Thursday, January 24, 2019 Last Updated 3 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 04 Jun 2018 10.35 AM

മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിക്കാന്‍ ഈ നടി സത്യന്‍ അന്തിക്കാടിനോട് വച്ചത് വിചിത്രമായ ഒരു ആവശ്യം

Mohanlal, Muthumani,  sathyan anthikkad

സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ രസതന്ത്രം എന്ന ചിത്രം എക്കാലത്തെയും സൂപ്പര്‍ഹിറ്റാണ്. ഈ ചിത്രത്തിലൂടെയാണ് നടി മുത്തുമണി മലയാള സിനിമയിലേക്ക് എത്തിയത്. സ്വഭാവികമായ അഭിനയമികവിലൂടെ തന്റെ വേഷങ്ങള്‍ മനോഹരമാക്കുന്ന ഈ നടി തന്റെ ആദ്യ സിനിമയില്‍ അഭിനയിക്കാന്‍ സംവിധായകന് മുന്നില്‍ വച്ചത് എന്നാല്‍ വിചിത്രമായ ഒരു ആവശ്യമാണ്. അതിനെക്കുറിച്ച് ഒരു സ്വകാര്യ ചാനലിലെ പരിപാടിയില്‍ മുത്തുമണി വെളിപ്പെടുത്തുന്നു.

രസതന്ത്രത്തില്‍ അഭിനയിക്കാന്‍ തിരഞ്ഞെടുക്കപ്പെടും മുമ്പേ സംവിധായകന്‍ സത്യന്‍ അന്തിക്കാടിനോട് പറഞ്ഞ ഡിമാന്റ് ആണ് മുത്തുമണി വെളിപ്പെടുത്തിയത്. നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ നിയമ വിദ്യാര്‍ഥി ആയിരുന്ന സമയത്താണ് രസതന്ത്രത്തിലേയ്ക്കുള്ള അവസരം കിട്ടുന്നത്. എന്നാല്‍ കോളേജില്‍ അറ്റന്‍ഡന്‍സ് വളരെ കര്‍ശനമായതിനാല്‍ ക്ലാസ് കട്ട് ചെയ്യലൊന്നും നടക്കില്ല. അതുകൊണ്ട് തന്നെ സാര്‍ വിളിച്ചപ്പോള്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട് പക്ഷേ ഞാന്‍ ശനിയും ഞായറും മാത്രമേ അഭിനയിക്കാന്‍ വരുള്ളൂ എന്ന ഡിമാന്റ് താന്‍ ആദ്യം മുന്നോട്ട് വച്ചുവെന്ന് താരം പറയുന്നു.

ക്ലാസ് കട്ട് ചെയ്യാതെയാണ് ഞാന്‍ രസതന്ത്രത്തില്‍ അഭിനയിച്ചത്. അതിന്റെ എല്ലാ ക്രെഡിറ്റും സത്യന്‍ സാറിനാണ്. സെറ്റിലൊക്കെ ചെല്ലുമ്പോള്‍ തമാശയായി സാര്‍ പറയാറുണ്ട് ബാക്കി ഉള്ളവരൊക്കെ വരും മുത്തുമണിയുടെ ഡേറ്റ് കിട്ടാനാണ് പാട് എന്നൊക്കെ'' താരം പറയുന്നു. സീനിയേഴ്സ് ആയിട്ടുള്ള കുറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട് അവരുടെ കൂടെ ഒക്കെ മുത്തുമണിക്ക് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ട് എന്ന് സത്യന്‍ സാര്‍ പറഞ്ഞപ്പോഴും ആ ഡിമാന്റ് താന്‍ മാറ്റിയിരുന്നില്ലെന്നും ശനിയും ഞായറും ആണേല്‍ അഭിനയിക്കാമെന്നു പറയുകയും ചെയ്തതായി മുത്തുമണി പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW