Wednesday, April 24, 2019 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 25 May 2018 03.09 PM

തെരുവില്‍ കാണം ഈ പെണ്‍കരുത്ത്

''ഫുട്പാത്തിലൂടെ വണ്ടിയോടിച്ചെത്തുന്ന ബംഗളൂരുവിലെ ചെറുപ്പക്കാരെ വിരട്ടിയോടിക്കുന്ന മഞ്ജു തോമസ് എന്ന പെണ്‍കുട്ടിയെക്കുറിച്ച്...''
uploads/news/2018/05/220023/manjuthomas250518.jpg

മഞ്ജു തോമസ്. ഇത് കേവലമൊരു പേരു മാത്രമല്ല, കണ്‍മുമ്പില്‍ എന്ത് തെറ്റ് കണ്ടാലും അതിനെതിരെ ശക്തമായി പ്രതികരിക്കുന്ന കരുത്ത്. ഈ കരുത്തിന് മുമ്പില്‍ തോറ്റു പിന്മാറിയവരേറെ. ആ കഥയിങ്ങനെ.

ബംഗളൂരുവിലെ ചുള്ളന്‍ പയ്യന്മാര്‍ക്ക് ഫുട്പാത്തിലൂടെ വണ്ടിയോടിക്കുന്നത് ഒരു ഹരമാണ്. ആവേശം അതിരുകടക്കുമ്പോള്‍ ഫുട്പാത്തിലൂടെ നടന്നു പോകുന്നവര്‍ക്ക് അപകടങ്ങളേറെയുണ്ടാകാറുണ്ട്.

പലരും ഭയം കൊണ്ടോ, പ്രതികരിക്കാനുള്ള ധൈര്യമില്ലാത്തതു കൊ ണ്ടോ പിന്മാറുന്നു.

അവരില്‍ നിന്നു തീര്‍ത്തും വ്യത്യസ്തയാണ് ഈ മലയാളി പെണ്‍കുട്ടി. ഫുട്പാത്തിലൂടെ വണ്ടിയോടിക്കുന്നവര്‍ക്ക് തടസമായി കല്ലുകള്‍ കൊണ്ട് ബാരിക്കേഡുകള്‍ നിര്‍മ്മിക്കുന്ന മഞ്ജു തോമസ് ഇന്ന് സമൂഹമാധ്യമങ്ങളിലും താരമാണ്.

തെറ്റിനെ തെറ്റാണെണ് തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണമെന്ന് പറയുന്ന മഞ്ജു തോമസിന് ഈ സമൂഹത്തെക്കുറിച്ചും ചിലത് പറയാനുണ്ട്.

ബാരിക്കേഡിന് പിന്നിലെ കഥ


കോളജില്‍ പഠിക്കുന്ന സമയത്താണ് ഈ സംഭവം നടക്കുന്നത്. ക്ലാസ് കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം വരുമ്പോഴാണ് ഫുട്പാത്തിലൂടെ കുറച്ച് പയ്യന്മാര്‍ ബൈക്കോടിച്ച് വരുന്നത്. ദൂരെ നിന്ന് കണ്ടപ്പോഴേ ഞാന്‍ ഒതുങ്ങി നടന്നു.

പക്ഷേ ബൈക്ക് വളരെ വേഗത്തില്‍ വന്നതു കൊണ്ട് എന്റെ ബാഗ് ബൈക്കിന്റെ ഹാന്‍ഡിലില്‍ കൊളുത്തി തെറിച്ചു പോയി. അന്നെനിക്ക് നന്നായി ദേഷ്യം വന്നു. ആ ദേഷ്യത്തിനാണ് ഫുട്പാത്തിലൂടെ വണ്ടിയോടിക്കുന്നവര്‍ക്കെതിരെ കല്ലു കൊണ്ടുള്ള ബാരിക്കേഡുകള്‍ വച്ച് ഞാനാദ്യമായി പ്രതിഷേധിച്ചത്.

പിന്നീട് ഫുട്പാത്തിലൂടെ വണ്ടിയോടിച്ച് വരുന്നവര്‍ക്ക് തടസമായി ഞാന്‍ ബാരിക്കേഡുകള്‍ വച്ചു തുടങ്ങി. അങ്ങനൊരിക്കലാണ് ഒരാള്‍ ചോദിച്ചത്, നിന്റച്ഛന്റെ വക യാണോ ഈ വഴി?? എന്ന്. ഞാന്‍ തമാശ രൂപത്തില്‍ മറുപടി കൊടുത്തു: അച്ഛന്റെ വകയല്ല, അമ്മയുടെ വകയാണ്. ഭാരതമാണ് എന്റെ അമ്മ!! എന്ന്.

അന്ന് ബാരിക്കേഡുകള്‍ വയ്ക്കുന്നത് കണ്ട വഴിയാത്രക്കാരില്‍ ആരോ ഒരാളാണ് ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തത്.

uploads/news/2018/05/220023/manjuthomas250518c.jpg

പിന്തുണച്ചവരേറെ


ഈ സംഭവം നടന്ന ശേഷം എന്നെ സപ്പോര്‍ട്ട് ചെയ്തവരേറെയാണ്. സുഹൃത്തുക്കളും എന്നെ അറിയാവുന്നവരുമൊക്കെ ചെയ്തത് നന്നായിി എന്നു പറഞ്ഞു.

ബംഗളൂരു പോലൊരു സിറ്റിയില്‍ വിശാലമായ റോഡുണ്ട്., പിന്നെ എന്തിനാണ് ഫുട്പാത്തിലൂടെ വണ്ടിയോടിക്കുന്നത്? അതിന്റെ ആവശ്യമില്ലെന്ന് എനിക്ക് തന്നെ തോന്നി.

മാത്രമല്ല, തെറ്റ് കണ്ടാല്‍ എന്തായാലും പ്രതികരിക്കണം. അതിനൊരിക്കലും മടി കാണിക്കേണ്ടതില്ല. പലരും ഭയന്ന് പിന്നോട്ട് പോകുമ്പോഴാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്.

പെണ്‍കുട്ടികളും സമൂഹവും


പെണ്‍കുട്ടികള്‍ക്ക് ഇപ്പോഴും സ്വതന്ത്രമായി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ ഉള്ള സ്വാതന്ത്ര്യം സമൂഹം നല്‍കുന്നില്ല. സ്ത്രീകള്‍ അത് ചെയ്യരുത്, ഇത് ചെയ്യരുത്. എന്തിനേറെ പറയുന്നു.

പല മാതാപിതാക്കളും പെണ്‍കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നത്, നീ പെണ്ണാണ്. അതുകൊണ്ട് നിനക്ക് ചില നിയന്ത്രണങ്ങളുണ്ട്..എന്നാണ്.

എന്തുകൊണ്ട് മാതാപിതാക്കള്‍ ആണ്‍മക്കളെ ഉപദേശിക്കുന്നില്ല? നീ ആണാണ്. പെണ്‍കുട്ടികള്‍ക്കെതിരെ അനീതി കണ്ടാല്‍ പ്രതികരിക്കണം. അല്ലെങ്കില്‍ സ്വന്തം സഹോദരിമാരായി കണ്ട് അവരെ സഹായിക്കണം..എന്ന്. ഇതല്ലേ ഇനിയുള്ള നാളുകളില്‍ വേണ്ടത്.

പെണ്‍കുട്ടികള്‍ക്കെതിരായ പ്രശ്‌നങ്ങ ളില്‍ അവര്‍ സ്വയം മറുപടി പറയാതിരുന്നാല്‍ എന്താകും അവസ്ഥ? ഇന്നത്തെ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചാലോചിക്കുമ്പോള്‍ പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. കണ്‍മുമ്പില്‍ ഒരു സ്ത്രീക്കെതിരെ അനീതി നടക്കുമ്പോള്‍ പലരും മിണ്ടാതിരിക്കാറുണ്ട്.

എന്നാല്‍ അത് തെറ്റാണെന്ന് മനസ്സിലാക്കേണ്ട സമയം കഴിഞ്ഞു. കാരണം നാളെ ചിലപ്പോള്‍ നമ്മുടെ കുടുംബത്തിലുള്ളവര്‍ക്കോ, നമ്മുടെ പ്രിയപ്പെട്ടവര്‍ക്കോ ആവും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുക. അതുകൊണ്ട് തെറ്റ് കണ്ടാല്‍ പ്രതികരിക്കുക തന്നെ വേണം.

കഠുവയില്‍ ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടി വാര്‍ത്തകളില്‍ നിറയുമ്പോള്‍ കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്. അതെല്ലാം ചുരുക്കം ദിവസങ്ങള്‍ മാത്രമേ ഉണ്ടാകൂ. സത്യത്തില്‍ നിയമം സംരക്ഷിക്കേണ്ടവര്‍ തന്നെ ആ കുഞ്ഞിനെ ഇല്ലായ്മ ചെയ്തുവെന്നറിയുമ്പോള്‍ ഹൃദയം നുറുങ്ങുന്ന വേദനയുണ്ട്.

uploads/news/2018/05/220023/manjuthomas250518a.jpg

സമൂഹമാധ്യമങ്ങളും പ്രതിഷേധവും


എന്തെങ്കിലും ഒരു അനീതി സമൂഹത്തിലുണ്ടായാല്‍ സ്വന്തം അഭിപ്രായം സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരെ അറിയിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല. ഇനിയൊരു പെണ്‍കുട്ടിക്ക് ഇത്തരം അനുഭവമുണ്ടാകാന്‍ അനുവദിക്കില്ലെന്ന് സ്വയം മനസ്സിലുറച്ച് അതിന് വേണ്ടി പ്രവര്‍ത്തിച്ച് കാണിക്കണം.

അല്ലാതെ ഫേസ്ബുക്ക് പോസ്‌റ്റോ, സ്റ്റാറ്റസോ അല്ല സമൂഹത്തിനാവശ്യം. പലരും ഇത്തരം ന്യൂസുകള്‍ വായിച്ച് വിടുന്നതേയുള്ളൂ. ഒരു ചല്‍ത്താ ഹെഹ ആറ്റിറ്റിയൂഡ്. അത് മാറണം.

പെണ്‍കുട്ടികള്‍ ശക്തരാകണം


ബാരിക്കേഡ് വച്ച് പ്രതികരിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചവരും ഏറെയുണ്ട്. നീയൊ രു പെണ്‍കുട്ടിയാണ്. അതുകൊണ്ട് ഇതൊന്നും ചെയ്യരുത് എന്ന് പറയുന്നവരു ണ്ട്. ഇന്ത്യ വളരെ പുരോഗമിച്ചുവെന്ന് പറഞ്ഞാലും പെണ്‍കുട്ടികള്‍ പറയുന്ന പല കാര്യങ്ങളും അംഗീകരിക്കാന്‍ ഈ സമൂഹം തയ്യാറല്ല.

മാതാപിതാക്കളുടെ പിന്തുണ


ഞാന്‍ കോട്ടയംകാരിയാണ്. തിരുവഞ്ചൂരാണ് സ്വദേശം. അച്ഛന്‍ എബ്രഹാമും അമ്മ റോസിയും രണ്ട് സഹോദരങ്ങളുമടങ്ങുന്ന കുടുംബമാണ് എനിക്ക് ഏറെ പിന്തുണ തരുന്നത്.

കോട്ടയമാണ് സ്വദേശമെങ്കിലും ബംഗളൂരുവിലാണ് എന്റെ ജോലി. ഇവിടെ ഗ്ലോബല്‍ കണ്‍സ്യൂമര്‍ പ്രോഡക്ട്റ്റ്‌സില്‍ എച്ച്. ആര്‍. ഓഫീസറായാണ് ഞാന്‍ ജോലി ചെയ്യുന്നത്.

ഈ സംഭവത്തിന് ശേഷം ആദ്യമൊക്കെ അവര്‍ പേടിയോടെയാണ് സമീപിച്ചത്. നിനക്ക് വേറെ പണിയൊന്നുമില്ലേ. എന്തിനാ ഇതിന്റെ പിന്നാലെ പോകുന്നത്?? എന്നു ചോദിച്ചു. ഇപ്പോള്‍ പേടിയൊക്കെ മാറി. അച്ഛനും അമ്മയും എനിക്കേറെ പിന്തുണ നല്‍കുന്നുണ്ട്.

ശില്പ ശിവ വേണുഗോപാല്‍

Ads by Google
Friday 25 May 2018 03.09 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW