Monday, November 19, 2018 Last Updated 54 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 03 Jun 2018 08.47 AM

ഭാരമുള്ള എന്തോ വസ്തുവുമായി വളരെ സാവധാനം നടന്നു നീങ്ങി; തിരികെ വേഗത്തില്‍ പോകുന്നതും കണ്ടു; തിരൂരിലെ റിപ്പര്‍ മോഡല്‍ കൊലക്കേസ് നടന്നത് ഇങ്ങനെ

uploads/news/2018/06/222692/ripper.jpg

തിരൂര്‍: തിരൂര്‍ മത്സ്യമാര്‍ക്കറ്റിലെ കയറ്റിറക്കു തൊഴിലാളി നിറമരുതൂര്‍ കാളാട് പത്തമ്പാട് ചുക്കാന്‍ പറമ്പില്‍ സെയ്തലവി (62) കല്ലുകൊണ്ടു തലയ്ക്കിടിയേറ്റു മരിച്ച കേസില്‍ മനോരോഗിയായ ബിഹാര്‍ സ്വദേശിയെ തിരുര്‍ സി.ഐ.അബ്ദുള്‍ ബഷീര്‍ അറസ്റ്റ് ചെയ്തു.

ബിഹാറിലെ ചപ്രയില്‍ പിട്ടോളി ബസാര്‍ സ്വദേശി സുഭാഷ് സിങ് (35) ആണ് അറസ്റ്റിലായത്. ഇയാളെ വെള്ളിയാഴ്ച തന്നെ സംശയാസ്പദ സാഹചര്യത്തില്‍ വൈലത്തൂരില്‍നിന്നും കസ്റ്റഡിയിലെടുത്തിരുന്നു.

മനോരോഗ ലക്ഷണം കണ്ടതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചശേഷം ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഒരുമാസമായി നഗരത്തില്‍ അലഞ്ഞുതിരിയുന്ന ഇയാള്‍ ഉപേക്ഷിക്കപ്പെട്ട പഴവര്‍ഗങ്ങള്‍ ഭക്ഷിച്ചാണു ജീവിച്ചിരുന്നത്. സി.സി.ടി.വി. ദൃശ്യങ്ങളില്‍ കൊലപാതക സമയത്ത് രണ്ടു തവണ ഇയാള്‍ കടന്നു പോകുന്നതു കണ്ടെത്തി.

ആദ്യ ദൃശ്യത്തില്‍ ഭാരമുള്ള എന്തോ വസ്തുവുമായി വളരെ സാവധാനവും രണ്ടാമത്തെ ദൃശ്യത്തില്‍ വേഗത്തില്‍ തിരിച്ചു പോകുന്നതുമാണു കണ്ടത്. ഉറങ്ങിക്കിടക്കുകയായിരുന്ന സെയ്തലവിയെ പുലര്‍ച്ചെ ഒന്നിനാണ് റിപ്പര്‍ മോഡലില്‍ കൊലപ്പെടുത്തിയത്. പ്രദേശത്ത് അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരാളെ കണ്ടിരുന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിലാണു സുഭാഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്‌ലയില്‍ ഭിക്ഷക്കാരനാണെന്നു മാത്രമേ ഇയാള്‍ പറഞ്ഞിരുന്നുള്ളു. ഫോറന്‍സിക് പരിശോധനയില്‍ കല്ലിലുണ്ടായിരുന്ന വിരലടയാളവും കൊലപാതകം നടന്ന മുറിയില്‍നിന്നു കിട്ടിയ തലമുടിയും സുഭാഷിന്റേതാണെന്നു കണ്ടെത്തി.

സുഭാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ബിഹാറില്‍ അന്വേഷണം നടത്തും. മാസങ്ങള്‍ക്കു മുമ്പ് എ.ആര്‍.നഗറില്‍ ഒരു തമിഴ്നാട്ടുകാരനെ ഇയാള്‍ കല്ലുകൊണ്ട് തലയ്ക്കിടിച്ച സംഭവത്തെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചു. അന്നു പോലീസില്‍ പരാതിപ്പെട്ടില്ല. പ്രതിയെ തിരൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Ads by Google
Sunday 03 Jun 2018 08.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW