Sunday, February 17, 2019 Last Updated 20 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 01 Jun 2018 12.44 PM

വൃക്ക മാറ്റിവെക്കലിന് വിധേയനായ ജെയ്റ്റിലി ഈ മാസം ചുമതലയേല്‍ക്കും

uploads/news/2018/06/222140/arun.jpg

വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഈ മാസം ഒടുവില്‍ ഓഫീസിലെത്തി ചുമതലയേറ്റെടുക്കും. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കഴിയുന്ന അദ്ദേഹം ഈ ആഴ്ച ആശുപത്രി വിടുമെന്നാണ് റിപ്പോര്‍ട്ട്. മാക്‌സ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയതെങ്കിലും സ്ഥിതി അല്‍പ്പം ഗുരുതരമായതിനാല്‍ എയിംസിലേയ്ക്ക് മാറ്റുകയായിരുന്നു. കടുത്ത പ്രമേഹ രോഗിയായ അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

റെയില്‍വേ, കല്‍ക്കരി ഖനി വകുപ്പ് മന്ത്രി പിയൂഷ് ഗോയലിനാണ് ഇപ്പോള്‍ ധനവകുപ്പിന്റെ ചുമതല. പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റില്‍ അരുണ്‍ ജെയ്റ്റ്‌ലിയുടെ പേരിനൊപ്പം 'വകുപ്പില്ലാ മന്ത്രി' എന്നാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

മേയ് 14 നാണ് 63 കാരനായ അരുണ്‍ ജെയ്റ്റ്‌ലിയെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അതിനു മുന്‍പേ ഡയാലിസിനിന് വിധേയനായിരുന്ന അദ്ദേഹം ഓഫീസില്‍ എത്തിയിരുന്നില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW