Thursday, September 13, 2018 Last Updated 34 Min 49 Sec ago English Edition
Todays E paper
Ads by Google
അമ്പിളി പുലിയന്നൂര്‍
Friday 25 May 2018 07.57 PM

ടയര്‍ റീട്രേഡിംഗിന്റെ പേരിലെ കള്ളക്കളി പൊളിച്ച് തച്ചങ്കരി; ജോലിചെയ്യാത്തവരെ പിരിച്ചുവിട്ട നടപടി ശരിവക്കുന്ന കണക്കുകളുമായി കെ.എസ്.ആര്‍.ടി.സി.

Tomin Thachankary, KSRTC

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ടയര്‍ ക്ഷാമം മൂലം ബസുകള്‍ കട്ടപ്പുറത്താകുന്നതു വഴി നിത്യേന ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാകുന്നതിന്റെ കാരണം അന്വേഷിച്ച് സി.എം.ഡി ടോമിന്‍ തച്ചങ്കരി ഇക്കാര്യത്തില്‍ കൈക്കൊണ്ട നടപടി പൊളിക്കാന്‍ പ്രചരണവുമായി തൊഴിലാളി സംഘടനകള്‍ രംഗത്ത് ഇറങ്ങിയതോടെ ശരിയായ കണക്കുമായി കെ.എസ്.ആര്‍.ടി.സിയും രംഗത്ത്. ടയര്‍ റീട്രേഡിംഗ് പുറത്ത് ഏല്‍പ്പിച്ചാല്‍ പ്രതിദിനം 84,000 രൂപയും പ്രതിവര്‍ഷം 3.07 കോടിയും ലാഭമുണ്ടാകുമെന്നാണ് കോര്‍പ്പറേഷന്റെ കണക്ക്.

കെ.എസ്.ആര്‍.ടി.സിയിലെ ഒരു ടയര്‍ ഷോപ്പില്‍ ശമ്പളം, വേതനം, അലവന്‍സുകള്‍, ആനുകൂല്യങ്ങള്‍മറ്റു ചെലവുകള്‍ എന്നിവ ഇള്‍പ്പെടെ 86,165 രൂപ ചെലവാകും. ഒരു ദിവസം 78 ടയറുകള്‍ പുറത്തിറക്കുന്നതു വഴി ഒരു ടയറിന് 1105 രൂപ ചെലവാകും. എന്നാല്‍ പുറമേ റീട്രേഡ് ചെയ്യുന്നതിന് ഒരു ടയറിന് ശരാശരി ചെലവാകുന്നത് 825 രൂപയാണ്. ഇത്തരത്തില്‍ ടയര്‍ ഒന്നിന് 280 രൂപ ലാഭം കിട്ടും. 300 ടയറുകളാണ് ശരാഗരി പ്രതിദിനാവശ്യത്തിന് വേണ്ടത്. ഇത്തരത്തില്‍ പതിവര്‍ഷം 3.07 കോടി ലാഭമുണ്ടായാല്‍ ഇന്നത്തെ നിലയില്‍ കെ.എസ്.ആര്‍.ടി.സിക്ക് അയവുണ്ടാകും. ഇതേത്തുടര്‍ന്നാണ് ടയര്‍ ഷോപ്പുകളില്‍ ഇല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കണമെന്നാവശ്യം തച്ചങ്കരി ഉന്നയിച്ചത്.

എന്നാല്‍ ഇത് തൊഴിലാളികളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് ജീവനക്കാരില്‍ ഒരു വിഭാഗം നിസഹകരണം നടത്തുകയാണ്. ജോലി ചെയ്യാതെ പ്രതിഷേധിച്ചവര്‍ക്കെതിരെ അദ്ദേഹം നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും തൊഴിലാളികളുടെ നിസഹകരണം തുടരുന്നതിനാല്‍ കോര്‍പ്പറേഷനില്‍ ടയര്‍ക്ഷാമം അതിരൂക്ഷമായി തുടരുകയാണ്. നിരവധി ബസുകള്‍ ഇപ്പോഴും ടയറില്ലാതെ കട്ടപ്പുറത്താണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW