയ പ്രയാസങ്ങള്‍ ഉണ്ടാകാം. പ്രണയ കലഹവും അകല്‍ച്ചയും ഉണ്ടാകുന്നതിനു സാധ്യത. സംഭാഷണത്തില്‍ മിതത്വം ശീലിക്കുക. പ്രണയത്തിന്റെ പേരില്‍ പ്രശ്‌നങ്ങളോ സംഘര്‍ഷമോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. നിയന്ത്രണം ശീലിക്കുക. പ്രണയിതാക്കള്‍ കലഹിച്ച് ശത്രുതയിലാവാനും സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. മഹാത്രിപുരസുന്ദരീ പൂജ നടത്തുകയും നീലമുത്ത് ധരിക്കുകയും ചെയ്യുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, കേട്ട)

ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കും. പ്രണയകാര്യങ്ങളില്‍ പുരോഗതി കൈവരിക്കും. മനസ്സിന് ഇഷ്ടമുള്ള അനുഭവങ്ങള്‍ ഉണ്ടാകും. പ്രണയിതാവില്‍ നിന്നും സുന്ദര സമ്മാനങ്ങള്‍ ലഭിക്കുവാന്‍ സാധ്യത. ചിരകാലാഭിലാഷങ്ങള്‍ സഫലതയിലെത്തും. വീട്ടുകാരുടെ ആശീര്‍വാദ ത്തോടെ പ്രണയം വിവാഹത്തിലെത്തും. സന്തതി ഗുണം കാണുന്നു. സര്‍വ്വാഭീഷ്ടസിദ്ധിക്ക് വിനായക പൂജ നടത്തുന്നത് ഉത്തമം. വിദ്രുമം ധരിക്കുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

പ്രണയവിഷയങ്ങളില്‍ പുരോഗതി കാണുന്നു. പുതിയ പ്രണയബന്ധങ്ങള്‍ ഉടലെടുക്കും. ഏതു കാര്യത്തിലും ഗുണകരമായ അന്തരീക്ഷമുണ്ടാകും. മനസ്സിന് സന്തോഷപൂര്‍ണ്ണമായ കാര്യങ്ങളിലൂടെ കടന്നുപോകും. വിവാഹാലോചനകള്‍ സാഫല്യത്തിലെത്തും. ദീര്‍ഘകാലബന്ധങ്ങള്‍ പൂവണിയും. നിങ്ങളുടെ രാശിയില്‍ ഒരു അപൂര്‍വ്വ സൗഭാഗ്യയോഗകല തെളിയുന്നു. സ്വയംവരപൂജ നടത്തുകയും, രാജമരതകം ധരിക്കുകയും ചെയ്യുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

പലവിധ പ്രണയാനന്ദങ്ങള്‍ കാണുന്നു. ശുക്രന്‍ മൂന്നില്‍ ഉച്ചരാശിയില്‍ നില്‍ക്കുന്നു. തൊഴില്‍രംഗത്ത് പുതിയ പ്രണയബന്ധം ഉടലെടുകക്കും. തികച്ചും ആനന്ദകരമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നതാണ്. നൂതനമായ ഒരു സൗഹൃദബന്ധം ഉടലെടുക്കുന്നത് പ്രണയവിവാഹത്തില്‍ എത്തിച്ചേരുന്നതിനു സാധ്യത കാണുന്നു. അപൂര്‍വ്വവും അവിസ്മരണീയവുമായ ദിനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. പ്രണയാനന്ദത്തിനായി മദനഗോപാലപൂജ നടത്തുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പലവിധ സന്തോഷങ്ങള്‍ കൈവരും. ശോക വിഷമതകള്‍ വിട്ടകലും. പങ്കാളിയുടെ സന്തോഷത്തിനായി ത്യാഗങ്ങള്‍ ചെയ്യും. പുതിയ പ്രണയബന്ധങ്ങള്‍ ഉടലെടുക്കാവുന്ന കാലഘട്ടമാണ്. ചിലകാല പ്രണയങ്ങള്‍ വിവാഹത്തിലെത്തും. ജീവിതത്തില്‍ ആനന്ദ നിമിഷങ്ങളിലൂടെയാണ് ഇനി നിങ്ങള്‍ കടന്നുപോകുന്നത്. പൂര്‍ണ്ണമായ പ്രണയകാര്യ വിജയത്തിനായി പ്രണയഹൃദയധ്യാനം (Heart-Love–Meditation) ശീലിക്കുന്നത് ഉത്തമം.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. പ്രണയിതാവുമൊന്നിച്ച് ഉല്ലാസയാത്ര പോകും. ആനന്ദനിമിഷങ്ങള്‍ അവിസ്മരണീയ ങ്ങളായിരിക്കും. തൊഴിലുമായി ബന്ധപ്പെട്ടുള്ള യാത്രാവേളയില്‍ പുതിയ പ്രണയബന്ധം രൂപംകൊള്ളും. എല്ലാ കാര്യങ്ങളും കാരുതലോടെ ചെയ്യുക. സര്‍വ്വകാര്യ വിജയത്തി നായി ''രാധാഗോപാലം'' എന്ന പ്രണയസിദ്ധിപൂജ നടത്തുക. മറ്റു വിശ്വാസികള്‍ Transcending അതീന്ദ്രീയ ധ്യാനം ശീലിക്കുക.

അനില്‍ പെരുന്ന - 9847531232

Ads by Google
അനില്‍ പെരുന്ന
Monday 04 Jun 2018 04.47 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW