Friday, September 07, 2018 Last Updated 11 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 01 Jun 2018 03.22 PM

കേരളത്തില്‍ സ്തനാര്‍ബുദം കൂടുന്നുവോ ?

സ്തനാര്‍ബുദ രോഗികളുടെ എണ്ണം നമ്മുടെ നാട്ടില്‍ വര്‍ധിക്കുന്നു. എന്താണ് കാരണങ്ങള്‍....
uploads/news/2018/06/222154/breastcabcrreport010618.jpg

പനിക്ക് ചികിത്സ തേടിയെത്തുന്ന രോഗികളെപ്പോലെ ആശുപത്രികളില്‍ ക്യാന്‍സറിന് ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്.

കേരളത്തില്‍ സ്തനാര്‍ബുദം ബാധിച്ചവരുടെ എണ്ണം കൂടുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്താണ് നമ്മുടെ സ്ത്രീകള്‍ക്ക് ഇങ്ങനെയൊരവസ്ഥ ഉണ്ടാകാന്‍ കാരണം? ആശങ്കാജനകമാംവിധം വ്യാപകമാവുന്ന ഈ രോഗത്തെക്കുറിച്ചും, അതിന്റെ കണക്കുകളെക്കുറിച്ചും, അസുഖത്തെ നേരിടാനുള്ള വഴികളെക്കുറിച്ചും....

1. വ്യാപകമാകുന്ന സ്തനാര്‍ബുദം :------
ലോകമെമ്പാടുമുള്ള സ്ത്രീകളില്‍ ഏറ്റവും സാധാരണമാണിന്ന് സ്തനാര്‍ബുദം. ഇന്ത്യയിലെ സ്ത്രീകളിലെ അര്‍ബുദബാധയിലും പ്രഥമസ്ഥാനം ഇതിനുതന്നെ. കേരളത്തിലെ അവസ്ഥയും ഭിന്നമല്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ രോഗികള്‍ കൂടുതലല്ല.

എന്നാല്‍ ഭയപ്പെടുത്തുന്ന രീതിയിലാണ് സ്തനാര്‍ബുദ വ്യാപനം എന്ന് പറയാതെവയ്യ.ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് സ്തനാര്‍ബുദം ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും പലരാജ്യങ്ങളിലും സൗകര്യങ്ങളുടെ അപര്യാപ്തതമൂലം രോഗനിര്‍ണയം നടക്കാറുമില്ല.

2. എന്തുകൊണ്ട് നമ്മുടെ രാജ്യം? :------
നമ്മുടെ ജീവിതരീതി പാശ്ചാത്യവത്കരിക്കപ്പെട്ടിരിക്കുന്നതിനാല്‍ സ്തനാര്‍ബുദത്തിന്റെ കാര്യത്തില്‍ ഉയര്‍ന്ന തോതിലുള്ള രാജ്യങ്ങളുമായിട്ടാണ് നമുക്ക് സാമ്യം കൂടുതല്‍. ഇക്കാര്യത്തില്‍ നമുക്ക് ബോധവത്കരണം ആവശ്യമാണ്.

ആധുനിക ജീവിതശൈലിയില്‍ വന്ന മാറ്റംതന്നെയാണ് സ്തനാര്‍ബുദ രോഗികളുടെ വര്‍ധനയ്ക്കു കാരണം. നേരത്തെയുള്ള ആര്‍ത്തവം, വൈകുന്ന ആര്‍ത്തവ വിരാമം, കുറയുന്ന മുലയൂട്ടല്‍, വൈകുന്ന ആദ്യഗര്‍ഭധാരണം.. ഇതൊക്കെ സ്തനാര്‍ബുദത്തിന് ഇന്ന് സര്‍വ്വ സാധാരണമായ കാരണങ്ങളാണ്. ഭക്ഷണശീലത്തില്‍ വന്ന മാറ്റങ്ങളും, അധ്വാനം കുറയുന്നതും ദുര്‍മേദസ് കൂടുന്നതും സ്തനാര്‍ബുദത്തിന് വഴിയൊരുക്കുന്നു.

3. കൂടുതല്‍ ബാധിക്കുന്നതാരെ? :------
സ്തനാര്‍ബുദം ഒരേസമയം ഏതു സാമ്പത്തികതലത്തിലുള്ളവരെയും ബാധിക്കുന്നു. രോഗകാരണങ്ങള്‍ രണ്ട് കൂട്ടര്‍ക്കും പ്രസക്തമാണ്. നിര്‍ഭാഗ്യവശാല്‍ ചികിത്സാരീതിയിലെ വിജയം ഒരു വലിയ വിഭാഗത്തിന് നിഷേധിക്കപ്പെടുന്നു.

4. പുതിയ ചികിത്സാ രീതികള്‍ :------
സ്തനാര്‍ബുദത്തിനുള്ള ചികിത്സ നിലവാരമുള്ളതായി മാറിയിട്ടുണ്ട്. സ്തനം നിലനിര്‍ത്തുന്ന (ബ്രസ്റ്റ് കണ്‍സര്‍വേഷന്‍ സര്‍ജറി) വ്യാപകമായിക്കഴിഞ്ഞു. ചെറിയ മുഴകളും കഷത്തിലെ കഴലകളും നീക്കുന്ന രീതിയിലും മാറ്റമുണ്ട്.

തന്‍മൂലം ശസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകള്‍ പാടെ കുറഞ്ഞു. പലര്‍ക്കും പേടിസ്വപ്നമായിരുന്ന കീമോ തെറാപ്പിക്ക് പാര്‍ശ്വഫലങ്ങള്‍ നന്നേ കുറഞ്ഞിട്ടുണ്ട്. കീമോതെറാപ്പി ചെയ്യാന്‍ പി.ഐ.സി.സി ലൈന്‍ അല്ലെങ്കില്‍ പോര്‍ട്ട് സമ്പ്രദായം വ്യാപകമാണ്.

5. ബ്രസ്റ്റ് പുനര്‍നിര്‍മാണം :------
മാറിടം നീക്കുന്ന ശസ്ത്രക്രിയയ്ക്ക് ശേഷം മാറിടം പുനര്‍നിര്‍മ്മാണം ചിലയിടങ്ങളില്‍ ചെയ്യാറുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം ശാരീരികമായി വന്ന മാറ്റങ്ങളെ കുറെയൊക്കെ ഇല്ലാതാക്കാന്‍ ഇതുമൂലം കഴിയാറുണ്ട്. രോഗികളുടെ ശരീരത്തിലെ തന്നെ പേശികള്‍ മുറിച്ചെടുത്താണ് ഇത് ചെയ്യുന്നത്.

****** ഡോ. സഞ്ജു സിറിയക്
സീനിയര്‍ കണ്‍സള്‍ട്ടന്റ് മെഡിക്കല്‍
ഓങ്കോളജിസ്റ്റ്
രാജഗിരി ഹോസ്പിറ്റല്‍, ആലുവ

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW