Monday, December 10, 2018 Last Updated 3 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 04 Jun 2018 10.01 AM

കേരളം മുഴുവന്‍ ആ കുടുംബത്തോടു കടപ്പെടിരിക്കുന്നു: നിപാ ബാധിച്ച ആ കുടുംബത്തെക്കുറിച്ചു ഡോക്ടര്‍ പറയുന്നു

uploads/news/2018/06/222913/2.jpg

കേരളത്തില്‍ ഭീതി പരത്തി പടരുന്ന നിപായെക്കുറിച്ചു കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോ: അനുപ് കുമാറിന്റെ ഫേസ്ബുക്ക് വീഡിയോ ശ്രദ്ധേയമാകുന്നു. നിപാ ബാധിച്ചവരെ ഒറ്റപ്പെടുത്തുന്നതിനെക്കുറിച്ച് ഡോക്ടര്‍ പറയുന്നത് ഇങ്ങനെ.

ഞങ്ങളുടെ ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിന്റെയും യൂറോളജി വിഭാഗത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായാണ് നിപ്പ വൈറസ് അണുബാധ കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. ആദ്യമായി ഇതുവരെയുള്ള നമ്മുടെ നിഗമനം അനുസരിച്ചു ഇപ്പോൾ ഇത് ഒരു രോഗിയിൽ നിന്ന് മറ്റൊരാളിലേക്കാണ് പകരുന്നത്. രോഗം ഉള്ള അവസ്ഥയിൽ മാത്രമേ രോഗം പകരുകയുള്ളു. ഞാൻ ആദ്യം രോഗനിർണയം നടത്തിയ അല്ലെങ്കിൽ രോഗം കൺഫേം ചെയ്ത എല്ലാ രോഗികളെയും പരിശോധിച്ച ഡോക്ടർ ആണ്.

ഈ രോഗത്തിന് exposed ആണ്. അതിന്റെ അർഥം എനിക്ക് ഇപ്പോൾ രോഗമുണ്ടെന്നല്ല. എന്റെ ശരീരത്തിൽ നിന്ന് വേറൊരാൾക്ക് രോഗം പകരണമെങ്കിൽ അല്ലെങ്കിൽ വ്യാപിക്കണമെങ്കിൽ എനിക്ക് രോഗലക്ഷണങ്ങൾ കാണണം. ചുമ, പനി, ഛർദ്ദി, അല്ലെങ്കിൽ പെരുമാറ്റത്തിലുള്ള മറ്റെന്തെങ്കിലും വ്യത്യാസം. ഈ വ്യത്യാസങ്ങൾ കണ്ടതിനു ശേഷം മാത്രമേ രോഗം മറ്റൊരാളിലേക്കു വ്യാപിക്കുകയുള്ളൂ. ലക്ഷണങ്ങൾ കണ്ടതിനു ശേഷമുള്ള രക്ത സാമ്പിൾ പരിശോധനയിലൂടെ മാത്രമേ രോഗം ഉണ്ടോ ഇല്ലയോ എന്ന് നിർണ്ണയിക്കാൻ പറ്റുകയുള്ളൂ. അതിനുമുൻപത്തെ അവസ്ഥയിൽ രക്തപരിശോധന നടത്തിയാൽ രോഗനിർണയം നടത്താൻ പറ്റില്ല.

കുറച്ചു ദിവസം മുന്നേ ആദ്യം മരിച്ച രോഗികളിൽ ഒരാളായ മറിയം എന്ന സ്ത്രീയുടെ ഇളയ മകൻ എന്നെ കാണാൻ വരുകയുണ്ടായി. ചെറിയ ഒരു പയ്യനാണ്. മുഖത്ത് മാസ്ക് ഉണ്ട്, കയ്യിൽ ഗ്ലോവ് ഉണ്ട്, ആകെ വിറച്ചു കൊണ്ടാണ് നിൽക്കുന്നത്. അവൻ പറയുന്നതെന്തെന്നാൽ നാട്ടിൽ മറ്റൊരു സ്ഥലത്തു പോകാൻ പറ്റുന്നില്ല, ബസിൽ കയറാൻ പറ്റുന്നില്ല, ആളുകളൊക്കെ ഇപ്പോൾ ഒരു ഭീകര ജീവി ആയിട്ടാണ് കാണുന്നത്. ഇതു കേട്ടപ്പോൾ ഞാൻ അവന്റെ മാസ്കും ഗ്ലൗസും ഒക്കെ മാറ്റി കെട്ടിപ്പിടിച്ചപ്പോൾ അവൻ തന്നെ കരഞ്ഞു പോവുകയാണ്. വളരെ വേദനിപ്പിക്കുന്ന ഒരു രംഗമാണത്. അതൊരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് ആ കുടുംബത്തിന്റെ വിശാല മനസ്കത ഒന്നു കൊണ്ടു മാത്രമാണ് നമുക്ക് ഈ രോഗം നിർണയിക്കാൻ പറ്റിയത്.

ഇങ്ങനെ ഒരു സംശയം ഉണ്ടായപ്പോൾ തന്നെ നിങ്ങൾ സഹകരിക്കണമെന്നും സാമ്പിൾ നിങ്ങളിൽ ഒരാൾ തന്നെ മണിപ്പാലിൽ എത്തിക്കണമെന്നും പറഞ്ഞപ്പോൾ അതിന്റെ പ്രാധാന്യം മനസിലാക്കി അത് അവർ അവിടെ എത്തിച്ചു. രണ്ടാമതായി രോഗി മരണപ്പെട്ടപ്പോൾ അത്രയും വേദനാജനകമായ സാഹചര്യത്തിൽ പോലും രോഗം പൂർണമായി മനസിലാക്കുന്നതിന് വേണ്ടി പോസ്റ്റ്മോർട്ടത്തിന് തയാറാവുകയും ചെയ്തു. കേരളം മുഴുവനും ആ കുടുംബത്തിനോട് കടപ്പെട്ടിരിക്കുകയാണ്. ഈ ഒരു സമയത്തു ഇങ്ങനെ തെറ്റായ രീതിയിൽ പെരുമാറുന്ന ഒരു പ്രവണത നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടാവാൻ പാടില്ല.

വീഡിയോയുടെ പൂര്‍ണ്ണരൂപം

Ads by Google
Monday 04 Jun 2018 10.01 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW