Tuesday, May 21, 2019 Last Updated 21 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 01 Jun 2018 12.22 PM

രാംദേവിന്റെ 'കിംഭോ' ആപ്പ് പ്ലേ സ്‌റ്റോറില്‍നിന്ന് പിന്‍വലിച്ചു

kimbho app removed from play store

പതഞ്ജലി പുറത്തിറക്കിയ 'കിംഭോ' ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇപ്പോള്‍ ലഭ്യമല്ല. കിംഭോ ആപ്പിനേക്കുറിച്ച്‌ പതഞ്ജലി അവകാശപ്പെട്ടതെല്ലാം പച്ചക്കള്ളമാണെന്ന് ഉപയോക്താക്കള്‍ മനസിലാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിൽ നിന്നും അപ്രത്യക്ഷമായത്.

റിപോർട്ടുകൾ പ്രകാരം 'ബോലോ മെസ്സഞ്ചര്‍' എന്ന ഒരു ചാറ്റ് ആപ്ലിക്കേഷനാണ് പതഞ്ജലി പേരുമാറ്റി കിംഭോയാക്കി ഓണ്‍ലൈനിലെത്തിച്ചത്. അതേസമയം, ഈ ആപ്പ് പൂര്‍ണമായും ഇന്ത്യനാണെന്നും ഇന്ത്യക്കാര്‍ക്കുവേണ്ടി നിര്‍മിച്ചതാണെന്നും മറ്റും അവകാശപ്പെട്ടാണ് ആപ്പ് പുറത്തിറക്കിയത്. എന്നാല്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്ബോള്‍ ഇത് ബോലോ ആപ്പാണെന്ന് പലപ്പോഴും മനസിലാകും. ചില നോട്ടിഫിക്കേഷനുകളില്‍ ബോലോ എന്നും കിംഭോ എന്നും ഒരുമിച്ച്‌ എഴുതിക്കാണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ആപ്പ് പ്ലേ സ്‌റ്റോറില്‍നിന്ന് കമ്ബനിതന്നെ പിന്‍വലിച്ചതാണോ ഡിലീറ്റ് ആയതാണോ എന്ന് വ്യക്തമല്ല. അതേസമയം, സെര്‍വറുകള്‍ അപ്‌ഡേറ്റ് ചെയ്യുകയാണെന്നും ഉടനെ ആപ്പ് ലഭ്യമാകുമെന്നും കമ്ബനി പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW