Wednesday, November 21, 2018 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 27 May 2018 08.37 AM

കോഴിക്കോട്ടുകാരോട് മംഗലാപുരത്തെ ആശുപത്രിക്കാര്‍ പറയുന്നു 'കടക്ക് പുറത്ത്'; ടോക്കണ്‍ നല്‍കുന്നതിന് മുന്‍പ് മലയാളികളെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കണം

Nipa virus

നിപ്പ പനി വ്യാപകമായി പടന്നുപിടിക്കുന്ന സാഹചര്യത്തില്‍ മറ്റു രോഗങ്ങള്‍ക്കും പനിക്കും മംഗലാപുരത്തെ ആശുപത്രിയില്‍ എത്തിയാല്‍ കോഴിക്കോട്ടുകാരെങ്കില്‍ ഉടനെ കടക്ക് പുറത്ത് എന്ന് ആശുപത്രിക്കാര്‍.

രോഗികള്‍ക്ക് മുന്‍കൂട്ടി അറിയിച്ചാല്‍ യാത്രാ സൗകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്തിയിരുന്ന ആശുപത്രികള്‍ പോലും ആതുര സേവനം വെടിഞ്ഞ് സ്വന്തം ആരോഗ്യരക്ഷയ്ക്കായുള്ള ഓട്ടത്തിലാണിപ്പോള്‍ യുണിവേഴ്സിറ്റി അടക്കമുള്ള മംഗലാപുരത്തെ ഒരു പ്രമുഖ മെഡിക്കല്‍ കോളേജില്‍ പനിയെ തുടര്‍ന്ന് രണ്ടു കോഴിക്കോട്ടുകാരെ അഡ്മിറ്റ് ചെയ്തിരുന്നു. ഇത് നിപ്പായാണെന്ന പ്രചരണം വ്യാപകമായതോടെ ഈ ആശുപത്രിയുടെ ദന്തല്‍ കോളേജിലേക്ക് പോലും ആളുകള്‍ പോകാതെയായി. എന്നാല്‍, മണിപ്പാല്‍ ലാബില്‍ രക്ത പരിശോധയുടെ റിപ്പോര്‍ട്ട് നെഗറ്റിവ് ആണെങ്കിലും ആശങ്ക നിങ്ങിയിട്ടില്ല.

ഇതേത്തുടര്‍ന്നാണ് ടോക്കന്‍ നല്‍കുന്നതിന് മുമ്പ് തന്നെ കേരളക്കാരെങ്കില്‍ തിരിച്ചറിയല്‍ രേഖകള്‍ ആശുപത്രി അധികൃതര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. മംഗലാപുരത്തെ മിക്ക മെഡിക്കല്‍ കോളേജിലും പ്രധാനമായും ചികിത്സയ്ക്ക് എത്തുന്നത് മലയാളികളാണ്. കേരളത്തിലെ പനിബാധ എറ്റവും ദോഷകരമായി ബാധിച്ചതും മംഗലാപുരത്തെ ആശുപത്രികളെയാണ് രോഗികളെ പെരുവഴിയില്‍ നിന്നും പോലും തട്ടികൊണ്ടു പോകുന്ന ആശുപത്രിക്കാര്‍ക്ക് ഇപ്പോള്‍ കടക്ക് പുറത്ത് എന്നു പറയേണ്ടി വരുന്നത് വരും ദിവസങ്ങളില്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ സാമ്പത്തികമായി കാര്യമായി ബാധിക്കുക തന്നെ ചെയ്യും.

ജീവനക്കാരോടു വിവേചനം; നടപടി തുടങ്ങി

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരോടു വിവേചനംകാണിച്ച സംഭവം വിവാദമായതിനെത്തുടര്‍ന്നു സര്‍ക്കാര്‍ നടപടി ആരംഭിച്ചു. മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി ജീവനക്കാര്‍ക്ക് എല്ലാ സൗകര്യവും വാഗ്ദാനം ചെയ്തു. ആശുപത്രി ജീവനക്കാരെ കയറ്റാത്ത ബസുകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നു മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി.

താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനി പുതശ്ശേരി ജോലിക്കിടെ നിപ ബാധിച്ചു മരിച്ചതിനെത്തുടര്‍ന്നാണ് താലൂക്ക് ആശുപത്രി ജീവനക്കാരോട് ഒരു വിഭാഗം ബസ് ജീവനക്കാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും വിവേചനം കാണിച്ചത്.ആശുപത്രി സ്റ്റോപ്പില്‍ ബസ് നിര്‍ത്താതിരിക്കുക, ആശുപത്രി ജീവനക്കാര്‍ ഇരിക്കുന്ന സീറ്റില്‍ മറ്റുള്ളവരെ ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, ടിക്കറ്റിന്റെ പണം വാങ്ങാതിരിക്കുക, ആശുപത്രിയിലേക്ക് ഓട്ടോറിക്ഷകള്‍ ഓടാതിരിക്കുക തുടങ്ങിയ രീതിയിലായിരുന്നു ഒറ്റപ്പെടുത്തല്‍. പേരാമ്പ്രയിലെ ഒരുകൂട്ടം ഓട്ടോ ഡ്രൈവര്‍മാര്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി 24 മണിക്കൂറും ഓടാന്‍ സന്നദ്ധമാണെന്ന് ആശുപത്രി ജീവനക്കാരെ അറിയിച്ചു. സ്റ്റോപ്പില്‍ നിര്‍ത്താത്ത ബസുകളൂടെ നമ്പര്‍ കുറിച്ചു നല്‍കിയാല്‍ നടപടിയെടുക്കുമെന്നു മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ബസ് ഉടമാ സംഘത്തിന്റെ ഭാരവാഹികള്‍ ആശുപത്രിയില്‍ എത്തി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. അതേസമയം ആശുപത്രിയില്‍ കിടത്തിചികില്‍സയ്ക്കെത്തുന്നവരുടെ എണ്ണത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ കിടത്തി ചികില്‍സയില്‍ ആരുമില്ല. കാഷ്വാലിറ്റിയില്‍ അമ്പതോളം പേര്‍ ഇന്നലെ ചികില്‍സ തേടിയെത്തി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW