Thursday, June 27, 2019 Last Updated 14 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 30 May 2018 03.10 PM

'എന്റെ മക്കള്‍ ഇൗഴവയാണ്' രശ്മി ആര്‍ നായര്‍ പറയുന്നു

uploads/news/2018/05/221474/1.jpg

എന്റെത് ഒരു ജാതി വിവാഹമല്ല ഞാന്‍ ഒരു ജാതി സംഘടനയിലും അംഗമല്ല. ജീവിത്തതില്‍ ഒരു സ്വകാര്യ ചടങ്ങിലും ജാതി അനുവദിച്ചിട്ടില്ല. എന്റെ മക്കള്‍ ഇഴവയാണു പേരിനൊപ്പം തൂങ്ങുന്ന ഈ ദൂര്‍ഗന്ധം ഉള്ള വാല്‍ അത്രമേല്‍ അപമാനമാണ് എന്ന് രശ്മി ആര്‍ നായര്‍ പറയുന്നു. സവര്‍ണ്ണജാതിയില്‍ പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പരിവര്‍ത്തന ക്രിസ്ത്യനിയായ കെവില്‍ കൊല്ലപ്പെട്ട പശ്ചത്തലത്തില്‍ സോഷില്‍ മീഡിയയില്‍ വീണ്ടും ജാതി ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുകയാണ്. തന്റെ പേരിനൊപ്പം ചേര്‍ത്തിരിക്കുന്ന നായര്‍ എന്ന സവര്‍ണ്ണ ജാതിപേരിനെക്കുറിച്ചു ആക്റ്റിവിസ്റ്റായ രശ്മി ആര്‍ നായര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ചര്‍ച്ചയാകുകയാണ്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ

എന്നോട് ഇഷ്ടമുള്ളവരും വൈരാഗ്യം ഉള്ളവരും ഒരുപോലെ എന്നോട് ചോദിക്കുന്ന ചോദ്യമാണ് എന്തുകൊണ്ട് ജാതിവാല്‍ എന്നത്. കഴിഞ്ഞ രണ്ടു ദിവസമായി നൂറില്‍ കുറയാത്ത മെസേജുകളും കുറെയേറെ പബ്ലിക് പോസ്റ്റുകളും എന്‍റെ ജാതിവാല്‍ പരാമര്‍ശിച്ചു കണ്ടു അതുകൊണ്ടാണ് മുന്‍പ് പലവട്ടം പറഞ്ഞതാണെങ്കിലും വീണ്ടും ഈ നീണ്ട കുറിപ്പെഴുതുന്നത്.

നിങ്ങളെല്ലാരെയും പോലെ എനിക്കും ഉത്തമ ബോധ്യമുണ്ട് ഈ വാല്‍ ഒരു അശ്ലീലമാണ് എന്ന് അങ്ങേയറ്റം അപമാനത്തോടെ തന്നെയാണ് അത് ഇവിടെ പേറി നടക്കേണ്ടി വരുന്നത്. എന്‍റെ മേല്‍ ഉണ്ടായ ആരോപണങ്ങളും അതിലെ മാധ്യമ കഥകളും മാത്രം നിങ്ങള്‍ മനസിലാക്കിയിരുന്ന കാലം (ഒന്നര വര്ഷം മുന്‍പ് വരെ) അതില്‍ എനിക്ക് പറയാനുള്ളത് ആരോടെങ്കിലും പറയാന്‍ ഉള്ള മാര്‍ഗം ഇല്ലാതാക്കുക എന്‍റെ പഴയ ഫേസ്ബുക്ക് അക്കൌണ്ട് കൈവശപ്പെടുത്തുക എന്നതായിരുന്നു അന്ന് പോലീസ് ചെയ്ത കാര്യം . മറ്റേതെങ്കിലും ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് ആ ഗതി ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. ജാമ്യം ലഭിച്ചു പുറത്തിറങ്ങി മൂന്നു മാസത്തോളം ഞാന്‍ പല മാധ്യമ സുഹൃത്തുക്കളുമായും എന്‍റെ ഭാഗം പറഞ്ഞിരുന്നു അവരാരും അതെവിടെയും കൊടുക്കാന്‍ തയ്യാറായില്ല പൂര്‍ണ്ണമായും നിഷ്ബ്ദയാക്കപ്പെട്ട അവസ്ഥ.

അവിടെ നിന്നും വളരെ ആലോചിച്ചാണ് പുതിയ ഒരു അക്കൌണ്ട് തുടങ്ങാന്‍ തീരുമാനിക്കുന്നത്. തുടങ്ങി മണിക്കൂറുകള്‍കുള്ളില്‍ തന്നെ അത് റിപ്പോര്‍ട്ട് ചെയ്തു പൂട്ടപ്പെട്ടു. ഞാന്‍ ഫേസ്ബുക്ക് ആവശ്യപ്പെട്ട IDപ്രൂഫ്‌ നല്‍കി വീണ്ടും തുറന്നു വീണ്ടും കുറച്ചു ദിവസങ്ങളില്‍ അത് നഷ്ടപ്പെട്ടു. അങ്ങനെയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പ്രൊഫഷനല്‍ ആയി ചെയ്യുന്ന ഒരു സുഹൃത്തുവഴി അക്കൌണ്ട് വെരിഫൈ ചെയ്യിക്കുന്നത്. എനിക്ക് പറയാനുള്ളത് വാ മൂടികെട്ടപെടാതെ പറയുക എന്നത് തന്നെ ആയിരുന്നു ഉദ്ദേശം. എന്നാല്‍ അതിനു ശേഷം എന്‍റെ ഔദ്യോഗിക പേരില്‍ നിന്നും ഇവിടെ പേര് മാറ്റാന്‍ കഴിയാത്ത അവസ്ഥ ആണ് ഉള്ളത് ഇക്കാര്യം പലവട്ടം FBയുമായി സംസാരിച്ചു എങ്കിലും അനുകൂലമായി ഒന്നും ഉണ്ടായില്ല. പ്രൊഫഷണല്‍ ആയി ഞാന്‍ ഉപയോഗിക്കുന്ന എന്‍റെ പേജില്‍ ഈ ജാതിവാല്‍ ഇല്ല (Resmi Radha) .

uploads/news/2018/05/221474/2.jpg

സീറോയില്‍ നിന്നും കെട്ടി പടുത്ത ഈ അക്കൌണ്ട് ഇന്ന് ഒരു വര്‍ഷം കൊണ്ട് എഴുപതിനായിരത്തോളം പേര്‍ ഫോളോ ചെയ്യുന്നുണ്ട് . എനിക്ക് പറയാനുള്ളത് കൊടുക്കാതെ പോലും ഇരുന്ന മാധ്യമങ്ങളില്‍ പലതിലും ഞാന്‍ ഇന്ന് കോളം എഴുതുന്നുണ്ട്. എന്‍റെ ഭൂരിപക്ഷം ഫേസ്ബുക്ക് പോസ്റ്റുകളും ചെറുതല്ലാത്ത ഒരു കൂട്ടം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത ആകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ ഒരു തമാശയായല്ല ഞാന്‍ കാണുന്നത് എന്‍റെ ബൌദ്ധിക മൂലധനം ആയി തന്നെയാണ്. എന്തുകൊണ്ട് ഇത് ഡിലീറ്റ് ചെയ്തു പുതിയ ഒരു അക്കൌണ്ട് തുടങ്ങിക്കൂടാ എന്ന ചോദ്യം അത്ര സുഗമമല്ല എന്ന് പറയാനാണ് ഇത് പറഞ്ഞത്.

സവര്‍ണ്ണന്‍റെ ജാതിവാല്‍ ഉപേക്ഷിക്കല്‍ പോലും ഒരു പൊളിറ്റിക്കല്‍ ഇന്‍വസ്റ്റ്മെന്‍റ് ആണെന്നാണ്‌ എന്‍റെ അഭിപ്രായം. ജാതിവാല്‍ ഉപേക്ഷിക്കുന്ന സവര്‍ണ്ണര്‍ക്ക് കിട്ടുന്ന അഭിനന്ദന പ്രവാഹം മാത്രം ശ്രദ്ധിച്ചാല്‍ മതി അത് മനസിലാകാന്‍. ജാതി എന്ന പ്രിവിലേജ് സ്വന്തം ജീവിതത്തില്‍ അറിഞ്ഞുകൊണ്ട് ഒരിടത്തും ഉപയോഗിക്കില്ല എന്ന കര്‍ശന തീരുമാനത്തില്‍ ജീവിക്കുന്ന വ്യക്തിയാണ്. പക്ഷെ അങ്ങനെ വ്യക്തികളുടെ സ്വയം തീരുമാനത്തില്‍ ഒഴിഞ്ഞു പോകുന്നതല്ല ജാതി എന്ന ബോധ്യവും ഉണ്ട്. എന്റേത് ഒരു ജാതി വിവാഹം അല്ല ഞാന്‍ ഒരു ജാതി സംഘടനയിലും അംഗമല്ല ജീവിതത്തിലെ ഒരു സ്വകാര്യ ചടങ്ങുകളിലും ജാതി അനുവദിച്ചിട്ടില്ല എന്‍റെ മക്കള്‍ ഈഴവ ആണ്. പേരിനൊപ്പം തൂങ്ങുന്ന ഈ ദുര്‍ഗന്ധം ഉള്ള വാല്‍ അത്രമേല്‍ അപമാനം ആയതുകൊണ്ടാണ്‌ ഇത്രയും എഴുതുന്നത്‌.


Ads by Google
Wednesday 30 May 2018 03.10 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW