പേരാവൂര്‍: കനത്ത മഴയെ അവഗണിച്ച് വൈശാഖ മഹോത്സവത്തിന് വന്‍ ഭക്ത ജന തിരക്ക്. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ ഭണ്ഡാരങ്ങള്‍ അക്കരെ സന്നിധിയിലെത്തിയതോടെ സ്ത്രീ ഭക്തര്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകര്‍ അക്കരെകൊട്ടിയൂരിലേക്ക് ഒഴുകിയെത്തി.മുന്‍ വര്‍ഷം അത്തം നാളിലെ ആയിരംകുടത്തോടെ നിര്‍ത്തി വെച്ച ഉത്സവ ചടങ്ങോടെയാണ് ഈ വര്‍ഷത്തെ ചടങ്ങുകള്‍ ആരംഭിച്ചത്.ഉച്ചക്കഴിഞ്ഞ് ശീവേലി നടന്നു.നിരവധി ഭക്തരാണ് പുലര്‍ച്ചെ മുതല്‍ പ്രസാദം വാങ്ങാനായി ക്യു നിന്നത്.വൈശാഖോത്സവത്തിനു എത്തുന്ന ഭക്തര്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപേക്ഷിക്കണമെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.അക്കരെ സന്നിധിയില്‍ അന്നദാനത്തിനു പുറമെ ചുക്കു കാപ്പി വിതരണവും ഉണ്ട്.അതു കൂടാതെ അക്കരെ സന്നിധാനത്ത് ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.