Thursday, September 13, 2018 Last Updated 48 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 27 May 2018 05.28 PM

ഗീത കപൂര്‍ യാത്രയായി; മക്കള്‍ക്ക് മൃതദേഹവും വേണ്ട

geeta kapoor, passed away

നടി ഗീത കപൂര്‍ (59) യാത്രയായി. മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് താരം വൃദ്ധസദനത്തില്‍ എത്തുന്നത്. എസ്ആര്‍വി ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഗീത കപൂറിനെ മകന്‍ രാജ ഗൊരെഗാവിലെ ഉപേക്ഷിച്ചത്.

നൂറിലേറെ സിനിമകളില്‍ വേഷമിട്ട താരത്തിന്റെ അവസാന നാളുകള്‍ ഏറെ വേദന നിറഞ്ഞതായിരുന്നു. മക്കള്‍ പോലും തിരിഞ്ഞുനോക്കാത്ത അവസ്ഥയില്‍ മാനസികമായും ശാരീരികമായും തളര്‍ന്ന ഗീത ഒടുവില്‍ മരണത്തെ വരിച്ചു. മക്കള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഇത്രയും നാള്‍ അന്ധേരിയിലെ ജീവന്‍ ആശ എന്ന വൃദ്ധസദനത്തില്‍ കഴിയുകയായിരുന്നു താരം.

കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ മകന്‍ രാജ ഗൊരെഗാവിലെ എസ്ആര്‍വി ആശുപത്രിയില്‍ അമ്മയെ ഉപേക്ഷിച്ചു കടന്നുകളഞ്ഞത്. സിനിമയില്‍ കൊറിയോഗ്രഫറായി പ്രവര്‍ത്തിക്കുന്ന രാജ എടിഎമ്മില്‍ നിന്ന് പണമെടുത്തിട്ട് വരാമെന്ന് പറഞ്ഞായിരുന്നു പോയത്. പക്ഷേ ഇയാള്‍ പിന്നീട് അമ്മയെ അന്വേഷിച്ച് തിരികെ വന്നില്ല. ഇയാളെ കൂടാതെ പൂജയെന്ന മകളും ഗീത കപൂറിനുണ്ട്. പൂജ എയര്‍ഹോസ്റ്റാണ്.

ഗീത കപൂറിന്റെ ആശുപത്രിച്ചെലവ് നിര്‍മാതാക്കളായ അശോക് പണ്ഡിറ്റ്, രമേശ് തൗറാനി എന്നിവരാണു വഹിച്ചത്. എല്ലാ ദിവസവും മകന്‍ വന്ന് കൂട്ടികൊണ്ടുപോകുമെന്ന പ്രതീക്ഷയിലായിരുന്നു വൃദ്ധസദനത്തിലുള്ള ഗീത കപൂറിന്റെ വാസമെന്ന് അശോക് പണ്ഡിറ്റ് അറിയിച്ചു. ഉപേക്ഷിച്ച ശേഷം മക്കളോ ബന്ധുക്കളോ ഗീത കപൂറിനെ ഒരിക്കല്‍ പോലും കാണാനായി വന്നിട്ടില്ല.

ആരും ഏറ്റെടുക്കാന്‍ വന്നില്ലെങ്കില്‍ നാളെ മൃതദേഹം സംസ്‌കരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഗിതാ കപൂറിന്റെ മൃതദേഹം രണ്ടു ദിവസമായി ജുഹുവിലെ കൂപ്പര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Ads by Google
Sunday 27 May 2018 05.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW