Tuesday, September 18, 2018 Last Updated 11 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 31 May 2018 05.04 PM

ഈ നാട്ടില്‍ പാമ്പുകള്‍ എണ്ണിയാല്‍ ഒടുങ്ങാത്ത ആയിരക്കണക്കിനു പാമ്പുകള്‍, പാമ്പുകളുടെ അടങ്ങാത്ത വിശപ്പു മൂലം ഇല്ലാതായത് ഒരു വനം

uploads/news/2018/05/221830/10.jpg

പാമ്പുകള്‍ എത്രത്തോളം അപകടകാരികളാണ്, ഒരു വനം തന്നെ നശിപ്പിക്കാന്‍ പാകത്തിന് എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ ? എന്നാല്‍ പസഫിക് ഐലന്‍ഡിലെ ഗുവാം ദ്വീപിന് ഇപ്പോള്‍ ഭീഷണി പാമ്പുകളാണ്. അമേരിക്കയുടെ ഭാഗമായ ഈ ദ്വീപില്‍ 1940കളില്‍ എങ്ങനെയോ എത്തപ്പെട്ട ബ്രൗണ്‍ ട്രീ സ്‌നേക്ക് അഥവാ തവിട്ടു നിറമുള്ള മരപ്പാമ്പുകളാണ് വില്ലന്‍മാര്‍. ഭൂരിഭാഗം സമയവും മരത്തില്‍ തന്നെ ചിലവഴിക്കുന്ന ഇവയുടെ പ്രധാന ഇരകള്‍ പക്ഷികളായിരുന്നു. അതുകൊണ്ടുതന്നെ നാമാവശേഷമായവരുടെ കൂട്ടത്തില്‍ പക്ഷികളാണ് മുന്‍പന്തിയില്‍.

പക്ഷികളുടെ എണ്ണത്തിലുണ്ടായ ഈ അഭാവം വനത്തിന്റെ സംന്തുലനാവസ്ഥയെ തന്നെ തകിടംമറിച്ചു. പക്ഷികളായിരുന്നു മരങ്ങളില്‍ നിന്നും ചെടികളില്‍ നിന്നുമുള്ള കായ്കനികള്‍ ഭക്ഷിച്ച ശേഷം വനപ്രദേശങ്ങളില്‍ പലഭാഗത്തും എത്തിച്ചിരുന്നത്. ദ്വീപിലെ പഴങ്ങള്‍ ഉണ്ടാകുന്ന മരങ്ങളുടെയെല്ലാം പ്രത്യുല്‍പാദനം നടക്കുന്നത് ഈ പഴങ്ങള്‍ തിന്നുന്ന കിളികള്‍ വിസര്‍ജ്ജിക്കുന്ന വിത്തുകളിലൂടെയാണ്. ഇങ്ങനെയല്ലാതെ ഈ മരങ്ങളുടെ തൈകള്‍ മുളയ്ക്കാറില്ല. ഈ പക്ഷികളെല്ലാം പാമ്പുകളുടെ ഭക്ഷണമായി തീര്‍ന്നതോടെ ഇവിടെയിപ്പോള്‍ വൃക്ഷങ്ങളും പുതിയതായി മുളയ്ക്കാറില്ല. പക്ഷികളെ മാത്രമല്ല ഇവിടുത്തെ ഇതര സസ്യജന്തുജാലങ്ങളേയും പാമ്പുകള്‍ ഉന്മൂലനം ചെയ്തു. സസ്തനികളും ഉരഗ വര്‍ഗങ്ങളുമുള്‍പ്പെടെ 596 വിഭാഗത്തില്‍ പെട്ട ജീവികളുണ്ടായിരുന്നു ഈ വനത്തില്‍. ഇവയില്‍ പലതും അന്യം നിന്നുപോയി. ബാക്കിയുള്ള ജീവജാലങ്ങള്‍ അതീവ വംശനാശഭീഷണി നേരിടുകയാണ്.

uploads/news/2018/05/221830/9.jpg

ഏകദേശം 146 വിഭാഗങ്ങളില്‍ പെട്ട പക്ഷികളുടെ ആവാസസ്ഥാനമായിരുന്നു ഗുവാം ദ്വീപ്. എന്നാല്‍ പാമ്പുകള്‍ ദ്വീപില്‍ പെരുകിയതോടെ അവയുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പല പക്ഷിവര്‍ഗങ്ങളും ഭൂമുഖത്തു നിന്നുതന്നെ തുടച്ചു നീക്കപ്പെട്ടു. ഇപ്പോള്‍ ഏതാണ്ട് പന്ത്രണ്ടോളം പക്ഷി വിഭാഗങ്ങള്‍ മാത്രമാണ് ഈ വനത്തില്‍ അവശേഷിക്കുന്നത്. അവയില്‍ത്തന്നെ പലതും കടുത്ത വംശനാശ ഭീഷണിയിലാണ്. ഇതില്‍ പ്രത്യേകയിനം പൊന്‍മാനുള്‍പ്പടെ 3 പക്ഷികള്‍ ലോകത്തു മറ്റെവിടെയും കാണപ്പെടാത്തവയാണ്. പക്ഷികളെ തിന്നുന്നതിനൊപ്പം മുട്ടയും ഇവ അകത്താക്കുന്നതാണ് ജീവികളുടെ വംശനാശത്തിലേക്കു നയിച്ചത് ഈ വനത്തില്‍ പാമ്പുകളില്ലാത്ത ഒരുമരം പോലും അവശേഷിക്കുന്നില്ല. അതുകൊണ്ടു തന്നെ പക്ഷികള്‍ക്ക് വിശ്രമിക്കാനോ കൂടൊരുക്കാനോ മുട്ടയിടാനോ പോലും സാധിക്കില്ല എന്നതാണ് എടുത്തു പറയേണ്ടകാര്യം. ഏതെങ്കിലും പക്ഷികള്‍ മുട്ടയിട്ടാല്‍ തന്നെ പാമ്പുകള്‍ അവിടെയെത്തി അതെല്ലാം അകത്താക്കും. വ്യാപകമായി പെറ്റുപെരുകിയ ഇവയ്ക്ക് കാര്യമായ ശത്രുക്കള്‍ ഈ ദ്വീപിലില്ല. അതുകൊണ്ടു തന്നെ അംഗസംഖ്യ വന്‍തോതില്‍ വര്‍ധിക്കാന്‍ ഈ അനുകൂല സാഹചര്യം കാരണമായി.

കാര്യമായ വിഷമുള്ള ഇവയുടെ മറ്റൊരു പ്രത്യേകത അടങ്ങാത്ത വിശപ്പാണ്. ഇടയ്ക്കിടക്ക് എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കണം ഈ പാമ്പുകള്‍ക്ക്. പ്രാണികള്‍ മുതല്‍ പക്ഷികള്‍ വരെയുള്ള ഒരു ജീവികളേയും ഇവ വെറുതെ വിടില്ല. എല്ലാത്തിനേയും നിമിഷങ്ങള്‍ക്കകം അകത്താക്കും. പപുവാന്യൂഗിനിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തിന്റെ ബോട്ടിലോ മറ്റോ ആണ് ഇവ ദ്വീപിലേക്കെത്തിയതെന്നാണു കരുതപ്പെടുന്നത്. ഇപ്പോള്‍ ഏതാണ്ട് 20 ലക്ഷത്തോളം പാമ്പുകള്‍ ദ്വീപിലുണ്ടെന്നാണു കണക്കാക്കുന്നത്. അതായത് 544 ചതുരശ്ര കിലോമീറ്റര്‍ മാത്രം വലിപ്പമുള്ള ഈ ദ്വീപില്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ അയ്യായിരം പാമ്പുകളെ കാണാന്‍ കഴിയും. ആ നിലയ്ക്കാണ് ഇവിടെ ഇവയുടെ വളര്‍ച്ച.

uploads/news/2018/05/221830/8.jpg

Ads by Google
Thursday 31 May 2018 05.04 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW