Wednesday, June 26, 2019 Last Updated 48 Min 44 Sec ago English Edition
Todays E paper
Ads by Google
അനില്‍ പെരുന്ന
Monday 04 Jun 2018 04.23 PM

പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുമോ? മാറാരോഗങ്ങള്‍ പിടിപെടുമോ? അടുത്ത രണ്ട് ആഴ്ച നിങ്ങളുടെ ആരോഗ്യത്തിന് എന്തു സംഭവിക്കും

uploads/news/2018/06/223006/5.jpg

നിങ്ങളുടെ ആരോഗ്യരാശി (ജൂണ്‍ 1-15)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

പൊതുവെ ഗുണദോഷ സമ്മിശ്രാവസ്ഥ നിലനില്‍ക്കും. കണ്ണുകള്‍, നാസിക ഇവയെ ബാധിക്കുന്ന അലര്‍ജി പ്രശ്‌നങ്ങള്‍ വര്‍ധിക്കുവാന്‍ സാധ്യത. ശരിയായ പരിഗണനയും ചികിത്സയും കൊണ്ട് സാവധാനം അസ്വസ്ഥകള്‍ മാറുന്നതാണ്. മധ്യപ്രായം പിന്നിട്ടവര്‍ രക്താതിമര്‍ദ്ദം നിമിത്തമുണ്ടാകുന്ന അസുഖങ്ങളുണ്ടാവാതെ സൂക്ഷിക്കുക. നിങ്ങളുടെ ശാരീരികസ്ഥിതിയെപ്പറ്റി കൂടുതല്‍ ശ്രദ്ധയുണ്ടാവുകയും ഉണര്‍വ്വിന്റെയും ഉന്മേഷത്തിന്റെയും നൂതന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യും. ശക്തിക്കുറവും അലസതയും മന്ദതയും മാറുന്നതിനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ വിജയകരമായി പരീക്ഷിക്കും. പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ നാഡീ സംബന്ധമായ രോഗങ്ങളുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കുക. ബുധനാഴ്ചയും ശനിയാ ഴ്ചയും തൈലം തേച്ചു കുളിക്കുക. അമദമണി എന്ന കല്ല് ധരിക്കുന്നത് ഉത്തമം.

ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

നിങ്ങളുടെ ആരോഗ്യ രാശിഫലം മാര്‍ച്ച് ആദ്യം വളരെ പ്രതികൂലമായിരിക്കും. ആരോഗ്യവര്‍ദ്ധനവിനുള്ള നവീകരണ പ്രക്രിയകള്‍ ആരംഭിക്കും. പാരമ്പര്യ രോഗങ്ങള്‍ക്കു കീഴടങ്ങാതെ പ്രതിരോധിക്കേണ്ട സമയമാണിത്. ഉദരസംബന്ധമായ അസുഖങ്ങളുണ്ടാകുന്നതിന് സാധ്യത കാണുന്നു. കൂടുതല്‍ സൂക്ഷ്മത പാലിക്കുക. ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കുക. പ്രകൃതി യോടിണങ്ങിയ ജീവിതരീതിയും ഭക്ഷണരീതിയും അവലംബിക്കുന്നതു നന്നായിരിക്കും. മൈഗ്രെയ്ന്‍, സൈനസൈറ്റിസ് തുടങ്ങിയ സാഹചര്യങ്ങള്‍ അലട്ടുന്നതിനു സാധ്യത കാണുന്നു. രോഗകാരണമാകുന്ന സാഹചര്യങ്ങളെ ഒഴിവാക്കുന്നതിനു ശ്രമിക്കുക. വാത സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ നാരായണതൈലം ആഴ്ചയില്‍ രണ്ടു ദിവസം ഉപയോഗിക്കുക. മഹാസഞ്ജീവനി പൂജ നടത്തുന്നത് രോഗങ്ങളുടെ മൂലകാരണത്തെ ഇല്ലാതാക്കുന്നു.

മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

കണ്ടകശ്ശനിയുടെ കാലമായതിനാല്‍ വളരെ സൂക്ഷിക്കുക. മധ്യപ്രായം പിന്നിട്ടവര്‍ ഹൃദയസംബന്ധമായ അസ്വസ്ഥതകളെ കരുതിയിരിക്കുക. ജീവിതശൈലിയില്‍ ഗുണകരമായ മാറ്റങ്ങള്‍ വരുത്തുക. മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കുകയും ലാളിത്യം പ്രധാന ഗുണമായി ഉള്‍ക്കൊള്ളുകയും ചെയ്യുക. മത്സരബുദ്ധി, കോപം, നീരസം അനാവശ്യമായ ഉത്കണ്ഠകള്‍ ഇവ പൂര്‍ണ്ണമായും ഒഴിവാക്കുക. കത്രിമ ഭക്ഷണം, ഫാസ്റ്റ്ഫുഡ് ഇവ ഒഴിവാക്കണം. പ്രകൃതിയോടിണങ്ങി നിത്യവും അല്‍പ്പനേരം ചിലവഴിക്കുന്നത് ശ്വാസകോശ രോഗങ്ങള്‍ ഒഴിവാക്കും. ആരൂഢത്തിന്റെ സ്ഥിതി പരിശോധിച്ച് വേണ്ടതു ചെയ്യുക. മഹാസഞ്ജീവനി യോഗാ എന്ന ക്രിയ ശീലിക്കുന്നത് സര്‍വ്വരോഗങ്ങളും അകറ്റും. Past Life Regression എന്ന ക്രിയയിലൂടെ പൂര്‍വ്വ ജന്മദോഷങ്ങള്‍ അറിഞ്ഞു പരിഹരിക്കുക.

കര്‍ക്കടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)

പൊതുവെ ആരോഗ്യരാശിഫലം ഗുണദോഷസമ്മിശ്രമായിരിക്കും. ജോലിഭാരക്കൂടുതലും, കഠിനശ്രമങ്ങളും നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം. നാഡീ സംബന്ധമായ ചില വിഷമങ്ങള്‍ വര്‍ദ്ധിക്കുന്നതിനു സാധ്യത കാണുന്നു. ചിന്താക്കുഴപ്പങ്ങള്‍ ഒഴിവാക്കുകയും ചില കാര്യങ്ങളില്‍ ഉറച്ച തീരുമാനമെടുക്കുകയും ചെയ്യുക. മനസ്സിന്റെ അനാവശ്യ വ്യാകുലതകള്‍ ഒഴിവാക്കുക. രോഗം പലപ്പോഴും മനസ്സില്‍ നിന്നുമാണ് ഉറവെടുക്കുന്നത്. ആദിത്യഹൃദയപൂജ നടത്തുകയും രോഗകാരണങ്ങളായ പൂര്‍വ്വികദോഷങ്ങളെ രോഗ്യസൂര്യപ്രതിമയില്‍ സന്നിവേശം നടത്തുകയും ചെയ്താല്‍ സകല വിഷമങ്ങളും മാറുന്നതാണ്. പ്രകൃതിയോടിണങ്ങിയ ജീവിതശൈലി, ഭക്ഷണം ഇവ സ്വീകരിക്കുക. ലാളിത്യം പ്രധാനശൈലിയായിരിക്കുവാന്‍ ശ്രദ്ധിക്കുക.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)

നിങ്ങളുടെ ആരോഗ്യരാശി വളരെ ദോഷാത്മകമായി കാണുന്നു. സ്‌പോണ്ടിലോസിസ്, നടുവേദന തുടങ്ങിയ കൂടുതലാകാം. വാത സംബന്ധമായ അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചേക്കാം. യാത്രകള്‍ കുറയ്ക്കുക. യാത്രാക്ലേശവും അലച്ചിലും നിമിത്തം ക്ഷീണാധിക്യം വര്‍ദ്ധിച്ചേക്കാം. തലകറക്കം, തലവേദന തുടങ്ങിയ ശിരോരോഗങ്ങളും ഉണ്ടാകുന്നതിനു സാധ്യത. മനസ്സിന്റെ വ്യാകുലതകള്‍ വര്‍ദ്ധിക്കുന്നത് പ്രയാസങ്ങള്‍ കൂട്ടുന്നതാണ്. ക്ഷമയും സഹനശക്തിയും വര്‍ദ്ധിപ്പിക്കുന്നതിന് അതീന്ദ്രിയധ്യാനം ശീലിക്കുന്നത് നന്നായിരിക്കും. ജന്മാന്തരകൃതം പാപം വ്യാധിരൂപേണ ജായതേ... ജന്മജന്മാന്തരങ്ങളിലെ കാര്‍മ്മിക ദോഷങ്ങളാണ് വ്യാധികള്‍ അഥവാ രോഗങ്ങള്‍ക്കു കാരണമെന്ന് ജ്യോതിഷം പറയുന്നു. ഇതിന് പരിഹാരമായി മഹാസൂര്യനാരായണപൂജ നടത്തി സാക്ഷിസൂര്യപ്രതിമ സമര്‍പ്പണം ചെയ്യുക.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)

നാലിലെ ശനി രോഗവിഷയങ്ങളെ സൃഷ്ടിക്കുമെങ്കിലും രണ്ടിലെ വ്യാഴത്തിന്റെ സ്വാധീനത്തില്‍ കുറെയൊക്കെ ആശ്വാസം ലഭിക്കുന്നതാണ്. സന്ധിവാതം, അസ്ഥിസംബന്ധമായ വേദനകള്‍ ഇവ ബാധിച്ചേക്കാം. ശരീരക്ഷീണം വര്‍ദ്ധിക്കും. തിരക്കു പിടിച്ച ശ്രമങ്ങളാല്‍ അലച്ചിലും അസ്വസ്ഥതകളും ഉണ്ടാകാം. ജീവിതത്തെ ലാളിത്യത്തോടെ കാണുകയും എപ്പോഴും പ്രസന്നത ശീലിക്കുകയും ചെയ്യുന്നത് രോഗങ്ങള്‍ അകലുന്നതിനു കാരണമാകും. പൂര്‍വ്വിക ദോഷങ്ങള്‍ മനസ്സിലാക്കുന്നതിന് Past Life Regression ചെയ്യുക. ദോഷപരിഹാരമായി സഞ്ജീവനി പൂജ നടത്തുക. സഞ്ജീവനി യോഗാക്രിയ നിത്യവും പരിശീലിക്കുക.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ആരോഗ്യരാശി ഫലം പൊതുവെ ഗുണദോഷമിശ്രമായിരിക്കും. ചില അസ്വസ്ഥതകള്‍ വര്‍ദ്ധിക്കും. ഉദരസംബന്ധമായ വിഷമതകള്‍ വായുക്ഷോഭത്താലുള്ള പ്രയാസങ്ങള്‍ ഇവ കൂടുതലാകാം. മൂത്രാശയ സംബന്ധമായ വിഷമങ്ങളും ഉണ്ടാക്കാം. കൃത്യമായ ചികിത്സകൊണ്ട് ഇവ വളരെ വേഗം മാറും. രോഗബാധകളെ ചെറുക്കാനാവശ്യമായ ജീവിതരീതി അവലംബിക്കുക. മഹാസഞ്ജീവിനിയോഗാ നിത്യവും ശീലിക്കുക. പൂര്‍വ്വിക ദോഷ വിശകലനമാണ് ഇവിടെ ആവശ്യം. സൂര്യരാശി പ്രശ്‌നത്തിലൂടെ വസ്തുതകള്‍ അറിഞ്ഞ് മുന്നോട്ടു പോകുക. മഹാധന്വന്തരീഹവനം നടത്തുന്നത് സര്‍വ്വദോഷ നിവാരണമാകുന്നു. മറ്റു വിശ്വാസികള്‍ മാനസചക്രപ്രാര്‍ത്ഥന (Micro mind Prayer) ശീലിക്കുക.

വൃശ്ചികക്കൂറ് (വിശാഖം 3/4, അനിഴം, കേട്ട)

പൊതുവെ അനാരോഗ്യം അനുഭവപ്പെടാം. അവിചാരിതമായ ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. നേത്ര സംബന്ധമായ അസ്വസ്ഥതകള്‍ തുടര്‍ച്ചയായി വരാം. അലര്‍ജി രോഗങ്ങള്‍, ശ്വാസംമുട്ടല്‍ ഇവയൊക്കെ ഉടലെടുക്കുന്നതിനു സാഹചര്യമുണ്ടായേക്കാം. എന്നാല്‍ ഉത്തമമായ ചികിത്സകളിലൂടെയും കൃത്യമായ യോഗാനുഷ്ഠാന പദ്ധതികളിലൂടെയും സകല വിഷമതകളും തരണം ചെയ്യുന്നതിനും ആരോഗ്യം പുനരുജ്ജീ വിപ്പിക്കുന്നതിനും സാധിക്കുന്നതാണ്. പൂര്‍വ്വകര്‍മ്മദുരിതങ്ങളാണ് വ്യാധികളുടെ കാരണമെന്ന് ജ്യോതിശാസ്ത്രം പറയുന്നു. അതിനാല്‍ ജമേെ ഘശളല ഞലഴൃലശൈീിലൂടെ മുജ്ജമ്മ വസ്തുതകള്‍ അറിഞ്ഞ് ഉചിത പ്രതിവിധി ചെയ്യുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

ജന്മശ്ശനി ദോഷങ്ങള്‍ ബാധിക്കുന്നതിനാല്‍ പൊതുവെ ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതിനു സാധ്യത. ധനദുര്‍വ്യയത്തിനും മനഃക്ലേശത്തിനും രോഗങ്ങള്‍ കാരണമായേക്കാം. ആരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകതയില്‍ കൂടുതല്‍ ശ്രദ്ധാലുവാകുകയും പുതിയ മാര്‍ഗ്ഗങ്ങളിലൂടെ പ്രയാസങ്ങളെ തരണം ചെയ്യുകയും ചെയ്യുന്നതാണ്. യാത്രാവസരങ്ങളിലും മറ്റും അസ്വസ്ഥതകള്‍ ഉണ്ടാകാമെന്നതിനാല്‍ ശ്രദ്ധവച്ചു പുലര്‍ത്തുക. മഹാസഞ്ജീവിനി യോഗാ പരിശീലിക്കുന്നത് ഉണര്‍വ്വും ഉന്മേഷവും നല്‍കുന്നതാണ്. ഏതു കാര്യത്തിലും അതീവ ശ്രദ്ധയോടെ ചെയ്യുക. സകല ദോഷനിവാരണത്തിനായി മഹാസുദര്‍ശന പൂജ നടത്തുക.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
നിങ്ങളുടെ ആരോഗ്യരാശി ഫലം ഗുണദോഷ സമ്മിശ്രമായിരിക്കും. കായിക മത്സരങ്ങളിലും കഠിനാധ്വാനത്തിലും പങ്കെടുക്കുന്നവര്‍ ദേഹക്ഷതമുണ്ടാകാതെ സൂക്ഷിക്കുക. പ്രതീക്ഷിക്കാതെ ചില വീഴ്ചകളോ പരിക്കുകളോ ഉണ്ടാകാനിടയുണ്ട്. കഫ-ശ്വാസകോശ വിഷമതകള്‍ വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ രാശിമണ്ഡലത്തില്‍ തികച്ചും ദോഷാത്മകമായ ഒരു താരക യോഗം കാണുന്നു. ഇത് വളരെ കടുത്ത പ്രയാസങ്ങള്‍ സൃഷ്ടിച്ചേക്കാം. അതിനാല്‍ സമഗ്രമായ സൂര്യരാശി പ്രശ്‌നത്തിലൂടെ വസ്തുതകള്‍ അറിഞ്ഞ് വേണ്ടതു ചെയ്യുന്നത് ഉത്തമം. സഞ്ജീവനിപൂജ തല്‍ക്കാല ദോഷശാന്തിക്കായി നടത്തുക.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കാര്യമായ ദോഷങ്ങള്‍ അനുഭവപ്പെടുകയില്ല. ആരോഗ്യസ്ഥിതി തൃപ്തികരമായിരിയ്ക്കും. ശരീരത്തിന് ഉണര്‍വ്വും ഉന്മേഷവും പ്രദാനം ചെയ്യുന്ന പുതിയ യോഗാനുഷ്ഠാന പദ്ധതി ശീലിക്കും. മനസ്സിന് സന്തോഷം പകരുന്ന സന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുന്നതാണ്. ആരോഗ്യപരമായ പുതിയ അറിവുകള്‍ ആര്‍ജിക്കുന്നത് ഭാവിയില്‍ വളരെ ഗുണം ചെയ്യുന്നതാണ്. രോഗവും ആരോഗ്യവുമെല്ലാം ജന്മാര്‍ജ്ജിത കര്‍മ്മഫലമെന്ന ജ്യോതിഷവിശ്വാസപ്രകാരം, പൂര്‍വ്വജന്മ വിശകലനം ജാതകപ്രകാരം നടത്തുന്നത് വളരെ ദോഷശാന്തികരവും ആരോഗ്യദായകവുമായി കാണുന്നു. മഹാധന്വന്തരി ഹോമം നടത്തുക.

മീനക്കൂറ് (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

നിങ്ങളുടെ ആരോഗ്യസ്ഥിതി ചഞ്ചലമായിരിക്കും. അപ്രതീക്ഷിതമായ കര്‍ണ്ണരോഗങ്ങളോ, ഇ.എന്‍.ടി. വിഷയങ്ങളോ അനുഭവപ്പെടുന്നതിനു സാധ്യത. തലകറക്കം, തലവേദന തുടങ്ങിയ വിഷമങ്ങളും ഉണ്ടാകാനിടയുണ്ട്. പുതിയ വ്യായാമ മാര്‍ഗ്ഗങ്ങളിലൂടെയും യോഗാ പദ്ധതിയിലൂടെയും ആരോഗ്യപ്രയാസങ്ങളെ മറികടക്കുന്നതിനു കഴിയുന്നതാണ്. നിങ്ങളുടെ രാശിവീഥിയില്‍ വളരെ ദോഷാത്മകമായ ഒരു താരകയോഗം കാണുന്നു. ഇത് സമഗ്രമായ രാശിചിന്തയിലൂടെ മനസ്സിലാക്കി ഉചിതമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതായി കാണുന്നു. തല്‍ക്കാല പരിഹാരമായി സത്യനാരായണ പൂജ നടത്തുക.

അനില്‍ പെരുന്ന - 9847531232

Ads by Google
അനില്‍ പെരുന്ന
Monday 04 Jun 2018 04.23 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW