Thursday, May 23, 2019 Last Updated 46 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 26 May 2018 02.07 AM

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
ബിരുദ ഏകജാലക പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മഹാത്മാഗാന്ധി സര്‍വ്വകലാശാലയോട്‌ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള സര്‍ക്കാര്‍/എയ്‌ഡഡ്‌/സ്വാശ്രയ ആര്‍ട്‌സ് ആന്റ്‌ സയന്‍സ്‌ കോളജുകളിലെ 2018-19 അദ്ധ്യയന വര്‍ഷത്തെ ഏകജാലകം വഴിയുള്ള ഒന്നാം സെമസ്‌റ്റര്‍ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂണ്‍ 3 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌. പ്ര?വിഷണല്‍ റാങ്ക്‌ ലിസ്‌റ്റും ട്രയല്‍ അലോട്‌മെന്റും ജൂണ്‍ 7ന്‌ പ്രസിദ്ധീകരിക്കും. ഒന്നാം അലോട്ട്‌മെന്റ്‌ ജൂണ്‍ 13നും രണ്ടാം അലോട്ട്‌മെന്റ്‌ 22നും പ്രസിദ്ധീകരിക്കുന്നതാണ്‌. മാനേജ്‌മെന്റ്‌, കമ്മ്യൂണിറ്റി, സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍ ക്വാട്ട, വികലാംഗ വിഭാഗത്തിന്‌ സംവരണം ചെയ്‌ത സീറ്റുകള്‍ എന്നിവയിലേക്ക്‌ അപേക്ഷിക്കുന്നവര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ തന്നെ നേരിട്ട്‌ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്‌. ലക്ഷദ്വീപില്‍ നിന്നുള്ള അപേക്ഷകര്‍ക്കായി ഓരോ കോളേജുകളിലും സീറ്റുകള്‍ സംവരണം ചെയ്‌തിട്ടുണ്ട്‌. ലക്ഷദ്വീപ്‌ നിവാസികളായ അപേക്ഷകര്‍ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളില്‍ തന്നെ നേരിട്ട്‌ അപേക്ഷ സമര്‍പ്പിക്കണം. ഓരോ കോളേജുകളിലെയും അക്കാദമിക്‌ പ്രോഗ്രാം ന്ദന്ദന്ദ.്യന്റണ്മ.ണ്ഡദ്ദഗ്മ.ന്റ്യ.ദ്ധ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. കൂടാതെ പ്രോസ്‌പെക്‌ടസിന്റെ സംക്ഷിപ്‌തരൂപം മലയാളത്തിലും നല്‍കിയിട്ടുണ്ട്‌. സ്‌പോര്‍ട്‌സ്/കള്‍ച്ചറല്‍/വികലാംഗ സംവരണ സീറ്റുകളിലേക്കും പ്രവേശനത്തിനായി അപേക്ഷകര്‍ക്ക്‌ 31 വരെ കോളേജുകളില്‍ നേരിട്ട്‌ അപേക്ഷക സമര്‍പ്പിക്കാവുന്നതാണ്‌. റാങ്ക്‌ ലിസ്‌റ്റ് ജൂണ്‍ രണ്ടിന്‌ കോളേജുകളില്‍ പ്രസിദ്ധീകരിക്കുന്നതും പ്രവേശനം ജൂണ്‍ 4നകം പൂര്‍ത്തീകരിക്കേണ്ടതുമാണ്‌. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുവേണ്ടി സര്‍വ്വകലാശാലാ ഇന്‍ഫര്‍മേഷന്‍ സെന്ററുകളിലും അക്ഷയ സെന്ററുകളിലും സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. കൂടാതെ അഫിലിയേറ്റഡ്‌ കോളേജുകളിലും ഏകജാലക ഹെല്‍പ്പ്‌ ഡെസ്‌കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. എസ്‌.സി./എസ്‌.ടി. വിഭാഗത്തിന്‌ 330 രൂപയും മറ്റുള്ളവര്‍ക്ക്‌ 660 രൂപയുമാണ്‌ രജിസ്‌ട്രേഷന്‍ ഫീസ്‌. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ക്യാപ്‌സംബന്ധമായ എല്ലാ വിശദവിവരങ്ങളും www.cap.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 9188641784, 9188651784, 04812733369.

പുതുക്കിയ പരീക്ഷാ തീയതി

്‌ 28ന്‌ നടത്താന്‍ നിശ്‌ചയിച്ചിരുന്ന ഒന്നാം സെമസ്‌റ്റര്‍ എം.പി.എഡ്‌ (2017 അഡ്‌മിഷന്‍ റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ മെയ്‌ 30നും എം.ബി.എ. (ഓഫ്‌ കാമ്പസ്‌), നാലാം സെമസ്‌റ്റര്‍ ബി.എഡ്‌. സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ എന്നീ പരീക്ഷകള്‍ 31നും ഒന്നാം സെമസ്‌റ്റര്‍ എം.ഫില്‍ (ഫിസിക്കല്‍ എജ്യൂക്കേഷന്‍) പരീക്ഷകള്‍ ജൂണ്‍ 1നും, ഒന്നും രണ്ടും സെമസ്‌റ്റര്‍ ബി.ആര്‍ക്‌ , ഒന്നാം വര്‍ഷ എം.ഫാം സപ്ലിമെന്ററി (2016 അഡ്‌മിഷന്‍ 2016ന്‌ മുമ്പുള്ള അഡ്‌മിഷന്‍), നാലാം സെമസ്‌റ്റര്‍ ഡി.ഡി.എം.സി.എ. (2016 അഡ്‌മിഷന്‍ റഗുലര്‍/2014 2015 അഡ്‌മിഷന്‍ സപ്ലിമെന്ററി), മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി. മോളിക്യുലാര്‍ ബയോളജി ജനറ്റിക്‌ എഞ്ചിനീയറിംഗ്‌, നാലാം വര്‍ഷ ബി.എസ്‌.സി. നഴ്‌സിംഗ്‌ (2010 അഡ്‌മിഷന്‍ മുതല്‍) സപ്ലിമെന്ററി എന്നീ പരീക്ഷകള്‍ ജൂണ്‍ 4നും, നാലും ആറും സെമസ്‌റ്റര്‍ ബി.ടെക്‌, മൂന്നാം വര്‍ഷ ബി.ഫാം (സപ്ലിമെന്ററി), മൂന്നാം സെമസ്‌റ്റര്‍ എല്‍.എല്‍.ബി. (ത്രിവത്സരം - 2016 അഡ്‌മിഷന്‍ റഗുലര്‍, 2010-2015 അഡ്‌മിഷന്‍ സപ്ലിമെന്ററി, 2010ന്‌ മുമ്പുള്ള അഡ്‌മിഷന്‍ മേഴ്‌സി ചാന്‍സ്‌, ഏഴാം സെമസ്‌റ്റര്‍ എല്‍.എല്‍.ബി. (പഞ്ചവത്സരം) 2006-2010 അഡ്‌മിഷന്‍ സപ്ലിമെന്ററി, 2006 മുതല്‍ അഡ്‌മിഷന്‍ മേഴ്‌സി ചാന്‍സ്‌ എന്നീ പരീക്ഷകള്‍ ജൂണ്‍ 6നും നടത്തുവാന്‍ പുതുക്കി നിശ്‌ചയിച്ചു. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.
സ്‌കൂള്‍ ഓഫ്‌ പെഡഗോഗിക്കല്‍ സയന്‍സസില്‍ മെയ്‌ 28ന്‌ നടത്താന്‍ നിശ്‌ചയിച്ചിരുന്ന രണ്ടാം സെമസ്‌റ്റര്‍ എം.ഫില്‍ പരീക്ഷ മെയ്‌ 29ന്‌ നടത്തുവാന്‍ പുതുക്കി നിശ്‌ചയിച്ചു. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

പരീക്ഷാഫലം

2017 ജൂണ്‍ മാസത്തില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം.കോം (സി.എസ്‌.എസ്‌., ഇംപ്രൂവ്‌മെന്റ്‌/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂണ്‍ 8 വരെ അപേക്ഷിക്കാം.

Ads by Google
Saturday 26 May 2018 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW