Monday, November 05, 2018 Last Updated 8 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 03 Jun 2018 08.56 AM

നഴ്‌സിന്റെ വെള്ളവസ്ത്രവും അണിഞ്ഞ് കൈകള്‍ ഉയര്‍ത്തിയിട്ടും വെറുതെ വിട്ടില്ല; പരുക്കേറ്റവരെ ശുശ്രൂഷിക്കുന്നതിനിടെ പലസ്തീനിയന്‍ നഴ്സ് വെടിയേറ്റു മരിച്ചു

uploads/news/2018/06/222693/palastine-nurse-1.jpg

ജെറുസലേം: ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റവരെ ചികിത്സിക്കുന്നതിനിടെ പലസ്തീനിയന്‍ നഴ്സ് വെടിയേറ്റു മരിച്ചു. ഗാസയിലെ ഖാന്‍ യൂനിസിലായിരുന്നു സംഭവം. നഴ്സായ റസാന്‍ അല്‍ നജ്ജാര്‍ (21) ആണ് ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചത്.

ഇസ്രയേല്‍ ആക്രമണങ്ങളില്‍ പരുക്കേറ്റവരെ ചികിത്സിക്കാന്‍ ദിവസങ്ങളായി റസാനും രംഗത്തുണ്ടായിരുന്നു. പരുക്കേറ്റവര്‍ക്കുള്ള മരുന്നുമായി പോകുമ്പോള്‍ വെള്ളിയാഴ്ചയാണു വെടിയേറ്റത്. അനന്തമായി നീളുന്ന സംഘര്‍ഷത്തില്‍ അടുത്ത ദിവസങ്ങളില്‍ മാത്രം 100 പേര്‍ക്കു പരുക്കേറ്റിരുന്നു.

uploads/news/2018/06/222693/palastine-nurse.jpg

ഈജിപ്ത്-ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധത്തിനെതിരേ ഹമാസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം തുടര്‍ച്ചയായ 10- ാം ആഴ്ചയിലേക്കു പ്രവേശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഗാസ-ഇസ്രയേല്‍ അതിര്‍ത്തില്‍ സംഘര്‍ഷം പുകയുകയാണ്. പലസ്തീന്‍ ഭീകര സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന റോക്കറ്റ് ആക്രമണങ്ങള്‍ക്ക് അതിശക്തമായ തിരിച്ചടിയാണ് ഇസ്രയേല്‍ സൈന്യം നല്‍കുന്നത്. മാര്‍ച്ച് 30 മുതല്‍ 115 പലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്രയേല്‍ സ്ഥാപക ദിനത്തില്‍ ജറുസലേമില്‍ യു.എസ്. എംബസി തുറന്നതിനെത്തുടര്‍ന്നു സ്ഥിതിഗതികള്‍ അതീവഗുരുതരമായിരിക്കുകയാണ്.

Ads by Google
Sunday 03 Jun 2018 08.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW