Thursday, September 13, 2018 Last Updated 21 Min 12 Sec ago English Edition
Todays E paper
Ads by Google
എം. ആര്‍. കൃഷ്ണന്‍
Monday 28 May 2018 11.19 AM

കുമ്മനത്തിനെ മാറ്റിയതിനു പിന്നില്‍ ബി.ഡി.ജെ.എസ്? സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിനു പിന്നില്‍ കുമ്മനമെന്ന്, ചെങ്ങന്നൂര്‍ ഇലക്ഷന്‍വച്ച് വിലപേശല്‍

Kummanam Rajasekharan

തിരുവനന്തപുരം: നിര്‍ണ്ണായകമായ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കുമ്മനം രാജശേഖരനെ ബി.ജെ.പി പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റിയത് ബി.ഡി.ജെ.എസിന്റെ സമ്മര്‍ദ്ദം മൂലം. കുമ്മനം മൂലമാണ് തങ്ങള്‍ക്ക് കേരളത്തിലെ എന്‍.ഡി.എയില്‍ അര്‍ഹതപ്പെട്ട സ്ഥാനം ലഭിക്കാത്തതെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ അവര്‍ നടത്തിയ സമ്മര്‍ദ്ദമാണ് ഇതിന് വഴിവച്ചത്. കുമ്മനം രാജശേഖരന്‍ ബി.ജെ.പി പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം ചെങ്ങന്നൂരില്‍ ബി.ഡി.ജെ.എസ് പി.എസ്. ശ്രീധരന്‍പിള്ളയെ പിന്തുണയ്ക്കില്ലെന്ന് അവര്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് വോട്ടെടുപ്പിന് തൊട്ടുമുമ്പ് കുമ്മനത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റിയത്. കുമ്മനത്തിന്റെകൂടി പ്രയത്‌നത്തിന്റെ അടിസ്ഥാനത്തിലാണ് ബി.ഡി.ജെ.എസ് കേരളത്തിലെ എന്‍.ഡി.എയുടെ ഭാഗമായത്. എന്നാല്‍ അതിന് ശേഷം അവര്‍ക്ക് നല്‍കാമെന്ന് പറഞ്ഞ സ്ഥാനങ്ങള്‍ ലഭിക്കാത്തത് വെള്ളാപ്പള്ളിയേയും കൂട്ടരേയും വല്ലാതെ പ്രകോപിതരാക്കിയിരുന്നു. പലതവണ സ്ഥാനം ലഭിച്ചുവെന്ന തരത്തില്‍ കുമ്മനം ഉള്‍പ്പെടെയുള്ളവര്‍ പ്രസ്താവന നടത്തിയിട്ടും അത് സംഭവിച്ചില്ല. ഇതിന് പിന്നില്‍ കുമ്മനമാണെന്നാണ് അവരുടെ നിലപാട്.

ബി.ഡി.ജെ.എസിന്റെ ആവശ്യങ്ങള്‍ ദേശീയനേതൃത്വത്തെ അറിയിക്കുന്നതിലും കാര്യങ്ങള്‍ നടപ്പാക്കുന്നതിലും കുമ്മനം വേണ്ടത്ര താല്‍പര്യം കാട്ടിയില്ലെന്നായിരുന്നു ബി.ഡി.ജെ.എസിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുമായി സഹകരിക്കില്ലെന്ന് ബി.ഡി.ജെ.എസ് പരസ്യമായി പ്രസതാവിക്കുകയും ചെയ്തു. തുടര്‍ന്നാണ് നേതാക്കള്‍ ഇടപെട്ടത്. ശ്രീധരന്‍പിള്ളയുള്‍പ്പെടെയുള്ള നേതാക്കളും ബി.ഡി.ജെ.എസിന്റെ തീരുമാനം ദേശീയനേതൃത്വത്തെ അറിയിച്ചു. ബി.ഡി.ജെ.എസ്. തന്നെ നേരിട്ട് ഇക്കാര്യം അമിത്ഷായുള്‍പ്പെടെയുള്ള നേതാക്കളെ അറിയിക്കുകയും ചെയ്തു.

ചെങ്ങന്നൂരില്‍ വോട്ടെടുപ്പിന് മുമ്പ് തീരുമാനമുണ്ടായില്ലെങ്കില്‍ സഹകരിക്കില്ലെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമഘട്ടത്തില്‍ കുമ്മനത്തെ ബി.ജെ.പി പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റിയത്. ഇത് സംസ്ഥാന ബി.ജെ.പിയിലും വല്ലാത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW