Monday, November 19, 2018 Last Updated 15 Min 23 Sec ago English Edition
Todays E paper
Ads by Google
ആര്‍. സുരേഷ്
Sunday 03 Jun 2018 08.14 AM

ചെങ്ങന്നൂര്‍ പരാജയം; പന്ത് ഇനി രാഹുലിന്റെ കോര്‍ട്ടില്‍

uploads/news/2018/06/222688/rahul-gandhi.jpg

ന്യൂഡല്‍ഹി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു നേരിട്ട നാണംകെട്ട തോല്‍വിയുടെ പ്രത്യാഘാതങ്ങളുടെ ആക്കം കുറയ്ക്കാന്‍ നേതാക്കള്‍ മത്സരിച്ചു രംഗത്ത്.

ഇന്നലെ കെ.പി.സി.സി. ആസ്ഥാനത്തു നടന്ന കെ.എസ്.യു. ജന്മദിന സമ്മേളനത്തില്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും അതിനെ ന്യായീകരിക്കാനും നേതാക്കള്‍ പരസ്പരം മത്സരിച്ചു രംഗത്തുണ്ടായിരുന്നു. നടപടി വന്നാല്‍ എല്ലാവരെയും ബാധിക്കുമെന്ന ബോധത്തില്‍ പരസ്പര സഹായസംഘമാകുകയായിരുന്നു ഇവരെന്നാണു മറ്റുള്ളവര്‍ വിലയിരുത്തുന്നത്.

എന്നാല്‍, സമഗ്ര പുനഃസംഘടന എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണു പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷവും. പരാജയത്തെക്കുറിച്ചും പുനഃസംഘടനയെക്കുറിച്ചും ചര്‍ച്ചചെയ്യാന്‍ ആറിനു ഡല്‍ഹിയിലെത്താന്‍ നേതാക്കളോട് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഒരു വേരുമില്ലാത്ത നേതാക്കളെ കെട്ടിയിറക്കുന്നത് അംഗീകരിക്കില്ലെന്നും പുനഃസംഘടന ആവശ്യപ്പെടുന്നവര്‍ പറയുന്നു. ജനപിന്തുണയില്ലാത്ത, രാഷ്ട്രീയസാഹചര്യങ്ങള്‍ മനസിലാകാത്ത നേതാക്കള്‍ വന്നാല്‍ സ്ഥിതി ഇതിലും ദയനീയമാകുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു. സംസ്ഥാനത്തെ എല്ലാ പ്രവര്‍ത്തകരുടെയും വികാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുന്ന വ്യക്തിയെ നിയോഗിക്കണമെന്നാണു ബഹുഭൂരിപക്ഷത്തിന്റെയും ആവശ്യം.

എന്നാല്‍, ഇനി സംസ്ഥാനത്തുനിന്ന് എന്തു സമ്മര്‍ദ്ദമുണ്ടായാലും എല്ലാ തീരുമാനങ്ങളും രാഹുല്‍ഗാന്ധിയുടെ താല്‍പ്പര്യപ്രകാരമായിരിക്കും നടപ്പാകുക.

സംസ്ഥാനത്തെ പാര്‍ട്ടിയും നേതാക്കളും ദുര്‍ബലമായിരിക്കുന്ന സാഹചര്യത്തില്‍ രാഹുലിന്റെ തീരുമാനത്തിന് എതിരഭിപ്രായം പറയാനുള്ള ശേഷിപോലും ആര്‍ക്കുമില്ലാത്ത സ്ഥിതിയാണ്. ചെങ്ങന്നൂരിലെ പരാജയം കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളിലൂം മാറ്റം വരുത്തുന്നുണ്ട്. ഇന്നലെ വരെ ശക്തമായി ഓരോ ഗ്രൂപ്പിനു വേണ്ടി അണിനിരന്നവര്‍ പുതിയ താവളങ്ങള്‍ തേടുകയാണ്. കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നിലപാടില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

ഇനി ഗ്രൂപ്പ് കളി അത്ര ഗുണകരമാവില്ലെന്ന വികാരമാണ് അവരില്‍ പലര്‍ക്കുമുള്ളത്. എ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളും ക്ഷയിക്കുമെന്നും വിലയിരുത്തപ്പെടുന്നു. മാത്രമല്ല, സംസ്ഥാനത്തിന്റെ കാര്യത്തില്‍ രാഹുല്‍ഗാന്ധി എന്ന ഒരു വാക്ക് മാത്രമായ സാഹചര്യത്തില്‍ ഇനിഗ്രൂപ്പ് കളിച്ചിട്ടു കാര്യമില്ലെന്ന ചിന്തയും പലരിലും ഉണ്ടായിട്ടുണ്ട്.

ഇതുവരെ രാഹുല്‍ സ്വീകരിച്ച രീതി പരിശോധിച്ചാല്‍ കരുത്തനായ ഒരു യുവ നേതാവായിരിക്കും ഇവിടെ കെ.പി.സി.സി. പ്രസിഡന്റായി വരികയെന്നാണു പൊതുവില്‍ കോണ്‍ഗ്രസുകാര്‍ വിശ്വസിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW