Monday, April 22, 2019 Last Updated 3 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 29 May 2018 12.41 PM

മോട്ടോറോളയുടെ മോട്ടോ Z3 പ്ലേ ഉടൻ എത്തിയേക്കും

uploads/news/2018/05/221139/technews290518b.jpg

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ് മോട്ടോ Z3 പ്ലേ ഏറ്റവും മെലിഞ്ഞ മോഡലായിരിക്കുമെന്നാണ് റിപ്പോർട്ട്.

ഡ്യൂവൽ ക്യാമറ സാധാരണമായി മോട്ടോ ഫോണിൽ കാണുന്ന സർക്കിളിൽ ഉണ്ടാകും. 32 ജിബിയോ, 64 ജിബിയോ ആയിരിക്കും ഇൻറേണൽ മെമ്മറി. 6 ഇഞ്ചായിരിക്കും ഫോണിന്റെ സ്ക്രീൻ വലുപ്പം. ഫുൾ എച്ച്.ഡി എഎംഒഎൽഇഡി ഡിസ്പ്ലേയാണ് ഫോണിനുണ്ടാകുക.

സ്മാർട്ട്ഫോണിനു ചുറ്റും 18:9 എന്ന അനുപാതത്തിൽ കട്ടികുറഞ്ഞ ബിസലുകളാണ് നൽകിയിരിക്കുന്നത്. മുന്നിൽ ഹോം ബട്ടൺ ഇല്ല, പകരം ഫോണിന്റെ ചുവടെ കമ്പനിയുടെ ലോഗോ മാത്രമേയുള്ളൂ. മുകളിലാവട്ടെ, സെല്ഫി ക്യാമറ, എൽഇഡി ഫ്ളാഷ്, ഇയർപീസ് എന്നിവയുമുണ്ട്.

ക്വൽകോം സ്നാപ്ഡ്രാഗൺ 636 പ്രോസസറിൽ പ്രവർത്തിക്കുന്നു. കൂടാതെ 4ജിബി/ 6ജിബി റാമും 32ജിബി/ 64ജിബി സ്റ്റോറേജും ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എൽഇഡി ഫ്ളാഷോടു കൂടിയ രണ്ടു സെൻസറുകളാണ് ഫോണിന്റെ പിൻഭാഗത്ത് മുകളിലായി വൃത്താകൃതിയിലുള്ള ക്യാമറ മോഡ്യൂളിൽ പ്രവർത്തിക്കുന്നത്. ഡ്യുവൽ ക്യാമറ സെറ്റപ്പിൽ 12എംപി പ്രൈമറി ക്യാമറയും 8എംപി സെക്കന്ഡറി ക്യാമറയുമാണ്. സെൽഫി ക്യാമറ 5എംപിയും.

Ads by Google
Ads by Google
Loading...
TRENDING NOW