Monday, September 17, 2018 Last Updated 28 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 01 Jun 2018 08.32 PM

ഇത് മഞ്ജുദേവി... ജീവിത യാഥാര്‍ത്ഥ്യങ്ങളോട് ഒറ്റയ്ക്കു പോരാടുന്ന പച്ചയായ സ്ത്രീ

uploads/news/2018/06/222194/16.jpg

അകാലത്തില്‍ വിധവയാകേണ്ടി വന്ന യുവതിയാണ് മഞ്ജു ദേവി. മഹാദേവ് എന്നായിരുന്നു മഞ്ജുവിന്റെ ഭര്‍ത്താവിന്റെ പേര്. ജയ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെ കൂലി. അകാലത്തില്‍ അദ്ദേഹം മരിച്ചപ്പോള്‍ മഞ്ജു വീണത് അനാഥത്വത്തിലേക്കായിരുന്നു. മൂന്നുമക്കളുടെ അമ്മയായ മഞ്ജുവിന് എന്നാല്‍ വെറുതെ ഇരിക്കാന്‍ കഴിയില്ലായിരുന്നു. ഏകാശ്രയമായിരുന്ന ഭര്‍ത്താവു മരിക്കുകയും ജീവിക്കാന്‍ വകയില്ലാതാകുകയും മക്കളെ വളര്‍ത്തുന്നതു പ്രതിസന്ധിയാകുകയും ചെയ്തപ്പോള്‍ മഞ്ജു ദേവി ഭര്‍ത്താവിന്റെ ജോലി സ്ഥലത്തേക്കു പോയി.

ജയ്പൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക്. താന്‍ ചെയ്യേണ്ട ജോലിയെക്കുറിച്ചും തനിക്കു നിര്‍വഹിക്കാനുള്ള ഉത്തരവാദിത്തക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു അവര്‍ക്ക്. ഹിന്ദിയോ ഇംഗ്ലീഷോ അറിയില്ലെങ്കിലും ജോലി ചെയ്തു പരിചയമില്ലെങ്കിലും അവര്‍ പോര്‍ട്ടര്‍ ജോലി ഏറ്റെടുത്തു. തുടക്കത്തില്‍ ബുദ്ധിമുട്ടേറിയതായിരുന്നു ജോലി. ബാഗുകള്‍ പൊക്കിയെടുക്കാന്‍ എനിക്കു കഴിയില്ലെന്നുതന്നെ തോന്നി. ഭാഷ അറിവില്ലാത്തതിന്റെ ബുദ്ധിമുട്ടും. ക്രമേണ പ്രശ്‌നങ്ങളെ ഞാന്‍ അതിജീവിച്ചു: ആത്മവിശ്വാസത്തിന്റെ ഊര്‍ജത്തില്‍ മഞ്ജു പറയുന്നു. സഹപ്രവര്‍ത്തകരായ പുരുഷന്‍മാര്‍ തന്നെ നന്നായി സഹായിക്കുന്നുണ്ടെന്നും മഞ്ജു പറയുന്നു.

നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ പോര്‍ട്ടറായി ജോലി ചെയ്യുന്ന ആദ്യത്തെ വനിതയാണു മഞ്ജു ദേവി. പുരുഷന്‍മാര്‍ മാത്രം ചെയ്തിരുന്ന ജോലിയില്‍ ഒരു കൈ നോക്കുകയും മുന്നിലെത്തുകയും ചെയ്ത അദ്ഭുതത്തിനുടമ. തങ്ങളുടേതായ മേഖലകളില്‍ അദ്ഭുതകരമായ നേട്ടങ്ങള്‍ സ്വന്തമാക്കിയവരെ ആദരിച്ച് ഈ വര്‍ഷം രാഷ്ട്രപതി ഭവനില്‍ ഒരുക്കിയ ചടങ്ങില്‍ മഞ്ജു ദേവിക്കും ക്ഷണമുണ്ടായിരുന്നു. രാഷ്ട്രപതി റാം നാഥ് കോവിന്ദ് മഞ്ജു ദേവിയെ അഭിനന്ദിച്ചു. ആദരിച്ചു. ഇന്ത്യയിലെ സ്ത്രീകള്‍ക്ക് മാതൃകയെന്നു വാഴ്ത്തി. ഭര്‍ത്താവിന്റെ പോര്‍ട്ടര്‍ ലൈസന്‍സ് നമ്പര്‍ 15 തന്നെയാണ് മഞ്ജുവും സ്വന്തമാക്കിയത്.

ട്വിറ്ററില്‍ മഞ്ജുവിന്റെ കഥ വായിച്ചവരൊക്കെ ഒരേ സ്വരത്തില്‍ അഭിനന്ദനങ്ങള്‍ ചൊരിയുന്നു. ജീവിതത്തില്‍ എന്തും നേരിടാമെന്നു നിങ്ങള്‍ കാണിച്ചുതന്നു. അഭിനന്ദനങ്ങള്‍ : വിനിത പ്രിയദര്‍ശനി എന്നയാള്‍ കുറിച്ചു. പുരുഷനന്മാരുടെ മാത്രം ജോലി എന്ന ഒരു സങ്കല്‍പമില്ലെന്നു മഞ്ജു തെളിയിച്ചു. കുടുംബത്തിന് അഭിമാനമായി. ഇന്ത്യയ്ക്കുതന്നെ അഭിമാനമായി. നിങ്ങളെപ്പോലെയുള്ളവരെയാണു രാജ്യത്തിന് ആവശ്യം മറ്റൊരാള്‍ ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്. സഹോദരീ, നിങ്ങള്‍ മാതൃത്വത്തിന്റെ മേന്മ ഉയര്‍ത്തിപ്പിടിച്ചു. യഥാര്‍ഥത്തില്‍ സഹായം വേണ്ടവര്‍ക്കു വേണ്ടി രാജ്യം ഒന്നും ചെയ്യുന്നില്ലെന്ന കഠിന പാഠം നിങ്ങളുടെ ജീവിതം തെളിയിക്കുന്നു. വലിയൊരു പാഠമാണ് പഠിപ്പിച്ചത്. നന്ദി. അഭിനന്ദനങ്ങള്‍..ഇങ്ങനെപോയി മറ്റുള്ളവരുടെ കുറിപ്പുകള്‍. മഞ്ജു ദേവിമാര്‍ ഇനിയും വേണം. കൂടുതല്‍ മഞ്ജു ദേവിമാര്‍ വരുന്നതോടെ യഥാര്‍ഥ പുരോഗതിയിലേക്കു രാജ്യം കുതിക്കും ട്വിറ്ററിലെ മറ്റൊരു കുറിപ്പില്‍ പറയുന്നു.

Ads by Google
Friday 01 Jun 2018 08.32 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW