Wednesday, October 17, 2018 Last Updated 3 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 25 May 2018 12.23 PM

'സുഡാനി' വീണ്ടും മലയാളത്തിലേക്ക്; ഇത്തവണ എത്തുന്നത് വിനയന്റെ മകന്റെ വില്ലനായി

Sudani from Nigeria

സുഡാനി ഫ്രം നൈജീരിയ എന്ന് ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച പ്രിയതാരമാണ് സാമുവല്‍ റോബിന്‍സന്‍. ചിത്രം പുറത്തിറങ്ങിയ ശേഷമുള്ള വംശീയ വിദ്വേഷമടക്കമുള്ള ആരോപണങ്ങള്‍ക്ക് ശേഷം വീണ്ടും നൈജീരിയന്‍ താരം ഇന്ത്യന്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

എന്നാല്‍ ഇത്തവണ നായകനായല്ല മറിച്ച് പ്രതിനായകനാണ് സുഡാനി എത്തുന്നത്. പര്‍പ്പിള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് പ്രധാനവില്ലന്‍ വേഷത്തില്‍ 19 കാരന്‍ എത്തുന്നത്.

ക്യാമ്പസ് പശ്ചാത്തലത്തില്‍ പുറത്തിറങ്ങുന്ന ചിത്രം ഒരുക്കുന്നത് തെലുങ്ക് സംവിധായകന്‍ പാര്‍ത്ഥസാരധിയാണ്. സംവിധായകന്‍ വിനയന്റെ മകന്‍ വിഷ്ണു വിനയന്‍, വിഷ്ണു ഗോവിന്ദ്, മരീന മൈക്കിള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW