Saturday, June 22, 2019 Last Updated 6 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 02 Jun 2018 10.15 AM

നവവധുവിന് കാമുകനെ മറക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞു ; വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം ഭര്‍ത്താവ് തന്നെ യുവാവിനെ കണ്ടെത്തി ഭാര്യയെ വിവാഹം കഴിച്ചുകൊടുത്തു ; 'ഹം ദില്‍ ദേ ചുകേ സനം' സിനിമ പോലൊരു ജീവിതം...!!!

uploads/news/2018/06/222408/wedding.jpg

കാണ്‍പൂര്‍: സല്‍മാന്‍ഖാനും അജയ് ദേവ് ഗണും നായകന്മാരായും ഐശ്വര്യാറായി നായികയായും എത്തിയ സഞ്ജയ് ലീലാ ബന്‍സാലിയുടെ 'ഹം ദില്‍ദേ ചുകേ സനം' എന്ന ബോളിവുഡ് ചിത്രം കണ്ടിട്ടുണ്ടോ? നായികയെ വിവാഹം കഴിച്ച ഭര്‍ത്താവ് ഒടുവില്‍ കാമുകന് ഭാര്യയെ തിരിച്ചുകൊടുക്കുന്ന ത്രികോണ പ്രണയകഥ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായിരുന്നു. ഏതാണ്ട് ഈ സിനിമയ്ക്ക് സമാനമാണ് കാണ്‍പൂരുകാരായ സുജിത് എന്ന ഗോലുവിന്റെയും ശാന്തിയുടെയും കാമുകന്‍ രവിയുടേയും ജീവിതം.

ലോകത്ത് അധികം സംഭവിക്കാത്ത കാര്യങ്ങളില്‍ ഒന്നായ ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ച് മൂന്‍ കാമുകന് വിവാഹം കഴിച്ചു കൊടുത്ത. അതും വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം. കാണ്‍പൂരിലെ സാനിഗ്‌വാന്‍ ഗ്രാമത്തില്‍ ബുധനാഴ്ച ഗോലുവിന്റെ മേല്‍നോട്ടത്തില്‍ ഭാര്യയായിരുന്ന ശാന്തിയുടെ വിവാഹം ലക്‌നൗവിലെ ഗോസെയ്ന്‍ഗഞ്ചുകാരനും മുന്‍ കാമുകനുമായ രവിയുമായി ഗോലു നടത്തിക്കൊടുത്തു. സാനിഗ്‌വാന്‍ കാരനായ സുജിത് ശ്യാംനഗറുകാരി ശാന്തിയെ വിവാഹം കഴിച്ചത് ഫെബ്രുവരി 19 നായിരുന്നു. എല്ലാ ചടങ്ങുകളോടും കൂടിയായിരുന്നു വിവാഹം. എന്നാല്‍ വിവാഹരാത്രിയുടെ പിറ്റേന്ന് തന്നെ ശാന്തി ചില മുടന്തന്‍ ന്യായം പറഞ്ഞ് സുജിത് എന്ന ഗോലുവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് തിരിച്ചു പോന്നു.

പിന്നീട് ശാന്തി മടങ്ങിവരാതിരുന്നതോടെ കാരണം അന്വേഷിച്ച് സുജിത്ത് ചെന്നു. എന്താണ് തിരിച്ചു വരാത്തത് എന്ന സുജിത്തിന്റെ ചോദ്യത്തില്‍ ശാന്തി ഒഴിഞ്ഞു മാറുകയായിരുന്നു. ഒടുവില്‍ ഒരു ദിവസം ചോദ്യത്തിന് മുന്നില്‍ ശാന്തിയുടെ ഉപശാന്തികളെല്ലാം തകര്‍ന്നു. താന്‍ ലക്‌നൗവ്വിലുള്ള രവി എന്ന യുവാവുമായി കടുത്ത പ്രണയത്തിലായിരുന്നു എന്നും അതിനിടയിലാണ് വീട്ടുകാരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി സുജിത്തിനെ വിവാഹം കഴിച്ചതെന്നും രവിയെ മറക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. ഇക്കാര്യം പിന്നീട് വിശദമായി പഠിച്ച സുജിത്ത് കാമുകനുമായുള്ള വിവാഹം നടത്തിക്കൊടുക്കാമെന്ന് ശാന്തിക്ക് വാക്കു കൊടുത്തു. രവിയെയും എല്ലാ വീട്ടുകാരേയും പറഞ്ഞു മനസ്സിലാക്കിയ ശേഷം രവിയുമായി ശാന്തിയുടെ വിവാഹം എല്ലാവരുടേയും അനുമതിയോടെ സുജിത്ത് നടത്തിക്കൊടുക്കുകയും ചെയ്്തു.

ശാന്തി ഇക്കാര്യം പറഞ്ഞതിന് പിന്നാലെ സുജിത്ത് ആദ്യം പോയത് രവിയുടെ അരികിലേക്കാണ്. ശാന്തിയുമായുള്ള ബന്ധത്തെക്കുറിച്ച് അയാളും വ്യക്തമാക്കി. രണ്ടു പേരും പറഞ്ഞത് മനസ്സിലാക്കിയ ശേഷം സുജിത്ത് പോയത് സമീപത്തെ പോലീസ് സ്‌റ്റേഷനിലേക്കായിരുന്നു. തുടര്‍ന്ന് ബുധനാഴ്ച സാനിഗ്‌വാനിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ അതിഥികളുടെ ഒരു വലിയ കൂട്ടത്തിന് മുന്നില്‍ വെച്ച് തന്റെ നേതൃത്വത്തില്‍ തന്നെ സുജിത്ത് വിവാഹം നടത്തുകയും ചെയ്തു.

''സംഭവം അറിഞ്ഞപ്പോള്‍ ആദ്യം തോന്നിയത് രണ്ടിനേയും കൊന്നുകളയാനായിരുന്നു. എന്നാല്‍ അങ്ങിനെ ചെയ്താല്‍ മൂന്ന് പേരുടെ ജീവിതം അതോടെ തീരുകയും അവരെ ആശ്രയിച്ചു ജീവിക്കുന്ന മറ്റുള്ളവരുടെ കുടുംബങ്ങളെയും ബാധിക്കുമെന്ന തിരിച്ചറിവ് എന്നെ മഥിച്ചു. തുടര്‍ന്നാണ് കുടുംബത്തിലെ മുതിര്‍ന്നവരുമായി ആലോചിച്ച് എല്ലാവര്‍ക്കും സന്തോഷകരമാകുന്ന തീരുമാനം എടുത്തത്.'' സുജിത് പറഞ്ഞു.

വിവാഹത്തിന് പിന്നാലെ നാട്ടുകാര്‍ ഒന്നടങ്കം ഇപ്പോള്‍ പുകഴ്ത്തുകയാണ്. ഇത്തരത്തിലുള്ള ഒരു അസാധാരണ സംഭവം തങ്ങളുടെ ഗ്രാമത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ലെന്ന് അവര്‍ പറയുന്നു. സുജിത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് ഉത്തമമായ കാര്യമാണെന്നും ആര്‍ക്കും സുജിത്തിനെ ഉടന്‍ മറക്കാനാകില്ലെന്നും സാനിഗ്‌വാനിലെ പോലീസുകാരും പറയുന്നു.

അതേസമയം സുജിത്തിന്റെയും ശാന്തിയുടെയും രവിയുടേയും ജീവിതം ഇങ്ങിനെയായെങ്കിലും ബാക്കി കാര്യങ്ങള്‍ ഹംദില്‍കേ ചുകേ സനത്തിന്റെ ക്‌ളൈമാക്‌സ് പോലെ ആകരുത്. സിനിമയയില്‍ ഭര്‍ത്താവ് അജയ്‌ദേവ് ഗണ്‍ ഭാര്യ ഐശ്വര്യാറായിയെ മൂന്‍ കാമുകന്‍ സല്‍മാന്‍ ഖാന് കൊണ്ടു പോയി കൊടുത്തെങ്കിലും പിന്നീട് പശ്ചാത്താപം തോന്നിയ ഐശ്വര്യ സ്വന്തം ഭര്‍ത്താവിന്റെ മനസ്സ് തിരിച്ചറിയുകയും തിരിച്ചു പോരുകയുമാണ്.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

Ads by Google
Saturday 02 Jun 2018 10.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW