Tuesday, April 23, 2019 Last Updated 30 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 28 May 2018 03.08 PM

Fighting The KILLER

സ്തനകോശങ്ങളുടെ അമിതവളര്‍ച്ച ജീവനെ കാര്‍ന്നു തിന്നാനെത്തിയപ്പോള്‍ സധൈര്യം മുന്നോട്ടു നടന്ന ചിലരെക്കുറിച്ച്...
uploads/news/2018/05/220871/inspiringLife280518.jpg

അമ്മയുടെ മുലപ്പാലിനോളം മാധുര്യം മറ്റൊന്നിനുമില്ല. എന്നാല്‍ മുലയൂട്ടാനാവും മുമ്പ് അത് കവര്‍ന്നെടുക്കാന്‍ അര്‍ബുദ കോശങ്ങള്‍ ശ്രമിച്ചാലോ? അതിനെ മനസ്സു കൊണ്ടും ശരീരം കൊണ്ടും നേരിടേണ്ടേ? വേണം. അത് തെളിയിച്ച പല സ്ത്രീകളും ഇന്ന് നമുക്കിടയിലുണ്ട്.

അവരില്‍ പലരും തികച്ചും സാധാരണക്കാര്‍ മാത്രമാണ്, അതുകൊണ്ടു തന്നെ അവരുടെ ജീവിതം ഒരുപക്ഷേ നമ്മളാരും കാണണമെന്നില്ല.

എന്നാല്‍ പ്രേക്ഷകര്‍ ആരാധിക്കുന്ന പല പ്രശസ്തരും ഇങ്ങനൊരവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്. അവരുടെ ജീവിതം ഒരുപക്ഷേ ജീവിച്ചിരിക്കുന്ന പലര്‍ക്കും ഒരു പ്രചോദനമായി മാറിയേക്കാം. അവരില്‍ ചിലരെയൊന്ന് ഓര്‍മ്മിച്ചെടുക്കാം.

മലയാളികളുടെ സ്വന്തം ശ്രീ


കണ്ണുകള്‍ കൊണ്ടും പുരികക്കൊടി കൊണ്ടും അഭിനയത്തിന്റെ കൊടുമുടി കടന്നെത്തിയ മലയാളത്തിന്റെ മുഖശ്രീ, ശ്രീവിദ്യ. അഭിനയലോകത്ത് സജീവമായിരുന്ന സമയത്താണ് 2003 ല്‍ തനിക്ക് സ്തനാര്‍ബുദമാണെന്ന് ശ്രീവിദ്യ തിരിച്ചറിഞ്ഞത്. ഇരുനൂറിലധികം സിനിമകളിലൂടെ ജീവസുറ്റ കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തിച്ച ശ്രീവിദ്യ, തന്നെ കീഴടക്കാനെത്തിയ അര്‍ബുദവുമായി മൂന്നു വര്‍ഷങ്ങളോളം പൊരുതി.

ചികിത്സയും ആത്മവിശ്വാസത്തോടെയുള്ള നേരിടലുമായിരുന്നു ശ്രീവിദ്യയുടെ കരുത്ത്. പക്ഷേ പടര്‍ന്നു കയറിയ അര്‍ബുദകോശങ്ങളുമായുള്ള പോരാട്ടത്തില്‍ ആ സൗന്ദര്യധാമം തോറ്റു പോയി. എങ്കിലും അവസാനം വരെ വെള്ളിത്തിരയില്‍ ശ്രീവിദ്യ നിറഞ്ഞു നിന്നത് ഇച്ഛാശക്തി കൊണ്ടാണ്. സ്ത്രീകള്‍ക്കിടയില്‍ എന്നുമൊരു പ്രചോദനമാണ് ശ്രീവിദ്യ.

ഹോളിവുഡ് ബ്യൂട്ടി ആഞ്ചലീന


മെയ് 14, 2013... ഹോളിവുഡിന്റെ സ്വപ്നസുന്ദരി ആഞ്ചലീന ജോളിയ്ക്ക് സ്തനാര്‍ബുദമാണെന്ന് ആരാധകര്‍ തിരിച്ചറിഞ്ഞ ദിവസം. കേട്ടറിഞ്ഞവര്‍ തകര്‍ന്നുപോയപ്പോള്‍ ആഞ്ചലീന കരുത്തോടെ മുന്നോട്ടു നീങ്ങി. സ്വന്തം അമ്മയുടെ ജീവന്‍ കവര്‍ന്നെടുത്ത സ്തനാര്‍ബുദവുമായി പോരാടാന്‍ തന്നെ അവര്‍ തീരുമാനിച്ചു.
uploads/news/2018/05/220871/inspiringLife280518a.jpg

സ്തനാര്‍ബുദവും അണ്ഡാശയാര്‍ബുദവും തടയാനുള്ള മാസ്‌ടെക്‌ടോമി രണ്ടു തവണ ചെയ്താണ് ആഞ്ചലീന കരുത്ത് തെളിയിച്ചത്. പിന്നീടും അഭിനയലോകത്ത് സജീവമായി തന്നെ തുടര്‍ന്നു.

വളരെ നേരത്തെ തന്നെ അതു തിരിച്ചറിഞ്ഞതും സ്വന്തം ആരോഗ്യത്തിന് പ്രഥമസ്ഥാനം നല്‍കി ചികിത്സച്ചതും അര്‍ബുദ കോശങ്ങളെ കീഴ്‌പ്പെടുത്തിയതുമൊക്കെ ആഞ്ചലീന എന്ന വ്യക്തി മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമായി മാറാനുളള കാരണങ്ങളായി.

ബോളിവുഡ് ദിവാ മുംതാസ്


രണ്ടായിരത്തിന്റെ തുടക്കത്തിലാണ് സ്തനങ്ങളിലുണ്ടായ തടിപ്പ് അര്‍ബുദ കോശങ്ങളുടേതായിരുന്നുവെന്ന് പഴയകാല ബോളിവുഡ് സുന്ദരി മുംതാസ് തിരിച്ചറിഞ്ഞത്. കേട്ടറിഞ്ഞ സത്യങ്ങള്‍ തളര്‍ത്തിക്കളയും മുമ്പ് ഈ ഇതിഹാസനായിക അതിനെ നേരിടാന്‍ തന്നെ തീരുമാനിച്ചു.

54-ാം വയസ്സില്‍ ആറ് കീമോതെറാപ്പികളും 35 റേഡിയേഷനും നടത്തി 11 വര്‍ഷം മുംതാസ് പൊരുതി, അവസാനം വിജയിച്ചു. അതിനു ശേഷമാണ് ആരാധകര്‍ പോലും ഈ സത്യമറിഞ്ഞത്. ചികിത്സയ്ക്ക് ശേഷമുള്ള ഒരഭിമുഖത്തില്‍ ഐ ഡോണ്ട് ഗീവ് അപ്പ് ഈസ്‌ലി.

ഈവന്‍ ഡെത്ത് വില്‍ ഹാവ് ടു ഫൈറ്റ് മീ,, അതായത് തളരാന്‍ താന്‍ തീരുമാനിച്ചിട്ടില്ലെന്നും, മരണം പോലും താനുമായി യുദ്ധം ചെയ്യേണ്ടി വരുമെന്നുമാണ് മുംതാസ് പറഞ്ഞത്. പിന്നീട് പഴയതു പോലെ സുന്ദരിയായി വണ്‍ എ മിനിറ്റ് എന്ന ഡോക്യൂഡ്രാമയില്‍ പ്രത്യക്ഷപ്പെട്ട് മുംതാസ് പല സ്ത്രീകള്‍ക്കും റോള്‍ മോഡലായി മാറി.

നമ്രത സിംഗ് ഗുജ്‌റാള്‍


ബോളിവുഡ് ചിത്രം കാണ്ഡേയിലും, പല ഹാസ്യപരമ്പരകളിലും നിറഞ്ഞിരുന്ന ഇന്ത്യന്‍ അമേരിക്കന്‍ അഭിനേത്രി നമ്രത സിംഗ് 2008 ലാണ് തന്റെയുള്ളിലെ സ്തനാര്‍ബുദകോശങ്ങളെ തിരിച്ചറിഞ്ഞത്. ഇതറിഞ്ഞപ്പോള്‍ തോറ്റു മടങ്ങുന്നതിന് പകരം നമ്രത കീഴടക്കാന്‍ തീരുമാനിച്ചു. ആത്മവിശ്വാസത്തോടെ ചികിത്സകള്‍ ചെയ്ത് അര്‍ബുദത്തെ പോരാടി തോല്‍പ്പിച്ചു.

പിന്നീട് സ്തനാര്‍ബുദ വിഷയം കേന്ദ്രീകരിച്ച് വണ്‍ എ മിനിറ്റ് എന്ന ഡോക്യൂഡ്രാമ സംവിധാനം ചെയ്തു. അറുനൂറോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം അര്‍ബുദവിഷയവുമായി ബന്ധപ്പെട്ട സിനിമകളില്‍ മുന്‍പന്തിയിലാണ്. തന്നെ കീഴടക്കാനെത്തിയ അര്‍ബുദത്തെ പോരാടി തോല്‍പ്പിച്ചതിനൊപ്പം തന്റെ സിനിമയിലൂടെ നമ്രത മറ്റുള്ള സ്ത്രീകള്‍ക്ക് പ്രചോദനമായി.

uploads/news/2018/05/220871/inspiringLife280518b.jpg

ബാര്‍ബറാ മോറി


ബോളിവുഡ് ചിത്രം കൈറ്റ്‌സിലൂടെ ആരാധകരുടെ മനസ്സു കീഴടക്കിയ മെക്‌സിക്കന്‍ ബ്യൂട്ടി ബാര്‍ബറാ മോറി തനിക്ക് 29 വയസ്സുള്ളപ്പോഴാണ് സ്തനാര്‍ബുദകോശങ്ങളെ തിരിച്ചറിഞ്ഞത്. അധികമാരോടും തുറന്നു പറയാതെ, നേരത്തെ കണ്ടെത്തി, യഥാസമയത്ത് ചികിത്സ തേടിയാണ് ബാര്‍ബറാ അര്‍ബുദ കോശങ്ങളെ മുളയിലേ നുള്ളിക്കളഞ്ഞത്.

അഭിനയരംഗത്ത് ബാര്‍ബറാ ഇന്നും സജീവമായി തുടരുന്നു. കൃത്യസമയത്തുള്ള ചികിത്സകള്‍ സ്തനാര്‍ബുദത്തെ വേരോടെ പറിച്ചു കളയാനുള്ള മാര്‍ഗ്ഗമാണെന്ന് ബാര്‍ബറായുടെ ജീവിതം തെളിയിക്കുന്നു.

ഒന്നു ശ്രദ്ധിക്കൂ...


മുപ്പതുവയസ്സു കഴിഞ്ഞ വനിതകളെങ്കിലും സ്തനാര്‍ബുദത്തെക്കുറിച്ച് നിത്യജീവിതത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഇവര്‍ കൊഴുപ്പ് കുറച്ച്, ശരീരഭാരം മിതമായി നിലനിര്‍ത്തിക്കൊണ്ടുള്ള ജീവിതശൈലി സ്വീകരിക്കണം. വറുത്ത മീനിനുപകരം കറിവച്ച മീന്‍ കഴിക്കുക.

ഐസ്‌ക്രീം, ചോക്‌ലേറ്റ്, ബേക്കറി സാധനങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക, മുട്ടയുടെ മഞ്ഞക്കരു മാറ്റി വെള്ളക്കരു കഴിക്കുക, രാത്രിയില്‍ ചോറിന് പകരം സാലഡ് കഴിക്കുക എന്നിവയൊക്കെ ശീലമാക്കാം.പക്ഷേ ശ്രദ്ധിക്കുക, സലാഡിനുള്ള പച്ചക്കറികളും പഴങ്ങളും ദീര്‍ഘനേരം ചൂടുവെള്ളത്തിലിട്ടുവച്ച് നന്നായി കഴുകി വിഷാംശങ്ങള്‍ കളഞ്ഞു മാത്രം ഉപയോഗിക്കുക.

മിക്‌സി, വാഷിഗ്‌മെഷീന്‍, പമ്പ്‌സെറ്റ്, വാക്വംക്ലീനര്‍, ഗ്രൈന്‍ഡര്‍ തുടങ്ങിയവ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും നിശ്ചലമാക്കിവച്ച് ആ ജോലികള്‍ തനിയെ ചെയ്യണം. മുക്കാല്‍ മണിക്കൂര്‍ വീട്ടുമുറ്റത്തോ, നാട്ടുവഴിയിലോ നടക്കുക, വീട്ടില്‍ത്തന്നെ യോഗയോ, ചെറുവ്യായാമങ്ങളോ ചെയ്യുക എന്നിവയൊക്കെ അസുഖത്തെ അകറ്റി നിര്‍ത്തും. പക്ഷേ അതിനാദ്യം മടി മാറ്റണം, നല്ല ജീവിതശൈലി കൊണ്ടുവരണം.

ലക്ഷ്മി ബിനീഷ്

Ads by Google
Ads by Google
Loading...
TRENDING NOW