Wednesday, October 17, 2018 Last Updated 2 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 30 May 2018 11.49 AM

കസ്തൂരിയോട് ശരീരം ഗുരുദക്ഷിണയായി ചോദിച്ച് സംവിധായകന്‍

kasthuri

പ്രശസ്ത നടി കസ്തൂരിയുടെ സിനിമയില്‍ എത്തിയ കാലത്തെ തന്റെ അനുഭവം പങ്കുവയക്കുന്നു.

''പൊതുവില്‍ സ്ത്രീവര്‍ഗത്തില്‍ ന്റെ നിലനില്‍പ്പ് ഇന്ന് ഭയാനകമായ ദുരന്തത്തില്‍ എത്തിനില്‍ക്കുകയാണ്. സ്ത്രീത്വത്തെ ദൈവികമായി കരുതിപ്പോന്നിരുന്ന രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്ത് സിനിമയില്‍ മാത്രമല്ല. സര്‍വത്ര മേഖലയിലും സ്ത്രീവര്‍ഗത്തിന് സുരക്ഷിതത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചില തെരുവുനായ്ക്കളെപ്പോലെയാണ് പുരുഷന്മാര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നത്. ലോകത്ത് കേട്ടുകേഴ്‌വി പോലുമില്ലാത്ത സ്ത്രീപീഡനങ്ങളാണ് ഇവിടെ ദിനംപ്രതി അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

സിനിമാരംഗത്ത് അദ്ധ്വാനിച്ച് രക്ഷപ്പെട്ടവരും ചതിക്കപ്പെട്ട് കുത്തുപാള എടുത്തവരുമുണ്ട്. ചോദിക്കുന്നതെന്തും കൊടുത്ത് സിനിമയില്‍ അവസരം ലഭിക്കാന്‍ കാത്തിരിക്കുന്നവരുണ്ട്. അത് സ്തീകളായാലും പുരുഷന്മാരായാലും ഒരുപോലെയാണ്. പഠനത്തിനായി എത്തിയ കുട്ടികളെ മോഹനവാഗ്ദാനം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. അത്തരം ചെന്നായ്ക്കളെ നാം തന്നെയാണ് കണ്ടെത്തേണ്ടത്.

നിര്‍ബന്ധപൂര്‍വം ഒപ്പംകിടക്കാന്‍ വിളിക്കുന്നവന്‍ ഒരിക്കലും സിനിമാ നിര്‍മ്മാതാവാകില്ല. ഇങ്ങനെ കുറെ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവരാണ് ഇപ്പോള്‍ സിനിമാരംഗത്ത് ശാപമായിത്തീര്‍ന്നിട്ടുള്ളത്.

എന്നോട് ഒരു സംവിധായകന്‍ 'ഗുരുദക്ഷിണ' ആവശ്യപ്പെട്ടു. ഗുരുദക്ഷിണ പലവിധമുണ്ടല്ലോ. ഏതാണ് അയാള്‍ ഉദ്ദേശിക്കുന്നതെന്ന് എനിക്കു മനസിലായില്ല. പിന്നീടാണ് അറിയുന്ന് എന്റെ ശരീരം ഗുരുവിന് കാഴ്ചവയ്ക്കണമെന്ന്. എന്റെ മറുപടി കുറിക്കു കൊള്ളുംവിധമുള്ളതായിരുന്നു. അതിനുശേഷം അയാള്‍ എന്നോട് മിണ്ടിയിട്ടില്ല. മറ്റൊരു നിര്‍മ്മാതാവ് ഒരുപാട് മോഹനവാഗ്ദാനങ്ങള്‍ നല്‍കി ഹോട്ടലിലേക്ക് ക്ഷണിക്കുകയുണ്ടായി. എന്റെ അപ്പൂപ്പന്റെ പ്രായമുള്ളതുകൊണ്ട് തെറി പറഞ്ഞില്ല.
-ഏയെസ്

Ads by Google
Wednesday 30 May 2018 11.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW