Wednesday, September 12, 2018 Last Updated 14 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 26 May 2018 11.29 AM

എങ്കില്‍ പിന്നെ റാഷിദ് മാത്രം കളിച്ചാല്‍ പോരായിരുന്നോ? ഐപിഎല്‍ സെമി കണ്ടവര്‍ ചോദിച്ചതു ഇതുമാത്രം: ലോകോത്തര ബൗളര്‍ എന്ന് പ്രശംസിച്ച് സച്ചിനും!

Rashid Khan,  Sachin Tendulkar

ഐപിഎല്‍ രണ്ടാം ക്വാളിഫെയര്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിരയില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും കളം നിറഞ്ഞാടിയത് റാഷിദ് ഖാന്‍ ആയിരുന്നു. ലോകോത്തര ബാറ്റ്‌സ്മാന്‍മാരെയെല്ലാം വിറപ്പിച്ചുകൊണ്ടാണ് ഈ അഫ്ഗാന്‍ യുവതാരത്തിന്റെ വരവ്. എങ്കില്‍പ്പിന്നെ റാഷിദ് ഖാന്‍ മാത്രം ഒടു ടീമായി കളിച്ചാല്‍ പോരായിരുന്നോ? എന്നു പോലും ഐപിഎല്‍ ആരാധകര്‍ ചോദിച്ചുപോയി. ഇതാ പിന്നാലെ റാഷിദ് ഖാനെ പ്രശംസ കൊണ്ട് മൂടി ഇതിഹാസ താരം സച്ചിന്‍ തെണ്ടൂല്‍ക്കറും എത്തി.

'റാഷിദ് ഖാന്‍ ഒരു നല്ല സ്പിന്നറാണ് എന്ന് എപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ ഞാന്‍ തുറന്നു പറയട്ടെ ടി20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍ തന്നെയാണ് റാഷിദ്. പിന്നെ അദ്ദേഹം നല്ലൊരു ബാറ്റ്‌സ്മാനാണ് എന്നും ഇന്നത്തെ മത്സരത്തോടെ തെളിഞ്ഞിരിക്കുന്നു.' സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലെ വിജയശില്പി റാഷിദ് ഖാനായിരുന്നു. ബാറ്റുകൊണ്ടും ബോളുകൊണ്ടും തിളങ്ങിയ താരം സണ്‍റൈസേഴ്‌സിനേ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ബാറ്റിംഗില്‍ പതറിയ ഹൈദരാബാദിനെ 34 റണ്‍സെടുത്ത് മികച്ച സ്‌കോര്‍ സമ്മാനിച്ചു.അവസാന ഓവറില്‍ ആഞ്ഞടിച്ച അഫ്ഗാന്‍ താരം റാഷിദ് ഖാന്റെ ഇന്നിംഗ്‌സാണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 10 ബോളില്‍ 34 റണ്‍സാണ് താരം സ്വന്തമാക്കിയത്. നാല് സിക്‌സും 2 ഫോറുമുള്‍പ്പടെയാണ് റാഷിദിന്റെ ഇന്നിംഗ്‌സ്. പിന്നീട് ബോളിംഗിലും റാഷിദ് കൊല്‍ക്കത്തയുടെ അന്തകനായി. കെകെആറിന്റെ 3 വിക്കറ്റുകളാണ് താരം പിഴുതത്. റാഷിദിന്റെ ഓള്‍ റൌണ്ടര്‍ മികവില്‍ 13 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.

Ads by Google
Ads by Google
Loading...
TRENDING NOW