Saturday, June 02, 2018 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 02 Jun 2018 10.59 AM

ഒടുവില്‍ ഭരണകൂടം മിഴിതുറന്നു: ആശുപത്രിക്ക് ഭൂമി ദാനം നല്‍കിയ അമ്മയുടെ കൊച്ചുമകള്‍ക്ക് മുന്നില്‍ ആ വാഗ്ദാനം നിറവേറ്റി, പ്രസീത ഇനി സ്വപ്നജോലിയില്‍!

Preseetha,  Nursing assistant job
പ്രസീതയെ വിളപ്പില്‍ സിഎച്ച്‌സിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ബ്ലോക്ക് പ്രസിഡന്റ് ശകുന്തളകുമാരി കൈമാറുന്നു

മലയിന്‍കീഴ് : മക്കള്‍ക്ക് ഭാഗിച്ചുനല്‍കേണ്ട കുടുംബ വക ഭൂമി വിളപ്പില്‍ശാലയില്‍ സര്‍ക്കാര്‍ ആശുപത്രി നിര്‍മിക്കാന്‍ ദാനം നല്‍കിയ അമ്മക്ക് സര്‍ക്കാര്‍ നല്‍കിയ വാക്കുപാലിക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവന്നു. വിളപ്പില്‍ശാല, അമ്പലത്തുംവിള സരസ്വതീഭായി (91)ക്ക് മാറിമാറി വന്ന സര്‍ക്കാരുകള്‍ നല്‍കിയ സുദൃഢമായ ഉറപ്പുകള്‍ എല്ലാം ജലരേഖകളായി മാറിയിരുന്നു. ഒടുവില്‍ സരസ്വതീഭായിയുടെ കൊച്ചുമകള്‍ പ്രസിതയ്ക്ക് വിളപ്പില്‍ശാല സി.എച്ച്.സിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റായി നിയമന ഉത്തരവ് നല്‍കിയപ്പോള്‍ അപരാധത്തിനുള്ള ക്ഷമായാചന കൂടിയായി.

അഞ്ചു പതിറ്റാണ്ട് മുന്‍പ് വിളപ്പില്‍ശാലയില്‍ സര്‍ക്കാര്‍ ആശുപത്രി നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഭൂമി കണ്ടെത്താന്‍ ആരോഗ്യവകുപ്പും, ജനപ്രതിനിധികളും നെട്ടോട്ടമായി. സൗജന്യമായി ഭൂമി നല്‍കാന്‍ ഏക്കറുകണക്കിന് ഭൂസ്വത്തുള്ളവര്‍ പോലും തയാറായില്ല. നാടിന്റെ ആവശ്യം കണ്ടറിഞ്ഞ അമ്പലത്തുംവിള സരസ്വതീഭായിഅമ്മ ഒരേക്കര്‍ ഭൂമിയാണ് അന്ന് ആശുപത്രിക്കായി ദാനം നല്‍കിയത്. പ്രത്യുപകാരമായി സരസ്വതീഭായിയുടെ അനന്തരാവകാശിക്ക് ആശുപത്രിയില്‍ ജോലി നല്‍കാമെന്ന അന്നത്തെ മുഖ്യമന്ത്രിയുടെ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഇപ്പോള്‍ ഒരു സെന്റ് ഭൂമി പോലുമില്ലാത്ത അവസ്ഥയിലാണിവര്‍.

തന്റെ കൊച്ചുമകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ ജോലി നല്‍കണമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ട അമ്മയുടെ അപേക്ഷ നിരസിക്കാന്‍ അധികൃതര്‍ക്കായില്ല. വിളപ്പില്‍ശാല ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് എല്‍. ശകുന്തള കുമാരി, വൈസ് പ്രസിഡന്റ് വിളപ്പില്‍ രാധാകൃഷ്ണന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. എലിസബത്ത് ചീരന്‍ എന്നിവര്‍ ചേര്‍ന്ന് പ്രസീതയ്ക്ക് നിയമന ഉത്തരവ് നല്‍കി.

Ads by Google
Saturday 02 Jun 2018 10.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW