Thursday, February 14, 2019 Last Updated 13 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 28 May 2018 04.22 PM

കുമാര്‍ വിശ്വാസിനോടും വിശാല മനസ്‌കനായ അരുണ്‍ ജെയ്റ്റ്‌ലി ക്ഷമിച്ചിരിക്കുന്നു!

2015 ഡിസംബറിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മറ്റ് അഞ്ച് എഎപി നേതാക്കള്‍ക്കുമെതിരെ ജെയ്റ്റ്‌ലി 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപകീര്‍ത്തികേസ് നല്‍കിയത്.
Arun Jaitley,  Kumar Vishwas

ന്യുഡല്‍ഹി: ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അന്നത്തെ അസോസിയേഷന്‍ പ്രസിഡന്റായിരുന്ന കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ നടത്തിയ ആരോപണത്തില്‍ ആം ആദ്മി പാര്‍ട്ടി വിമത നേതാവ് കുമാര്‍ വിശ്വാസും മാപ്പുപറഞ്ഞു. കുമാറിന്റെ മാപ്പപേക്ഷ സ്വീകരിച്ച ജെയ്റ്റ്‌ലി കേസ് പിന്‍വലിച്ചു.

2015 ഡിസംബറിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മറ്റ് അഞ്ച് എഎപി നേതാക്കള്‍ക്കുമെതിരെ ജെയ്റ്റ്‌ലി 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപകീര്‍ത്തികേസ് നല്‍കിയത്.

ജെയ്റ്റ്‌ലിയോട് നിരുപാധികം മാപ്പപേക്ഷിച്ചുകൊണ്ടുള്ള കത്ത് കുമാര്‍ വിശ്വാസ് തിങ്കളാഴ്ചയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതായും കത്തില്‍ വ്യക്തമാക്കുന്നു. കത്ത് പരിഗണിചച്് കോടതി കേസ് അവസാനിപ്പിക്കുകയായിരുന്നു.

ജെയ്റ്റ്‌ലിക്കും കുടുംബത്തിനുമുണ്ടായ മാനക്കേടില്‍ നുരപാധികം മാപ്പ് പറയുകന്നതായി കുമാര്‍ വിശ്വാസ് അഭിഭാഷകനായ അമിത് യാദവ് മുഖേന നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു. വിശ്വാസിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നതായി ജെയ്റ്റലിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ രാജീവ് നായ്യാര്‍, മനിക് ദോഗ്ര എന്നിവര്‍ അറിയിച്ചു. ഇത് പരിഗണിച്ചാണ് കോടതി നടപടി.

നേരത്തെ കെജ്‌രിവാളും മറ്റ് നേതാക്കളും കോടതിയില്‍ മാപ്പപേക്ഷ നല്‍കിയ തലയൂരിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW