Saturday, April 20, 2019 Last Updated 55 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 29 May 2018 03.58 PM

നിങ്ങള്‍ ക്യൂവിലാണോ ?

എല്ലാം ഓണ്‍ലൈനായപ്പോഴും നിങ്ങള്‍ ക്യൂവിലാണോ... സര്‍ക്കാര്‍ സേവനങ്ങള്‍ക്കും അപേക്ഷകള്‍ക്കും ബില്ലുകള്‍ക്കുമൊന്നും വരിയില്‍ നില്‍ക്കേണ്ട, വിരല്‍ത്തുമ്പിലുണ്ട്. ഒരു സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റുമുണ്ടെങ്കില്‍ എല്ലാം വീട്ടിലിരുന്നു നിങ്ങള്‍ക്കു തന്നെ ചെയ്യാം...
uploads/news/2018/05/221162/onlinepaymet290518a.jpg

സ്മാര്‍ട്ട് ഫോണും ഇ ന്റര്‍നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ എവിടെയിരുന്നും എന്തും ചെയ്യാമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും വൈദ്യുതിബില്ലും വെള്ളക്കരവും കെട്ടിട നികുതിയുമടയ്ക്കാനും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കുമായി ഓഫീസുകളില്‍ കയറിയിറങ്ങുകയാണ്. ഇതെല്ലാം ഓണ്‍ലൈനായി ചെയ്യാന്‍ കഴിയുമെന്നറിയുക.

അക്ഷയ സെന്ററില്‍ പോയി ചെയ്യാന്‍ പറയുന്ന കാര്യങ്ങളില്‍ ബഹുഭൂരിപക്ഷ വും നമുക്കു സ്വയം ചെയ്യാന്‍ കഴിയും. കംപ്യൂട്ടര്‍/ സ്മാര്‍ട്ട് ഫോണ്‍ ഇവയുപയോഗിച്ച് ചെയ്യാന്‍ കഴിയുന്നതാണ് എല്ലാം. അപേക്ഷകള്‍ക്കുള്ള ഫോട്ടോ, തിരിച്ചറിയല്‍ രേഖകള്‍, ഒപ്പ്, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ സ്‌കാന്‍ ചെയ്യാന്‍, സ്‌കാനര്‍, സി.എസ്. സ്‌കാനര്‍ (c s scanner) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. ബില്ലുകള്‍ അടയ്ക്കുക, ആധാറിലെ തെറ്റു തിരുത്തുക, പാസ്സ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ് തുടങ്ങിയവയ്ക്കു അപേക്ഷ നല്‍കുക, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചി ല്‍/പി.എസ്.സിയില്‍ പേരു ചേര്‍ക്കുക, തുടങ്ങിയവയെല്ലാം ഓണ്‍ലൈനായി ചെയ്യാം.

വൈദ്യുതി ബില്‍


വൈദ്യുതി ബില്‍ അടയ്ക്കാന്‍ കാത്തു നില്‍ക്കാത്തവര്‍ വളരെ കുറവായിരിക്കും. പിഴ കൂടാതെ അടയ്ക്കാനുള്ള അവസാന ദിവസമാണെങ്കില്‍ വരിയുടെ നീളം കൂടും. എന്നാല്‍ ഇനി ക്യൂ നിന്ന് വിഷമിക്കുകയോ പിഴയായി കൂടുതല്‍ തുക അടയ്ക്കുകയോ വേണ്ട. വീട്ടിലോ ഓഫീസിലോ യാത്രയ്ക്കിടെയോ എവിടെ വച്ചും എപ്പോഴും ബില്ലുകള്‍ അടയ്ക്കാനുള്ള സൗകര്യമുണ്ട്.

കേരളത്തിലെ പ്രധാന നഗരങ്ങളില്‍ താമസിക്കുന്നവരില്‍ പലരും ഇപ്പോള്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കുന്നുണ്ട്. കെ.എസ്.ബി.യുടെ http://wss.ks eb.in./selfservices/ സൈറ്റില്‍ പ്രവേശിച്ച് കണ്‍സ്യൂമര്‍ നമ്പര്‍ നല്‍കിയാല്‍ എത്ര രൂപയാണ് അടയക്കേണ്ടതെന്നും, കുടിശ്ശികയുണ്ടെങ്കില്‍ ആ വിവരവും അതിലുണ്ടാകും. സൈറ്റില്‍ തന്നെ പരാതികള്‍ രേഖപ്പെടുത്താനും പുതിയ കണക്ഷനുള്ള അപേക്ഷ നല്‍കാനുമുള്ള സൗകര്യവുമുണ്ട്.

വൈദ്യുതി ബില്ലടയ്ക്കാന്‍ മറ്റൊരു മാര്‍ഗ്ഗം കൂടിയുണ്ട്. ബാങ്ക് അക്കൗണ്ടിലൂടെയും തുക അടയ്ക്കാം. ഈ പദ്ധതിയില്‍ അംഗമാകാന്‍ നിശ്ചിത ഫോറം പൂരിപ്പിച്ച് അതത് സെക്ഷന്‍ ഓഫീസുകളില്‍ നല്‍കണമെന്നു മാത്രം. ഫോറത്തില്‍ അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തി നല്‍കണം. വൈദ്യുതി സെക്ഷന്‍ ഓഫീസുകളിലും കോര്‍പ്പറേഷന്‍ ബാങ്ക് ശാഖകളിലും പദ്ധതിയുടെ ഫോം ലഭ്യമാണ്.

കേന്ദ്ര സ്ഥാപനമായ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്റെ എന്‍.എ.സി. എച്ച് ഓട്ടോ ഡെബിറ്റ് സംവിധാനം വഴിയാണ് ബില്ലുകള്‍ അടയ്ക്കാന്‍ പുതു വഴിയൊരുങ്ങുന്നത്. വൈദ്യുതി ബോര്‍ ഡും കോര്‍പ്പറേഷന്‍ ബാങ്കും സംയുക്ത മായാണ് പദ്ധതി നടപ്പാക്കുന്നത്.

വൈദ്യുതി ബില്‍ പുറത്തിറങ്ങുന്ന തീ യതിയില്‍ തന്നെ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ബില്‍ തുക കെ.എസ്.ഇ.ബി. ഈടാക്കുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്.

ബാങ്കില്‍ നിന്ന് പരമാവധി എത്ര തുക വരെ ഇത്തരത്തില്‍ എടുക്കാം എന്നും ഉപഭോക്താവിന് തീരുമാനിക്കാം. ഇങ്ങ നെ ഉപഭോക്താവ് തീരുമാനിക്കുന്ന തുക യ്ക്ക് മുകളിലാണ് ബില്‍ തുകയെങ്കില്‍ നേരിട്ടോ മറ്റു മാര്‍ഗ്ഗങ്ങളിലൂടെയോ ബില്‍ അടയ്ക്കേണ്ടിവരും. അക്കൗണ്ടില്‍ പണം ഇല്ലാതെ ബില്‍ തുക മൂന്നു തവണ പിന്‍ വലിക്കാന്‍ കഴിയാതായാല്‍ പിന്നീട് സേവനം ലഭിക്കില്ല.

ഈ സൗകര്യം എപ്പോള്‍ വേണമെങ്കിലും ആരംഭിക്കാനും അവസാ നിപ്പിക്കാനും ഉപഭോക്താവിന് സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഇങ്ങനെയൊന്നുമല്ലാതെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയും ബില്‍ അടയ്ക്കാന്‍ സാധിക്കും. കെ.എസ്.ഇ.ബി ലിമിറ്റഡ്, കെ.എസ്.ഇ.ബി. ബില്‍ ഈസി പേ, കെ.എസ്.ഇ.ബി ബില്‍ പേ തുടങ്ങി പല തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്താല്‍ വളരെ പെട്ടെന്നു തന്നെ പണമടയ്ക്കാന്‍ സാധിക്കും.ബില്‍ തുകയും പണമടച്ചതിനു ശേഷവും മൊബൈല്‍ ഫോണില്‍ മെസ്സേജ് വരുന്ന സംവിധാനവും ആരംഭിച്ചിട്ടുണ്ട്.

പാസ്സ്‌പോര്‍ട്ട്


വിദേശത്തു പോകാനൊരു അവസരം വരുമ്പോഴാണ് പലരും പാസ്‌പോര്‍ട്ടിനെ പറ്റി ചിന്തിക്കുന്നത്. ഇനിയും എടുക്കാത്തവരുണ്ടെങ്കില്‍ അക്ഷയ കേന്ദ്രങ്ങളില്‍ പോയി ക്യൂവില്‍ നില്‍ക്കുകയോ മറ്റ് ഏജന്‍സികളുടെ ചതിയിലകപ്പെടുകയോ വേണ്ട. പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.passportindia.gov..in ല്‍ ലോഗിന്‍ ചെയ്താല്‍ പുതിയ പാസ്‌പോര്‍ട്ടിനു അപേക്ഷിക്കാം.

1500 രൂപ അപേക്ഷാ ഫീസായി അടയ്ക്കണം. അതിനായി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളോ നെറ്റ് ബാങ്കിംഗ് സൗകര്യം പ്രയോജനപ്പെടുത്താം. മറ്റ് ഏജന്‍സികളിലാണ് അപേക്ഷ നല്‍കുന്നതെങ്കില്‍ 300 രൂപ മുതല്‍ 500 രൂപ വരെയാണ് ഏജന്‍സിയ്ക്കു നല്‍കേണ്ടത്.

വെബ്‌സൈറ്റില്‍ പ്രവേശിച്ച് ന്യൂ യൂസര്‍ തെരഞ്ഞെടുത്ത് ഏറ്റവും അടുത്തുള്ള പാസ്‌പോര്‍ട്ട് ഓഫീസാണ് ആദ്യം തീരുമാനിക്കേണ്ടത്. പിന്നീടാണ് വ്യക്തിപരമായ വിവരങ്ങള്‍ നല്‍കേണ്ടത്. അത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.

uploads/news/2018/05/221162/onlinepaymet290518.jpg

ആധാറിലെ തെറ്റ്


കൈരേഖകളും കൃഷ്ണമണിയുമുള്‍പ്പെടെ എല്ലാം ആധാറുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഏത് സേവനമാണ് ആവശ്യമെങ്കിലും ആധാര്‍ കാര്‍ഡ് നിര്‍ബന്ധവുമാണ്. എന്നാല്‍ ഒരാളുടെ ആധാര്‍ കാര്‍ഡില്‍ പേരിലോ വിലാസത്തിലോ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ഒരു ആനുകൂല്യവും ലഭിച്ചില്ലെന്നു വരാം. അതുകൊണ്ട് ആധാറിലെ വിവരങ്ങള്‍ ശരിയാണോ എന്നുറപ്പിക്കണം.

തെറ്റുണ്ടെങ്കിലും പേടിക്കണ്ട. അത് തിരുത്താനുള്ള അവസരവുമുണ്ട്. അക്ഷയ സെന്ററുകളില്‍ പോകാതെ നമുക്ക് സ്വന്തമായും തെറ്റുകള്‍ തിരുത്താം. അതിനായി http://ssup.uidai.gov.in/update/വെബ്‌സൈറ്റില്‍ ലോഗില്‍ ചെയ്യുക.

സൈറ്റ് തുറക്കുമ്പോള്‍ കാണുന്ന സ്‌ക്രീനിന്റെ വലതുവശത്ത് മുകളിലായി uidai home എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് അടുത്ത വിന്‍ഡോയിലേക്കു പോകാം. അവിടെ ആധാര്‍ അപ്‌ഡേറ്റ് എന്നത് തെരഞ്ഞെടുത്ത് ആവശ്യമായ തിരുത്തലുകള്‍ വരുത്തുക. നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ നിങ്ങളുടെ കൈയിലുണ്ടായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍


ഇപ്പോള്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ ക്കുന്നതും തിരുത്തല്‍ വരുത്തുന്നതും മേല്‍വിലാസം മാറ്റുന്നതും ഓണ്‍ലൈന്‍ വഴി സാധിക്കും. രാജ്യത്തിനു പുറത്തുള്ള പൗരന്മാര്‍ക്കും ഓണ്‍ലൈന്‍ വഴി പ്രവാസി വോട്ടറായി പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവുമുണ്ട്.

http://ceo.kerala.gov.in/എന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് പുതിയതായി പേരു ചേര്‍ക്കേണ്ടത്. ഈ സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ ഓണ്‍ലൈന്‍ വോട്ടര്‍ റജിസ്‌ട്രേഷന്‍ എന്ന ലിങ്ക് കാണാം. അതിലൂടെ അടുത്ത ഘട്ടത്തിലെത്തി അപ്ലേ ഫോര്‍ റജിസ്‌ട്രേഷന്‍ ഓഫ് ന്യൂ വോട്ടര്‍ എന്ന ആദ്യത്തെ ഓപ്ഷന്‍ തെരഞ്ഞെടുക്കുക. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ നിര്‍ദ്ദേശം ലഭിക്കും.

പേരു ചേര്‍ക്കാ നും നിയോജക മണ്ഡലം മാറ്റുന്നതിനും ഓരോ അപേക്ഷയാണ് നല്‍കേണ്ടത്. അതുകൊണ്ട് ഓരോ കോളവും വളരെ ശ്രദ്ധയോടെ വേണം പൂരിപ്പിക്കാന്‍. ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും കോളങ്ങള്‍ പൂരിപ്പിക്കാനുണ്ടാകും. ഫോട്ടോ, വിലാസം, പ്രായം തെളിയിക്കുന്ന
രേഖ തുടങ്ങിയവയും ഓണ്‍ലൈനായി തന്നെ അപ്‌ലോഡ് ചെയ്യണം.

അതുകൊണ്ട് ഫോം പൂരിപ്പിക്കും മുന്‍പ് തന്നെ ഇവ സ്‌കാന്‍ ചെയ്തു വയ്ക്കുന്നത് നന്നായിരിക്കും. എല്ലാ കോളങ്ങളും പൂര്‍ത്തിയാക്കി എന്നുറപ്പിച്ച ശേഷം സമര്‍പ്പിക്കുക എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുന്നതോടെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു.

ഓണ്‍ലൈന്‍ വഴി ഏതു ബൂത്തിലേ ക്കാണോ അപേക്ഷിച്ചത് ആ ബൂത്തിലെ ബൂത്ത് ലെവല്‍ ഓഫീസറിന്റെ പരിശോധ നാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപേക്ഷയില്‍ തഹസില്‍ദാരാണ് തീരുമാനമെടുക്കുന്നത്. അപേക്ഷിക്കുന്ന സമ യത്തും അപേക്ഷയിന്മേല്‍ തീരുമാന മെടുത്ത ശേഷവും അപേക്ഷകന് എസ്. എം.എസ് ലഭിക്കുന്നതിനാല്‍ അപേക്ഷയുടെ നിജസ്ഥിതി അറിയാനും സാധിക്കുന്നു.

വോട്ടര്‍പട്ടികയില്‍ ചേര്‍ത്തശേഷം അപേക്ഷകന്‍ ആവശ്യപ്പെട്ടതനുസരിച്ച് പോസ്റ്റ് വഴിയോ താലൂക്ക് ഓഫീസില്‍ നിന്ന് നേരിട്ടോ അപേക്ഷകന് ഇലക്ടറ ല്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് ലഭിക്കും. ഓണ്‍ലൈന്‍ സംവിധാനം പൂര്‍ണ്ണമായും നടപ്പാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം.

കെട്ടിട നികുതി


ഇടയ്ക്കിടെയാണെങ്കിലും, കെട്ടിടത്തിന്റെ നികുതിയടക്കാന്‍ പഞ്ചായത്ത്, മുന്‍സിപാലിറ്റി, കോര്‍പറേഷന്‍ ഓഫീസുകളില്‍ ക്യൂ നില്‍ക്കാറുണ്ട്. എന്നാല്‍ അതിനും ഓണ്‍ലൈന്‍ സംവിധാനമുണ്ട്. www. tax.lsgkerala.gov.in എന്ന സൈറ്റില്‍ പ്രവേശിച്ച് ജില്ല, കോര്‍പറേഷന്‍, നഗരസഭ, ഗ്രാമപഞ്ചായത്ത് എന്നിവയിലേതെന്ന് തെരഞ്ഞെടുക്കുക.

പിന്നീട് പ്രോപ്പര്‍ട്ടി ടാക്‌സ് സെര്‍ച്ച് ചെയ്ത്, പഴയ വാര്‍ഡ് ആണെങ്കില്‍ 1992 എന്നും പുതിയ വാര്‍ഡ് ആണെങ്കില്‍ 2013 എന്നുമാണ് സെലക്ട് ചെയ്യേണ്ടത്. അതിനു ശേഷം വീട്ടു നമ്പര്‍ നല്‍കി ഉടമസ്ഥന്റെ പേരിനു നേരെ സെലക്ട് ചെയ്ത് ഡിമാന്റ് വ്യൂ നല്‍കണം.

ഡിമാന്റ് ശരിയാണെങ്കില്‍ പേ ഓണ്‍ലൈന്‍ നല്‍കി കെട്ടിട ഉടമ യൂസര്‍നെയിം, പാസ്സ്‌വേര്‍ഡ് എന്നിവ തയാറാക്കി അതില്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് ബട്ടണ്‍ സെലക്ട് ചെയ്ത് പണമടയ്ക്കാം.

ഡിമാന്റ് തെറ്റാണെങ്കില്‍, കുടിശ്ശിക തുകയില്‍ സംശയമുള്ള ഉടമകള്‍, കഴിഞ്ഞ തവണെത്ത കരം അടച്ച രസീതുമായി അതാത് തദ്ദേശ സ്ഥാപനങ്ങളിലെത്തി ഡിമാന്റ് ശരിയാക്കിയ ശേഷം പണമടയ്ക്കാം. കുടിശ്ശിക സഹിതം നികുതി അടയ്ക്കുന്നവര്‍ക്ക് ഓണ്‍ലൈനിലൂടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കും ലഭിക്കും.

ഭൂ നികുതി


അതതു വില്ലേജ് ഓഫീസുകളിലാണ് കരമടക്കേണ്ടത്. മുന്‍പ് കരമടച്ച രസീതുമായി ചെല്ലുകയാണെങ്കില്‍ പോലും അല്‍പം സമയം അവിടെ ചെലവാക്കിയങ്കില്‍ മാത്രമേ ഭൂ നികുതി അടച്ച് രസീതുമായി മടങ്ങാന്‍ സാധിക്കുകയുള്ളു. അതിനോടൊപ്പം തന്നെ ഓഫീസിലുള്ള രജിസ്റ്റര്‍ പരിശോധിക്കുകയും ഉറപ്പാക്കുകയും ചെയ്താലേ ഉദ്യോഗസ്ഥരുടെയും ജോലി അവസാനിക്കൂ. അതിനെല്ലാം പരിഹാരമാണ് www.revenue.kerala.gov.in എന്ന വെബ്‌സൈറ്റ്. ഇതുപയോഗിച്ച് നികുതിയടക്കാന്‍ മിനുട്ടുകള്‍ മാത്രം മതിയാകും.

വെബ്‌സൈറ്റ് തുറക്കുന്നതിനോടൊപ്പം തന്നെ വലതു ഭാഗത്തായി പേ യുവര്‍ ടാക്‌സ് എന്ന ഓപ്ഷനുണ്ടാകും. അതില്‍ ക്ലിക്ക് ചെയ്ത്, സൈന്‍ അപ് സെലക്ട് ചെയ്ത് പുതിയ അക്കൗണ്ട് ആരംഭിക്കുക. അതിനു ശേഷമാണ് ഭുനികുതി അടയ്‌ക്കേണ്ടത്. ഒരിക്കല്‍ അക്കൗണ്ട് തുടങ്ങിയാല്‍ പിന്നീട് സൈന്‍ ഇന്‍ ചെയ്താല്‍ മതി. രസീത് പ്രിന്റെടുക്കാനുള്ള സൗകര്യമുണ്ടാവണം.

ഇതെല്ലാം വളരെ നിസ്സാരമായി ചെയ്യാമെങ്കിലും കേരളത്തിലെ വളരെ കുറച്ച് വില്ലേജ് ഓഫീസുകളില്‍ മാത്രമാണ് ഇപ്പോള്‍ ഓണ്‍ലൈന്‍ സംവിധാനമുള്ളത്. ഇങ്ങനെ പ്രിന്റ് എടുക്കുന്ന രസീതുകളുടെ ആധികാരികതയെ പറ്റിയുള്ള സംശയങ്ങളാണ് മറ്റിടങ്ങൡല ഓണ്‍ലൈന്‍ സംവിധാനത്തെ പ്രോത്സാഹിപ്പിക്കാന്‍ മടി കാണിക്കുന്നത്.

മുകളില്‍ പറഞ്ഞതെല്ലാം അതാതു വകുപ്പുകളുടെ വെബ്‌സൈറ്റുകളാണ്. ഇത് മറന്നു പോയാലും ഫോണിലോ മറ്റെവിടെങ്കിലും എഴുതിയത് നഷ്ടപെട്ടാലും പേടിക്കണ്ട. സൈറ്റ് അഡ്രസ് ഇല്ലെങ്കിലും എ ല്ലാ സേവനങ്ങളും ഓണ്‍ലൈനായി തന്നെ ചെയ്യാം. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kerala.gov.in. എല്ലാ വകുപ്പുകളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ലിങ്ക് ഈ സൈറ്റില്‍ തന്നെയുണ്ട്.

ഉദ്ദേശിക്കുന്ന വകുപ്പിന്റെ ലിങ്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താലും മതിയാകും. ഉദാ. കെട്ടിട നികുതി അടയ്ക്കണമെങ്കില്‍ ഗുഗിളില്‍ pay property tax online kerala എന്ന് ടൈപ് ചെയ്താല്‍ ഗൂഗിള്‍ വഴിക്കാട്ടിയാകും.

കെ. ആര്‍ ഹരിശങ്കര്‍

Ads by Google
Tuesday 29 May 2018 03.58 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW