Tuesday, June 18, 2019 Last Updated 2 Min 5 Sec ago English Edition
Todays E paper
Ads by Google
Wednesday 30 May 2018 07.53 PM

പുകവലിയോടു വിടപറയാന്‍ നിക്കോട്ടിന്‍ റീപ്ലേസ്‌മെന്റ് ചികിത്സ

world no tobacco day 2018

എന്താണ് നിക്കോട്ടിന്‍ അടിമത്വം? (What is nicotine addiction)

പുകയില പോലെയുള്ള നിക്കോട്ടിയാന വര്‍ഗത്തില്‍പ്പെട്ട സസ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒരു രാസവസ്തുവാണ് നിക്കോട്ടിന്‍. പുകവലിക്കുന്ന അവസരത്തില്‍, നിക്കോട്ടിന്‍ കത്തുമ്പോഴുള്ള പുക ശ്വസിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ശ്വാസകോശത്തില്‍ എത്തിച്ചേരുന്ന നിക്കോട്ടിന്‍ രക്തത്തില്‍ കലരുകയും തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. സ്ഥിരമായി പുകവലിക്കുന്ന മിക്കവരും നിക്കോട്ടിന്‍ അടിമകളായിരിക്കും.

നിങ്ങള്‍ പുകവലി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയും പുകവലിക്കാതിരിക്കുകയും ചെയ്യുന്ന അവസരത്തില്‍, രക്തത്തിലെ നിക്കോട്ടിന്റെ അളവ് കുറഞ്ഞു തുടങ്ങുകയും, അസ്വസ്ഥത, പെട്ടെന്ന് കോപം വരിക, ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെവരിക, വിശപ്പ് വര്‍ദ്ധിക്കുക, മലബന്ധം, മനോനിലയില്‍ പെട്ടെന്ന് മാറ്റം വരിക, തലചുറ്റല്‍ തുടങ്ങിയ പിന്‍വാങ്ങല്‍ (വിത്ത്‌ഡ്രോവല്‍) ലക്ഷണങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ഈ ലക്ഷണങ്ങള്‍ അവസാനത്തെ സിഗരറ്റ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ആരംഭിക്കുകയും അടുത്ത സിഗരറ്റ് ലഭിച്ചില്ല എങ്കില്‍ കൂടുതല്‍ വഷളാവുകയും ചെയ്യും. ഇനിയും നിങ്ങള്‍ സിഗരറ്റ് വലിച്ചില്ല എങ്കില്‍, ഏകദേശം 24 മണിക്കൂര്‍ സമയം ലക്ഷണങ്ങള്‍ ശക്തമായിരിക്കും. എന്നാല്‍, ഇത് 24 ആഴ്ചകള്‍ കൊണ്ട് ക്രമാനുഗതമായി കുറഞ്ഞുവരും.

world no tobacco day 2018

മിക്ക പുകവലിക്കാരും ഇത്തരം പിന്‍വാങ്ങല്‍ ലക്ഷണങ്ങളെ പ്രതിരോധിക്കുന്നതിനും സാധാരണ നിലയില്‍ ആകുന്നതിനും വേണ്ടി വീണ്ടും പുകവലി ആരംഭിക്കുന്നതായി കാണാം. പുകവലിക്കാരില്‍ ഏകദേശം മൂന്നിലൊന്നു ഭാഗം ഈ ശീലം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിലും സഹായം കൂടാതെ ഇവര്‍ക്ക് അതിനു കഴിയുന്നില്ല. നിക്കോട്ടിന്‍ അടിമത്വം ശക്തമായതിനാലും അതിനെ അതിജീവിക്കുന്നത് ശ്രമകരമായ സംഗതിയായതിനാലുമാണിത്. ഇത്തരം അവസരങ്ങളില്‍ നിങ്ങള്‍ക്ക് നിക്കോട്ടിന്‍ റീപ്‌ളേസ്‌മെന്റ് ചികിത്സ സഹായകമാവും.

എന്താണ് നിക്കോട്ടിന്‍ റീപ്‌ളേസ്‌മെന്റ് തെറാപ്പി (എന്‍ആര്‍ടി) (What is nicotine replacement therapy)

പുകവലിയില്‍ നിന്ന് മുക്തി നേടാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുന്നതിനുള്ള ചികിത്സയാണ് നിക്കോട്ടിന്‍ റീപ്‌ളേസ്‌മെന്റ് തെറാപ്പി.

കുറഞ്ഞ അളവില്‍ നിക്കോട്ടിന്‍ അടങ്ങിയിട്ടുള്ളതും പുകയില്‍ അടങ്ങിയിരിക്കുന്ന വിഷപദാര്‍ത്ഥങ്ങള്‍ ഇല്ലാത്തതുമായ ഉത്പന്നങ്ങള്‍ നല്‍കുന്നതിലൂടെ നിക്കോട്ടിനു വേണ്ടിയുള്ള അടക്കാനാവാത്ത ആഗ്രഹവും പിന്‍വാങ്ങല്‍ ലക്ഷണങ്ങളും ലഘൂകരിക്കുന്നു.

നിക്കോട്ടിന്‍ ഗമ്മുകള്‍, പാച്ചുകള്‍, ഗുളികകള്‍, മിഠായികള്‍, സ്‌പ്രേകള്‍, ഇന്‍ഹേലറുകള്‍ എന്നിവ ഉപയോഗിച്ച് പുകവലിക്കുന്നതിലൂടെയല്ലാതെ രക്തത്തിലേക്ക് നിക്കോട്ടിന്‍ കടത്തിവിടുന്ന രീതിയാണ് എന്‍ആര്‍ടിയില്‍ അവലംബിക്കുന്നത്.

ഇത്തരം ഉത്പന്നങ്ങള്‍ ഫാര്‍മസികളില്‍ നിന്നും റീട്ടെയിലര്‍മാരില്‍ നിന്നും ലഭിക്കും.

നിക്കോട്ടിന്‍ റീപ്‌ളേസ്‌മെന്റ് ചികിത്സ എങ്ങനെയാണ് പ്രവര്‍ത്തിക്കുക? (How does Nicotine replacement therapy work)

നിങ്ങള്‍ പുകവലി നിര്‍ത്തിക്കഴിയുമ്പോള്‍ നിക്കോട്ടിന്റെ നില കുറയുന്നതു മൂലം അസ്വസ്ഥതപകരുന്ന പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ ഉണ്ടാകും. ഇത്തരം ലക്ഷണങ്ങള്‍ നിര്‍ത്തുന്നതിനോ കുറയ്ക്കുന്നതിനോ നിക്കോട്ടിന്‍ റീപ്‌ളേസ്‌മെന്റ് ചികിത്സ സഹായിക്കും.

അതായത്, അസ്വസ്ഥതയുണ്ടാക്കുന്ന പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ ഇല്ലാതെ പുകവലി ഉപേക്ഷിക്കാന്‍ ഇത്തരം ചികിത്സ സഹായിക്കും.

എന്നാല്‍ ഇക്കാര്യം അറിഞ്ഞിരിക്കുക, എന്‍ആര്‍ടി നിങ്ങളില്‍ പുകവലിയോട് വിമുഖത സൃഷ്ടിക്കുകയോ അത് നിര്‍ത്താന്‍ പ്രേരിപ്പിക്കുകയോ ചെയ്യില്ല. ഈ ശീലം ഉപേക്ഷിക്കാന്‍ നിങ്ങള്‍ക്ക് ശക്തമായ ഒരു മനസ്സാണ് ആവശ്യം.

നിക്കോട്ടിന്‍ റീപ്‌ളേസ്‌മെന്റ് ചികിത്സ എങ്ങനെ പ്രയോജനപ്പെടുത്താം? (How should I use nicotine replacement therapy)

അഡിക്ഷനുമായി ബന്ധപ്പെട്ട ചികിത്സയില്‍ പ്രഗത്ഭരായ ഡോക്ടര്‍മാരുടെയോ കൗണ്‍സിലര്‍മാരുടെയോ സഹായം സ്വീകരിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് പുകവലി ശീലത്തില്‍ നിന്ന് ശരിയായ രീതിയില്‍ മോചനം നേടാന്‍ സാധിക്കും. കൂടുതലായി, എന്‍ടിആര്‍ടിയ്ക്ക് ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍ പുകവലി ഉപേക്ഷിക്കുന്നതിനുള്ള അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി, ഓഡിയോകളും വീഡിയോകളും ഓണ്‍ലൈന്‍ ലേഖനങ്ങളും ലഘുലേഖകളും ടെലഫോണിലൂടെയുള്ള കൗണ്‍സിലിംഗും നല്‍കിവരുന്നുണ്ട്. ഇവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഉത്പന്നങ്ങളുടെ പായ്ക്കറ്റുകളില്‍ രേഖപ്പെടുത്തുകയാണ് പതിവ്.
ഡോക്ടറുമായി ചര്‍ച്ച നടത്തി ഏതു തരത്തിലുള്ള എന്‍ആര്‍ടി ഉത്പന്നമാണ് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമെന്ന് തീരുമാനിക്കുക. ഇനി പറയുന്ന വിവിധ തരത്തിലുള്ള എന്‍ആര്‍ടി ഉത്പന്നങ്ങള്‍ ലഭ്യമാണ്;

world no tobacco day 2018

ഗം
മിഠായി
സ്‌കിന്‍ പാച്ച്
ഇന്‍ഹേലര്‍
നേസല്‍ സ്‌പ്രേ
മൗത്ത് സ്‌പ്രേ
ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍, മുകളില്‍ പറഞ്ഞ എല്ലാ ഉത്പന്നങ്ങളും പ്രതീക്ഷിച്ച ഫലം നല്‍കും. എന്നിരുന്നാലും, ഗമ്മും സ്‌കിന്‍ പാച്ചസും വളരെയധികം പ്രയോജനപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
ചികിത്സ തുടങ്ങുന്നതിനായി ഒരു ദിവസം നിശ്ചയിക്കുക. ചിലര്‍, ദിവസം അവസാനിക്കുമ്പോള്‍ പുകവലി നിര്‍ത്തുകയും അടുത്ത ദിവസം മുതല്‍ എന്‍ആര്‍ടി ആരംഭിക്കുകയു ചെയ്യുന്ന രീതിയാണ് അവലംബിക്കുന്നത്.
ആരോഗ്യവിദഗ്ധന്‍/വിദഗ്ധ ശുപാര്‍ശചെയ്യുന്ന അതേ അളവില്‍ എന്‍ആര്‍ടി ഉപയോഗിക്കുക. ദിവസം 1820 സിഗരറ്റ് വലിക്കുന്നവര്‍ക്ക് ഉയര്‍ന്ന അളവില്‍ എന്‍ആര്‍ടി ഉപയോഗിക്കേണ്ടിവരും.
എന്‍ആര്‍ടി തുടര്‍ച്ചയായി ഉപയോഗിക്കുക.
പുകവലി പൂര്‍ണമായും ഉപേക്ഷിക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനായി, കുറഞ്ഞത് 812 ആഴ്ചകള്‍ എന്‍ആര്‍ടി ഉപയോഗിക്കണം.
ചികിത്സയുടെ രണ്ടാം പകുതിയില്‍ എന്‍ആര്‍ടി ഡോസ് കുറയ്ക്കുകയും പിന്നീട് നിര്‍ത്തുകയും ചെയ്യുന്നു.
എന്‍ആര്‍ടി പുകവലി നിര്‍ത്തുന്നതിനുള്ള മറ്റു മരുന്നുകള്‍ക്കൊപ്പം ഉപയോഗിക്കരുത്.

ലഭ്യമായ നിക്കോട്ടിന്‍ റീപ്‌ളേസ്‌മെന്റ് ഉത്പന്നങ്ങള്‍ എന്തൊക്കെ? (What are the nicotine replacement products available)

നിക്കോട്ടിന്‍ ഗം

ച്യൂയിംഗത്തിന്റെ രൂപത്തില്‍ 2എംജി, 4 എംജി വകഭേദങ്ങളിലാണ് ഇവ ലഭ്യമാകുന്നത്. ദിവസം 20 അല്ലെങ്കില്‍ അതില്‍ക്കൂടുതല്‍ സിഗരറ്റ് വലിക്കുന്നവരോ അല്ലെങ്കില്‍ ഉണര്‍ന്ന് അരമണിക്കൂറിനകം സിഗരറ്റ് വലിക്കുന്നവരോ 4 എംജി ആണ് ഉപയോഗിക്കേണ്ടത്.
എരിവ് രുചി അനുഭവപ്പെടുന്നതു വരെ ച്യൂയിംഗം സാവധാനം ചവയ്ക്കുക. ഇനി ഇത് നിക്കോട്ടിന്‍ വലിച്ചെടുക്കപ്പെടുന്നതിനായി, മോണയ്ക്കും താടിക്കും ഇടയിലുള്ള സ്ഥലത്ത് സൂക്ഷിക്കുക.
രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ ചവയ്ക്കുന്ന സമയം കുറയ്ക്കാം. ഇതിനായി, നിക്കോട്ടിന്‍ ഗം പലതായി മുറിച്ച് ഉപയോഗിക്കുക അല്ലെങ്കില്‍ അതിനു പകരമായി മധുരമില്ലാത്ത ച്യൂയിംഗം ഉപയോഗിക്കുക.
ക്രമേണ ഗം ഉപയോഗിക്കുന്നത് പൂര്‍ണമായും നിര്‍ത്തുക. ആറ് മാസത്തിനുള്ളില്‍ ഗമ്മിന്റെ സഹായത്തോടെ പുകവലി നിര്‍ത്തുകയായിരിക്കണം നിങ്ങളുടെ ലക്ഷ്യം.

നിക്കോട്ടിന്‍ പാച്ച്

ചര്‍മ്മത്തില്‍ ഒരു പാച്ച് ഒട്ടിക്കുകയും അതില്‍ നിന്നുള്ള നിക്കോട്ടിന്‍ ചര്‍മ്മത്തിലൂടെ രക്തത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു.
വിവിധ തരങ്ങളിലുള്ള (ശക്തി കൂടിയതും കുറഞ്ഞതും) പാച്ചുകള്‍ ലഭ്യമാണ്.
ഇതിന്റെ ഉപയോഗം പൂര്‍ണമായും നിര്‍ത്തുന്നതിനു മുമ്പ്, പടി പടിയായി ശക്തി കുറഞ്ഞ പാച്ചില്‍ എത്തിച്ചേരണം.
പാച്ചുകള്‍ രക്തത്തിലേക്ക് ഒരേ രീതിയിലായിരിക്കും നിക്കോട്ടിന്‍ എത്തിക്കുക, പുകവലിക്കുന്നതു പോലെയോ ഗം ചവയ്ക്കുന്നതുപോലെയോ ഇത് നിക്കോട്ടിന്‍ നില ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യില്ല,

നിക്കോട്ടിന്‍ ഗുളികകളും/മിഠായികളും

ഇവ വിഴുങ്ങാനുള്ളതല്ല. നാക്കിനടിയില്‍ ഇട്ട് അലിയിക്കുകയും വായില്‍ വച്ചുതന്നെ നിക്കോട്ടിന്‍ വലിച്ചെടുക്കാന്‍ അനുവദിക്കുകയും ചെയ്യുക.

നിക്കോട്ടിന്‍ നേസല്‍ സ്‌പ്രേ

മൂക്കിനുള്ളില്‍ നിക്കോട്ടിന്‍ ലായനി സ്‌പ്രേ ചെയ്യുകയും അത് മൂക്കിനുള്ളിലെ ആവരണത്തിലൂടെ രക്തത്തിലേക്ക് വലിച്ചെടുക്കപ്പെടുകയും ചെയ്യുന്നു.
നിങ്ങള്‍ സിഗരറ്റു വലിക്കുന്ന സമയത്തെ പോലെ രക്തത്തിലെ നിക്കോട്ടിന്റെ അളവ് ഉയരുന്നു. ഇത് പെട്ടെന്നുണ്ടാകുന്ന ആസക്തി ഇല്ലാതാക്കുന്നു.
മൂക്കിലും തൊണ്ടയിലും ഉണ്ടാകുന്ന അസ്വസ്ഥതകള്‍, തുമ്മല്‍, കണ്ണില്‍ നിന്ന് വെള്ളമെടുക്കല്‍, ചുമ എന്നിവ ഇതുപയോഗിക്കുന്നതു മൂലമുള്ള പ്രശ്‌നങ്ങളാണ്.

നിക്കോട്ടിന്‍ ഇന്‍ഹേലര്‍

ഇത് ഒരു സിഗരറ്റിനെപ്പോലെയിരിക്കും. ഇതില്‍ നിക്കോട്ടിന്‍ കാട്രിഡ്ജുകള്‍ നിറച്ച ശേഷം സിഗരറ്റ് വലിക്കും പോലെ ഉപയോഗിക്കാം.
പുകവലിക്കുമ്പോള്‍ സംഭവിക്കുന്നതു പോലെ രക്തത്തിലെ നിക്കോട്ടിന്റെ അളവ് പെട്ടെന്ന് ഉയരുന്നു.
ഇത് ഉപയോഗിക്കുമ്പോള്‍ സിഗരറ്റ് ഉപയോഗിക്കുന്നതു പോലെ വായയുടെയും കൈകളുടെയും ചലനങ്ങള്‍ ഉണ്ടാകുന്നു. ഇത് പുകവലിക്കാരുടെ ശീലത്തെ തൃപ്തിപ്പെടുത്താന്‍ സഹായിക്കുന്നു.
നിക്കോട്ടിന്‍ അടങ്ങിയ നീരാവി മൂലം വായയ്ക്കും തൊണ്ടയ്ക്കും അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചുമയ്ക്ക് കാരണമാവുകയും ചെയ്‌തേക്കാം.

നിക്കോട്ടിന്‍ മൗത്ത് സ്‌പ്രേ

വായിലേക്ക് നിക്കോട്ടിന്‍ അടങ്ങിയ ലായനി സ്‌പ്രേ ചെയ്യുകയും അതുവഴി രക്തത്തിലെ നിക്കോട്ടിന്റെ അളവ് പെട്ടെന്ന് വര്‍ദ്ധിക്കുകയും ചെയ്യുന്നു.
പുകവലിക്കാന്‍ ആഗ്രഹം തോന്നുന്ന അവസരത്തില്‍, സാധാരണ ഒന്നോ രണ്ടോ തവണയാണ് ഇത്തരം സ്‌പ്രേ ഉപയോഗിക്കുന്നത്.
ഒരു തവണ രണ്ട് തവണയിലും മണിക്കൂറില്‍ നാലു തവണയിലും ദിവസം 64 തവണയിലും കൂടുതല്‍ ഇത് ഉപയോഗിക്കരുത്.
തൊണ്ടയ്ക്കും മൂക്കിനും ഉണ്ടാകുന്ന അസ്വസ്ഥതകള്‍ ഉള്‍പ്പെടെയുള്ള അസ്വസ്ഥതകള്‍ ഇതു മൂലം ഉണ്ടാകാം.

നിക്കോട്ടിന്‍ റീപ്‌ളേസ്‌മെന്റ് തെറാപ്പിയുടെ അപകടസാധ്യതകളും പാര്‍ശ്വഫലങ്ങളും എന്തൊക്കെ? (What are the side effects and risks of Nicotine Replacement Therapy)

എല്ലാ തരത്തിലുള്ള എന്‍ആര്‍ടിക്കും അതിന്റേതായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിരിക്കും.

നിങ്ങള്‍ ഉപയോഗിക്കുന്ന പ്രത്യേക നിക്കോട്ടിന്‍ റീപ്‌ളേസ്‌മെന്റിനുള്ള പാര്‍ശ്വഫലങ്ങള്‍ക്കു പുറമെ നിക്കോട്ടിന്‍ ഉപയോഗിക്കുന്നതു മൂലമുള്ള പൊതുവായ പാര്‍ശ്വഫലങ്ങളും ഉണ്ടായിരിക്കും. ഉയര്‍ന്ന ഡോസ് ഉപയോഗിക്കുമ്പോഴായിരിക്കും ഇത് കൂടുതല്‍ പ്രകടമാവുക. ഇതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിന് ഡോസ് കുറയ്ക്കുകയാണ് ഏക മാര്‍ഗം.

പൊതുവായ പാര്‍ശ്വഫലങ്ങളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;

തലവേദന
ഓക്കാനവും മറ്റ് ദഹനസംബന്ധമായ പ്രശ്‌നങ്ങളും
ഉപയോഗിച്ചു തുടങ്ങുന്ന ആദ്യ ദിവസങ്ങളില്‍ (കൂടുതലും പാച്ചുമായി ബന്ധപ്പെട്ടത്) ഉറക്കത്തിനു പ്രശ്‌നങ്ങള്‍ ഉണ്ടാകുമെങ്കിലും പിന്നീട് അത് കുറഞ്ഞുവരും.

നിക്കോട്ടിന്‍ റീപ്‌ളേസ്‌മെന്റ് പെട്ടെന്ന് നിര്‍ത്തുന്നത്, പുകവലി നിര്‍ത്തുമ്പോള്‍ അനുഭവപ്പെടുന്നതു പോലെയുള്ള, പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ക്ക് കാരണമായേക്കാം. ക്രമേണ ഡോസ് കുറച്ചുകൊണ്ടുവന്ന് നിര്‍ത്തുന്നത് ഇത്തരം ലക്ഷണങ്ങളെ അതിജീവിക്കാന്‍ സഹായിക്കും.

അപൂര്‍വം ചില കേസുകളില്‍, ചിലര്‍ നിക്കോട്ടിന്‍ റീപ്‌ളേസ്‌മെന്റ് ഉത്പന്നത്തോട് ആശ്രയത്വം കാട്ടിയെന്നുവരാം.

ഇത്തരം ഉത്പന്നങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ ഇനി പറയുന്നു;

ഗം

ഗമ്മിന്റെ പാര്‍ശ്വഫലങ്ങളില്‍ ഇനി പറയുന്നവ ഉള്‍പ്പെടുന്നു;

ഗമ്മിന്റെ അരുചി
നാക്കില്‍ തരിപ്പ് അനുഭവപ്പെടുക
എക്കിള്‍
ഓക്കാനം അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍
ആവര്‍ത്തിച്ച് ചവയ്ക്കുന്നതു മൂലം താടി വേദന

പാച്ച്

നിക്കോട്ടിന്‍ പാച്ചുകളുടെ പാര്‍ശ്വഫലങ്ങള്‍ ഇനി പറയുന്നു;

പാച്ച് ഒട്ടിക്കുന്ന സ്ഥലത്ത് തടിപ്പുകള്‍ (ഇത് ഒഴിവാക്കുന്നതിന് പാച്ച് വ്യത്യസ്ത ഇടങ്ങളില്‍ മാറി മാറി ഒട്ടിക്കുകയും ആന്റിഹിസ്റ്റാമിന്‍ ക്രീം, ഓയിന്മെന്റ് അല്ലെങ്കില്‍ ജെല്‍ ഉപയോഗിക്കുകയും ചെയ്യുക.)
ഉറക്ക തകരാറുകള്‍. ഉറക്കം ലഭിക്കാതിരിക്കുക അല്ലെങ്കില്‍ വിചിത്രങ്ങളായ സ്വപ്നങ്ങള്‍ കാണുക.

മിഠായി

ഇവയുടെ പാര്‍ശ്വഫലങ്ങള്‍ ഇനി പറയുന്നു

എക്കിള്‍
നെഞ്ചെരിച്ചില്‍
ഉദരപ്രശ്‌നങ്ങള്‍ (മിക്കപ്പോഴും ഇത് വിഴുങ്ങുകയാണെങ്കില്‍)
വായുക്ഷോഭം
തലവേദന

ഇന്‍ഹേലര്‍

ഇന്‍ഹേലറിന്റെ പാര്‍ശ്വഫലങ്ങളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു;

തൊണ്ടയ്ക്കുള്ള അസ്വസ്ഥതകള്‍
ചുമ
ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍
ആസ്ത്മ, അലര്‍ജി, സൈനസ് പ്രശ്‌നങ്ങള്‍ എന്നിവയുള്ളവര്‍ക്ക് ഈ ഉത്പന്നവുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടായിരിക്കും.

അടുത്ത നടപടികള്‍

ശരിയായ എന്‍ആര്‍ടി സഹായം ലഭ്യമാക്കുന്നതിന് ഡോക്ടറെ സമീപിക്കുക. നിങ്ങള്‍ക്ക് പുകവലി ഉപേക്ഷിക്കുന്നതിന് ശക്തമായ ആഗ്രഹം ഉണ്ടായിരിക്കണം. പിന്തുണ ഗ്രൂപ്പുകളുടെ സഹായവും തേടുക.

കടപ്പാട്: modasta.com

Ads by Google
Wednesday 30 May 2018 07.53 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW