Tuesday, May 21, 2019 Last Updated 3 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 30 May 2018 06.23 PM

പ്രേക്ഷകര്‍ക്ക് സന്തോഷവാര്‍ത്തയുമായി ആര്യ ലൈവില്‍; ബഡായി ബംഗ്ലാവിനെ കുറിച്ച് ആര്യയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

badai bungalow, arya

അഞ്ചുവര്‍ഷമായി മലയാളി കുടുംബ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ ബഡായി ബംഗ്ലാവ് ചാനലില്‍ നിന്ന് പിന്‍വലിക്കുന്നതായി ഷോയുടെ അവതാരകനായ രമേഷ് പിഷാരടി കഴിഞ്ഞ ദിവസം ഫെയ്സ്ബുക് പോസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു.

തൊട്ടുപിന്നാലെ ഷോയില്‍ രമേഷിന്റെ ഭാര്യയായെത്തുന്ന ആര്യയും ഇതിനെക്കുറിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഷോ നിര്‍ത്തുകയാണെന്ന് പോലും ചാനല്‍ അധികൃതര്‍ അറിയിച്ചില്ലെന്നും ഷൂട്ട് ചെയ്തു വെച്ചിരിക്കുന്ന രണ്ടു മൂന്നു എപ്പിസോഡുകള്‍ പുറത്തുവരുമോ എന്നറിയില്ലെന്നുമാണ് ആര്യ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

എന്നാല്‍ ഇപ്പോഴിതാ ഷോ നിര്‍ത്താനുള്ള തീരുമാനം പിന്‍വലിച്ചെന്ന വാര്‍ത്തയുമായി ഫെയ്സ്ബുക് ലൈവിലെത്തിയിരിക്കുകയാണ് ആര്യ. ഇന്നലത്തെ എന്റെ പോസ്റ്റും സംഭാഷണവും എല്ലാവരെയും വിഷമിപ്പിച്ചു എന്നറിയാം. ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്ത അറിയിക്കാനാണ് ഞാനെത്തിയത്.

ഷോ തുടരാനാണ് ചാനലിന്റെ തീരുമാനം. താമസിക്കാതെ തന്നെ ഇതു സംബന്ധിച്ച ഔദ്ദ്യോഗിക അറിയിപ്പ് ഉണ്ടാകും ആര്യ പറഞ്ഞു. അഞ്ചു വര്‍ഷമായി സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവിന്റെ പ്രോഗ്രാം പ്രൊഡ്യൂസര്‍ ഡയാന സില്‍വസ്റ്ററാണ്. മുകേഷ്, ആര്യ, ധര്‍മ്മജന്‍, പ്രസീദ തുടങ്ങിയവര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ധാരാളം പേര്‍ ഷോ നിര്‍ത്തരുത് എന്നു പറഞ്ഞു മെസേജ് ചെയ്തു. ഇത്രയും വര്‍ഷമായില്ലെ ഇനിയും വലിച്ചു നീട്ടിയാല്‍ ആളുകള്‍ക്കു ബോറഡിക്കും എന്നായിരുന്നു ആര്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. തന്റെ കരിയറിലെ നാഴിക കല്ലായിരുന്നു ബഡായി ബംഗ്ലാവ് എന്നും കഴിഞ്ഞ ദിവസം ആര്യ പറഞ്ഞിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW