Thursday, November 15, 2018 Last Updated 1 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 02 Jun 2018 01.22 AM

മംഗളാദേവി ക്ഷേത്ര പുനരുദ്ധാരണം; തമിഴ്‌നാട്ടില്‍ ഇന്നു പൊങ്കാല

കുമളി: ചരിത്രപ്രസിദ്ധമായ മംഗളാദേവീ ക്ഷേത്രം പുനരുദ്ധാരണം നടത്താനുള്ള കേരള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ കണ്ണകി ഭക്‌തര്‍ ഇന്ന്‌ പൊങ്കാല നടത്തും.
രാവിലെ എട്ടോടെ തമിഴ്‌നാട്‌ ലോവര്‍ ക്യാമ്പിനു സമീപത്തെ പളിയക്കുടിയിലാണ്‌ പൊങ്കാല. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ചിത്രപൗര്‍ണമി ഉത്സവത്തില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള നിരവധി പേര്‍ ലോവര്‍ ക്യാമ്പിലെത്തി ആദിവാസി മേഖലയായ പളിയക്കുടി വഴിയാണ്‌ മംഗളാദേവിയിലെത്തുന്നത്‌. ചിത്രപൗര്‍ണമി ഉത്സവം ദിവസം മാത്രമാണ്‌ ഇതുവഴി ഭക്‌തരെ കടത്തിവിടുന്നത്‌. പതിറ്റാണ്ടുകള്‍ മുമ്പ്‌ മലയാള മാസങ്ങളിലെ ഒന്നാം തിയതി ഭക്‌തര്‍ക്ക്‌ ക്ഷേത്രത്തിലെത്തി പൂജകള്‍ നടത്തവാന്‍ അനുവാദം ഉണ്ടായിരുന്നു. ഇതു വീണ്ടും ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ ഇവിടുത്തെ കണ്ണകി ഭക്‌തര്‍.

Ads by Google
Saturday 02 Jun 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW