Thursday, September 13, 2018 Last Updated 0 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 29 May 2018 07.24 AM

കെവിനെ ക്വട്ടേഷന്‍ സംഘം ശനിയാഴ്ച സ്‌കെച്ച് ചെയ്തു; തെന്മലയില്‍ നിന്നുമെത്തിയവരെ വഴിതെറ്റാതെ അനീഷിന്റെ വീട്ടിലെത്തിച്ചതാര്? സംഘത്തിന് പ്രാദേശിക രാഷ്ട്രീയ സഹായം?

Kevin Joseph

കോട്ടയം: കിലോമീറ്ററുകള്‍ അകലെയുള്ള തെന്മലയില്‍ നിന്നുമെത്തിയ ക്വട്ടേഷന്‍ സംഘത്തെ വഴിതെറ്റാതെ അനീഷിന്റെ വീട്ടിലെത്തിച്ചതാര്? പ്രതികള്‍ക്കു പോലീസില്‍ നിന്നോ പ്രദേശവാസികളില്‍ നിന്നോ സഹായം ലഭിച്ചിരുന്നോ? പുതിയ അന്വേഷണ സംഘത്തിനു മുന്നില്‍ ചോദ്യങ്ങള്‍ ഏറെ.

ക്വട്ടേഷന്‍ സംഘത്തിനു മാന്നാനത്ത് വഴികാട്ടിയായത് പ്രാദേശിക രാഷ്ര്ടീയ ബന്ധമെന്നാണു സൂചന. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ഡിെവെ.എഫ്.ഐയുടെ പ്രവര്‍ത്തകരും ഉണ്ടായിരുന്നുവെന്ന സൂചനകളാണ് പൊലീസ് നല്‍കുന്നത്. തെന്മലയില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തിനു പ്രാദേശികമായുള്ള സഹായമില്ലാതെ മാന്നാനത്ത് എത്താനോ കൃത്യം നടത്തി മടങ്ങാനോ ആവില്ലെന്നു പോലീസ് വിശ്വസിക്കുന്നു.

സംഭവം നടന്ന മാന്നാനം പള്ളിത്താഴെ സി.പി.എമ്മിന്റെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നാണ്. പ്രാദേശികമായി പാര്‍ട്ടി അനുഭാവികളുടെ പിന്തുണ ഇവര്‍ക്കു ലഭിച്ചിട്ടുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്. കൊല്ലപ്പെട്ട കെവിനിന്റെയും അനീഷിന്റെയും കുടുംബം അടിയുറച്ച സി.പി.എം അനുഭാവികളും പ്രവര്‍ത്തകരുമാണ്. സംഭവത്തില്‍ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതിനായി മാന്നാനത്തെയും പ്രദേശത്തെയും മൊെബെല്‍ ടവര്‍ ലൊക്കേഷനുകള്‍ പോലീസ് സംഘം ശേഖരിച്ചു തുടങ്ങി. പ്രതികള്‍ ഉപയോഗിച്ച നമ്പരുകളില്‍നിന്നും പ്രദേശവാസികളില്‍ ആരെയെങ്കിലും വിളിച്ചിട്ടുണ്ടോ എന്നതാണ് പ്രധാനമായും പരിശോധനയ്ക്കു വിധേയമാക്കുന്നത്. ഈ നമ്പരുകള്‍ ശേഖരിച്ച ശേഷം ആവശ്യമെങ്കില്‍ ഇവരെ ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു.

കെവിനെയും അനീഷിനെയും ക്വട്ടേഷന്‍ സംഘം ശനിയാഴ്ച രാവിലെ മുതല്‍ സ്‌കെച്ച് ചെയ്തിരുന്നതായി സൂചന. പെണ്‍കുട്ടി വിവാഹ വിവരം വീട്ടില്‍ അറിയച്ചതു മുതല്‍ കെവിന്റെയും ബന്ധുക്കളുടെയും ഫോണുകളിലേക്കു പല തരത്തിലുള്ള ഭീഷണി സന്ദേശം ലഭിച്ചിരുന്നുവെങ്കിലും കാര്യമായി എടുത്തിരുന്നില്ല.

എങ്കിലും, ചില സൃഹൃത്തുക്കള്‍ കെവിനും അനീഷിനുമൊപ്പം ശനിയാഴ്ച അര്‍ധരാത്രി വരെ മാന്നാനത്തെ വീട്ടിലുണ്ടായിരുന്നു. ഈ സമയമത്രയും ക്വട്ടേഷന്‍ സംഘം പ്രദേശത്തു റോന്തു ചുറ്റിയിരുന്നു.
സുഹൃത്തുക്കള്‍ മടങ്ങിയതിനു പിന്നാലെ, കെവിനും അനീഷും കിടന്നു. പുലര്‍ച്ചെ ഒന്നരയോടെ ക്വട്ടേഷന്‍ സംഘം വീടിന്റെ അടുക്കളവാതില്‍ തല്ലിത്തകര്‍ത്ത് അകത്തു കയറുകയും മര്‍ദിക്കുകയുമായിരുന്നു. വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ത്ത സംഘം ഇരുവരെയും വലിച്ചിഴച്ചു വാഹനത്തില്‍ കയറ്റി. മൂന്നു വാഹനങ്ങളിലായി എത്തിയ സംഘം അനീഷിനെ ഒരു ഇന്നോവ കാറിലും കെവിനെ വാഗണ്‍ ആര്‍ കാറിലുമാണു കയറ്റിയത്.

വാഹനത്തില്‍ കയറ്റിയപ്പോള്‍ മുതല്‍ മര്‍ദനവും തുടങ്ങി. തുടര്‍ന്നു കെവിന്‍ വാഹനത്തില്‍ നിന്നു ചാടിപ്പോയെന്നു പറഞ്ഞു അനീഷിനെ തിരികെ കൊണ്ടുപോന്നു. തിരികെ വരുംവഴിയിലും മര്‍ദിച്ചതായി അനീഷ് പറയുന്നു.

Ads by Google
Tuesday 29 May 2018 07.24 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW