Thursday, January 24, 2019 Last Updated 5 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 25 May 2018 12.45 PM

സാഹസീകത തെളിയിച്ച് താരമായി മിയയും അമ്മയും

Miya george

ലോകമെമ്പാടുമുള്ള സഞ്ചാരികളുടെയും ആഗ്രഹങ്ങളില്‍ ഒന്നാകും സ്‌കൈ ഡൈവിങ്. അല്‍പം സാഹസീകത നിറഞ്ഞ ഈ പ്രവര്‍ത്തി ചെയ്യുവാന്‍ ഒരല്‍പം മനക്കട്ടി വേണമെന്നത് മറ്റൊരു സത്യമാണ്.

ഇതിന്റെ ത്രില്‍ അനുഭവിച്ചറിഞ്ഞിരിക്കുകയാണ് മലയാളിതാരം മിയാ ജോര്‍ജ്. അമ്മയ്‌ക്കൊപ്പമാണ് താരം ആകാശച്ചാട്ടം നടത്തിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഇത്തരം സാഹസീക കൃത്യങ്ങളില്‍ തനിക്ക് പറ്റിയ കൂട്ട് തന്റെ അമ്മയാണെന്നും മിയ ഇതില്‍ കുറിക്കുന്നു. ഫ്‌ലോറിഡയില്‍ നിന്നുമാണ് ഇരുവരും സ്‌കൈഡൈവ് നടത്തിയത്.

''മെയ് 15 തനിക്കും അമ്മയ്ക്കും വളരെ പ്രത്യേകതകള്‍ നിറഞ്ഞ ഒരു ദിവസമാണ്. നീണ്ട നാളുകളായി ഞങ്ങളുടെ ഉള്ളിലുണ്ടായിരുന്ന ഒരു ആഗ്രഹം അന്ന് സാധിച്ചതാണ് അതിന് കാരണം. അതിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാന്‍ വാക്കുകള്‍ ഇല്ല. ദൈവത്തിന് നന്ദി' ഇതായിരുന്നു മിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW