പഠന വൈകല്യ മാണെങ്കില്‍ പലതരം ടീച്ചിംഗ് ടെക്നിക്കുകളിലൂടെ പരിഹാരം കണ്ടെത്താന്‍ സാധിക്കും
മകന് പഠനവൈകല്യമുണ്ടോ എന്ന് പരിശോധിച്ചറിയണം. എന്തായാലും പഠിക്കാനുള്ള മടികൊണ്ടാവാന് സാധ്യതയില്ല. പഠന വൈകല്യമുള്ള കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ എഴുതാന്‍ കഴിഞ്ഞെന്നുവരില്ല. മറ്റ് കാര്യങ്ങളില്‍ കുട്ടി അതി സമര്ഥനുമായിരിക്കും. എഴുതാ ന് അറിയില്ലെങ്കിലും ക്ലാസില്‍ ചോദ്യം ചോദിച്ചാല്‍ ഉത്തരം പറയുവാന്‍ കഴിയും.
അതേപോലെ വരയിലും സ്പോര്‍ട്സിലുമൊക്കെ ഇത്തരം കുട്ടികള്‍ മിടുക്ക് തെളിച്ചെന്നിരിക്കും. പറഞ്ഞുകൊണ്ട് എഴുതിയാലും സ്പെല്ലിംഗ് തെറ്റായി എഴുതുക, ചെറിയ തുകയില്‍ നിന്നും വലിയ തുക കുറയ്ക്കുക തുടങ്ങിയ പല പ്രശ്നങ്ങളും ഈ കുട്ടികളില്‍ സാധാരണമാണ്. കുട്ടിയെ ഒരു പീഡിയാട്രിഷനെ കാണിക്കണം. പഠന വൈകല്യമാണെങ്കില്‍ പലതരം ടീച്ചിംഗ് ടെക്നിക്കുകളിലൂടെ പരിഹാരം കണ്ടെത്താന്‍ സാധിക്കും.
കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും ഓരോരുത്തര്‍ക്കും കിടക്കുന്ന രീതി വ്യത്യസ്തമായിരിക്കും. ഓരോരുത്തരും യോജിക്കുന്ന രീതിയിലാണ് കിടക്കുന്നത്. അതിനാല്‍ കുഞ്ഞിന്റെ കിടക്കുന്ന രീതിക്ക് വലിയ പ്രാധാന്യമൊന്നുമില്ല. അതേസമയം ആറുമാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ കമിഴ്ത്തി കിടത്തി ശീലിക്കാതിരിക്കുന്നതാണ് നല്ലത്.
കുഞ്ഞുങ്ങളുടെ കിടപ്പ് അവരുടെ സൗകര്യത്തിനാണ്. മുതിര്‍ന്നവരെപ്പോലെ ഏതെങ്കിലും ഒരു പ്രത്യേക രീതിയില്‍ അവര്‍ കിടക്കണം എന്ന് നിര്‍ബന്ധിക്കാനാവില്ല. ക്രമേണ അവര്‍ കിടപ്പിന്റെ രീതി കണ്ടെത്തും. അതുകൊണ്ടുതന്നെ കുഞ്ഞ് ചരിഞ്ഞു കിടന്ന് ഉറങ്ങുന്നത് രോഗലക്ഷണമായി കരുതാനാവില്ല.
കുഞ്ഞിന്റെ ശാരീരിക വളര്‍ച്ചയെക്കുറിച്ചും നടക്കാന്‍ തുടങ്ങിയതിനെക്കുറിച്ചും കൂടി അറിയാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇതില്‍ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നമുണ്ടോ എന്ന് കണ്ടെത്താനാവുകയുള്ളു. കത്തി ല്‍ പറഞ്ഞിരിക്കുന്ന വിവരങ്ങളുടെ അസിസ്ഥാനത്തില്‍ താങ്കള്‍ ഭയപ്പെടേണ്ടതായി ഒന്നുമില്ല.
കത്തില്‍ നിന്നും മനസിലാകുന്ന വിവരങ്ങള്‍ അനുസരിച്ച് കുട്ടിക്ക് ഒപ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ എന്ന അവസ്ഥയാവാനാണ് സാധ്യത. അഡിനോഡ് ഗ്രന്ഥിയുടെയോ ടോന്സിലിന്റെയോ തകരാര്‍ മൂലം ശ്വാസതടസം അനുഭവപ്പെടുകയും ഇതിന്റെ ഫലമായി ഉറക്കത്തിന് തടസം നേരിടുകയോ ചെയ്യുന്ന അവസ്ഥയാണിത്. ഇത്തരം പ്രശ്നമുള്ള കുട്ടികള്‍ കൂര്ക്കംവിലിക്കുന്നരായിരിക്കും.
ശ്വാസോച്ഛ്വാസത്തിന് തടസം നേരിടുന്നതുകൊണ്ടാണിത്. ഇതുമൂലം ഉറക്കത്തില്‍ പലതവണ കുട്ടി അറിയാതെ ഉണരുന്നു. ഓരോ തവണ ഉണരുമ്പോഴും ഉറക്കം മുറിയുന്നു. ശരിയായ ഉറക്കം നഷ്ടമാവുന്നു.
ക്ലാസില്‍ ഉറക്കംതൂങ്ങുന്നതും ക്ഷീണവും അനുഭവപ്പെടുന്നതും ഇതുകൊണ്ടാകണം. പത്തുവയസുള്ള കുട്ടി ശരാശരി 8 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങണം. ഡോക്ടറെ കാണിക്കണം. കൂര്‍ക്കംവലിയുണ്ടെങ്കില്‍ അക്കാര്യവും ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തണം.
കുട്ടികളില്‍ പല കാരണങ്ങള്‍കൊണ്ട് വൃഷണസഞ്ചിക്ക് വീക്കവും വേദനയും ഉണ്ടാകാം. വൃഷണസഞ്ചിക്ക് ശക്തമായ ക്ഷതമേല്‍ക്കുക, വൃഷണസഞ്ചിക്ക് പെട്ടെന്നുണ്ടാകുന്ന വീക്കം ഒരുപക്ഷേ വൃഷണം തിരിയുക അല്ലെങ്കില്‍ ടോര്‍ഷന്‍ ഓഫ് ടെസ്റ്റിസ് എന്ന അസുഖം കൊണ്ടാവാം. ഇതുമൂലം വൃഷണത്തിന് അതികഠിനമായ വേദന അനുഭവപ്പെടും.
കൂടാതെ ഛര്‍ദി, വയറുവേദന തുടങ്ങിയ അസ്വസ്ഥതകളും ഉണ്ടാകും. വൃഷണസഞ്ചിയില്‍ ഒരു നാളിയില്‍ തൂങ്ങിയാണ് വൃഷണം സ്ഥിതിചെയ്യുന്നത്. ഈ നാളിവഴിയാണ് വൃഷണത്തിലേക്ക് രക്തം എത്തുന്നത്. ഈ നാളി ചില സാഹചര്യത്തില്‍ കയറുപോലെ പിരിയാനിടയുണ്ട്. ഇങ്ങനെ തിരിയുന്നതിന്റെ ഭാഗമായി വൃഷണത്തിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്നു.
ഇതിന്റെ ഫലമായി വൃഷണത്തില്‍ വേദനയും വീക്കവും ഉണ്ടാകും. അടിയന്തിര ചികിത്സ ലഭ്യമാക്കേണ്ട രോഗാവസ്ഥയാണിത്. എന്നാല്‍ കത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ വൃഷണസഞ്ചിയിലെ എപ്പിഡൈഡിമോ എന്ന ഭാഗത്തിനുണ്ടായ വീക്കമാകാനാണ് സാധ്യത കൂടുതല്‍.
ചെറുപ്പകാലത്ത് വീഴ്ചയെത്തുടര്‍ന്ന് നെറ്റിയിലുണ്ടായ മുഴ പതിനഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷവും നിലനില്‍ക്കുന്നത് സ്വാഭാവികമല്ല. അതുകൊണ്ട് ഇപ്പോള്‍ കാണപ്പെടുന്ന മുഴയുടെ കാരണമെന്തെന്ന് കണ്ടെത്താന്‍ വിദഗ്ധനായൊരു സര്‍ജനെ കണ്ട് പരിശോധന നടത്തേണ്ടിവരും.
സര്‍ജറിയുടെ ആവശ്യമുണ്ടോ എന്ന് മുഴയുടെ സ്വഭാവം അറിഞ്ഞശേഷം മാത്രമേ നിശ്ചയിക്കാനാവുകയുള്ളു. മറ്റൊരു കാര്യം, ആര്‍ത്തവത്തെത്തുടര്‍ന്ന് ശരീരം ക്ഷീണിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന് കത്തില്‍ പറഞ്ഞിരിക്കുന്നു. അതിനാല്‍ കുട്ടിക്ക് വിളര്‍ച്ചയുണ്ടോ എന്നും പരിശോധിക്കേണ്ടതായുണ്ട്.
നെറ്റിയില്‍ ജന്മനാതന്നെ ഈ മുഴ ഉണ്ടോ എന്നും പരിശോധിക്കണം. ചിലപ്പോള്‍ വീണപ്പോള്‍ മാത്രമാവാം മുഴ നിങ്ങളുടെ ശ്രദ്ധയില്‍പെട്ടത്. ശരീരം തടിച്ചപ്പോള്‍ മുഴ അപ്രത്യക്ഷമാവുകയും പിന്നീട് മെലിഞ്ഞപ്പോള്‍ തെളിഞ്ഞുവന്നതാവാം