Thursday, November 15, 2018 Last Updated 25 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 30 May 2018 04.16 PM

അസുഖം വന്നു ചത്തു പോകുവാണെങ്കില്‍ പൊക്കോട്ടെ എന്നാലും കൊല്ലെണ്ടിക്കാ...കോഴിയെ അറുക്കാന്‍ കൊടുക്കാതെ ചേര്‍ത്തു പിടിക്കുന്ന പെണ്‍കുഞ്ഞ്: വൈറലായി ഒരു വീഡിയോ

uploads/news/2018/05/221491/4.jpg

താന്‍ വളര്‍ത്തിയ കോഴിയെ കൊല്ലാന്‍ പോകുന്നുവെന്ന് അറിഞ്ഞ് നിലവിളിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുട്ടിയുടെ വാക്കുകള്‍ കേള്‍ക്കുന്നവരുടെ ഉള്ളുപൊള്ളിക്കും. വീട്ടുകാര്‍ കൊല്ലാന്‍ പോകുന്നുവെന്ന് അറിഞ്ഞ് താന്‍ നോക്കി വളര്‍ത്തിയ കോഴിയെ മാറോട് ചേര്‍ത്തുവച്ച് നിലവിളിക്കുകയാണ് ഈ കുഞ്ഞ്.

''ഇതിനെ അറുക്കാന്‍ കൊടുത്താ അവര് ഇതിനെ കൊല്ലൂല്ലേ.. കൊല്ലണ്ട ഇക്ക... ഞാന്‍ ഇതിനെ ഞാന്‍ നോക്കി വളര്‍ത്തിയതല്ലേ.. അസുഖം വന്ന് ചത്തുപോകുന്നെങ്കില്‍ അങ്ങ് പൊയ്‌ക്കോട്ടെ. എന്നാലും കൊല്ലാന്‍ കൊടുക്കല്ലേ ഇക്ക... ഇതിനെ കൊന്നാല്‍ നിനക്ക് അതിനുള്ള കുറ്റം കിട്ടും ഇക്ക'' എന്നിട്ട് കോഴിയെ മാറോട് ചേര്‍ത്തിരിക്കുകയാണ് ഈ കുഞ്ഞ്.

'ഈ കുട്ടി ഏതാണെന്നോ എവിടെയുള്ളതാണെന്നോ അറിയില്ല ഈ റംസാനില്‍ കണ്ട ഏറ്റവും നല്ല കാഴ്ചയാണിത് . ആ കുട്ടിയില്‍ ദയയുടെ , കാരുണ്യത്തിന്റെ ഒരു മഹാ പ്രവാഹമുണ്ടെന്ന് ഉറപ്പാണ്അവളെപ്പോലുള്ളവര്‍ക്കാകും ദൈവം സ്വര്‍ഗ്ഗത്തില്‍ പ്രഥമ സ്ഥാനം നല്‍കുക' .എന്ന തലക്കെട്ടോടെയാണ് മന്ത്രി കെ.ടി.ജലീല്‍ ഈ വീഡിയോ ഫെയ്ബുക്കില്‍ പങ്കുവച്ചത്. വീഡിയോ കാണാം.


Ads by Google
Wednesday 30 May 2018 04.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW