Monday, November 19, 2018 Last Updated 24 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 28 May 2018 05.52 PM

യുവാവിനെ പമ്പിലിട്ട് ചുട്ടുകൊല്ലാന്‍ ശ്രമിച്ച സംഭവം; പ്രതി കരിമണി വിനീത് പിടിയില്‍

uploads/news/2018/05/220907/petrol-pump.jpg

തൃശ്ശൂര്‍ : പെട്രോള്‍ പമ്പിലുണ്ടായ തര്‍ക്കത്തെ തുര്‍ന്ന് യുവാവിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഗുണ്ടയെ പോലീസ് അറസ്റ്റു ചെയ്തു. ഒമ്പതുങ്ങല്‍ സ്വദേശി വട്ടപറമ്പില്‍ കരിമണി വിനീത് എന്ന വിനീത് ആണ് പിടിയിലായത്. തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

മേയ് 20 ന് കോടാലി ചേലാട്ടുകര മൂന്നുമുറിയില്‍ ശ്രീദുര്‍ഗ പെട്രോള്‍ പമ്പില്‍ ബൈക്ക് യാത്രികര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെയാണ് മുപ്ലിയം സ്വദേശി മാണുകാടന്‍ വീട്ടില്‍ ദിലീപിന്റെ ദേഹത്ത് വിനീത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. പെട്രോളിക്കാനെത്തിയ ദിലീപിന് രണ്ടായിരം രൂപയുടെ ബാക്കിയായി പമ്പുകാര്‍ 10 രൂപയുടെ നോട്ടുകളാണ് നല്‍കിയത്. ഇത് എണ്ണിത്തിട്ടപ്പെടുത്താന്‍ ദിലീപ് സമയമെടുത്തപ്പോള്‍ ദിലീപിന് പിന്നില്‍ പെട്രോളടിക്കാന്‍ കാത്തു നിന്ന വിനീത് വഴക്കിടുകയും തര്‍ക്കത്തിനിടെ പമ്പ് ജീവനക്കാരിയുടെ കയ്യിലിരുന്ന കുപ്പിയിലെ പെട്രോള്‍ പിടിച്ചു വാങ്ങി ദിലീപിന്റെ ദേഹത്ത് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു.

തുണിയില്‍ തീ പിടിച്ച ദിലീപ് ഉടന്‍ തന്നെ അടുത്ത തോട്ടിലേയ്ക്ക് ചാടിയതിനെ തുടര്‍ന്നാണ് ജീവന്‍ കിട്ടയത്. ദിലീപിന്റെ ബൈക്ക് പമ്പില്‍ കിടന്ന് പൂര്‍ണ്ണമായും കത്തിയെങ്കിലും തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. പ്രതിയുടെ മുഖം സിസിടിവി കാമറയിലൂട തിരിച്ചറിഞ്ഞ പോലീസ് അന്നു മുതല്‍ ഇയാള്‍ക്കായി തെരച്ചെില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW